ജോലിക്കാരിയുടെ മരണം; എംപിയുടെ ഭാര്യ പിടിയില്‍

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഡോക്ടര്‍ ജാഗ്ത്രി സിംഗ് ജോലിക്കാരിയെ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തീരെ വൃത്തിയില്ലാത്തതും സുരക്ഷയില്ലാത്തതുമായ സ്ഥലമാണ് ജോലിക്കാരിക്ക് താമസിക്കാന്‍ ഇവര്‍ നല്‍കിയതെന്നും ആക്ഷേപമുണ്ട്.
കൊല്ലപ്പെട്ട ജോലിക്കാരിയുടെ ദേഹത്ത് മുറിവേറ്റ പാടുകളും ചതവുമുണ്ടായിരുന്നു. തലയിലും വയറിലും നെഞ്ചിലുമാണ് മുറിവുകള്‍ ഉണ്ടായിരുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായ ഈ മുറിവുകളും എം പിയുടെ ഭാര്യയുടെ പീഡനമാണ് ഇവരുടെ മരണത്തിന് കാരണമെന്ന നിഗമനത്തിലെത്താന്‍ പോലീസിനെ സഹായിച്ചു.
പീഡനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എം പി ധനജ്ഞയ് സിംഗ് നിഷേധിച്ചു. അറസ്റ്റിന് മുമ്പായി എം പിയുടെ വീട്ടിലെത്തിയ പോലീസ് സംഘം ജാഗ്ത്രി സിംഗിനെ ചോദ്യം ചെയ്തു. ടെറസ്സില്‍ നിന്നും വീണാണ് ജോലിക്കാരി മരിച്ചത് എന്നാണ് ഇവരുടെ വാദം. അതേസമയം തനിക്കും ഈ എം പിയുടെ വീട്ടില്‍ നിന്നും മര്‍ദ്ദനമേറ്റിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായു മറ്റൊരു ജോലിക്കാരനും രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications