Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകരെ പിന്തുണച്ച ഗ്രെറ്റ തുമ്പെര്‍ഗിനെതിരെ ദില്ലി പോലീസ് കേസെടുത്തു; പുതിയ ടൂള്‍കിറ്റുമായി ട്വീറ്റ്

ദില്ലി: ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുമ്പെര്‍ഗിനെതിരെ ദില്ലി പോലീസ് കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഢാലോചന വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ഇന്ത്യന്‍ കര്‍ഷകരെ പിന്തുണച്ചും കര്‍ഷകര്‍ക്ക് എങ്ങനെ പിന്തുണ നല്‍കാം എന്ന് വിശദീകരിക്കുന്ന ടൂള്‍കിറ്റ് എന്ന പേരിലുമാണ് തുമ്പെര്‍ഗിന്റെ പുതിയ ട്വീറ്റ്. കഴിഞ്ഞ ദിവസം തുമ്പെര്‍ഗ് ചെയ്ത ട്വീറ്റ് പിന്നീട് പിന്‍വലിച്ചിരുന്നു. ഇന്ന് പുതിയ ടൂള്‍കിറ്റ് ട്വീറ്റ് ചെയ്തു. തുടര്‍ന്നാണ് ദില്ലി പോലീസ് കേസെടുക്കാന്‍ നീക്കം തുടങ്ങിയത് എന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

gr

ആഗോള സമൂഹത്തിന് കര്‍ഷക സമരത്തെ എങ്ങനെ പിന്തുണയ്ക്കാം എന്ന് വ്യക്തമാക്കുന്നതാണ് ടൂള്‍കിറ്റ് രേഖ. താന്‍ നേരത്തെ ചെയ്ത ട്വീറ്റിനൊപ്പമുള്ള ടൂള്‍കിറ്റ് പഴയതായതിനാല്‍ പിന്‍വലിച്ചുവെന്നും പുതിയ ടൂള്‍കിറ്റ് വിശദീകരിച്ച് അവര്‍ പറയുന്നു. ഫെബ്രുവരി 13, 14 തിയ്യതികളില്‍ ഏറ്റവും അടുത്തുള്ള ഇന്ത്യന്‍ എംബസിയില്‍ പ്രതിഷേധം അറിയിക്കാന്‍ ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്യുകയാണ് ടൂള്‍കിറ്റില്‍. ഫാര്‍മേഴ്‌സ് പ്രൊട്ടസ്റ്റ്, സ്റ്റാന്റ് വിത്ത് ഫാര്‍മേഴ്‌സ് എന്നീ ഹാഷ് ടാഗില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനും നിര്‍ദേശിക്കുന്നു. ഈ പ്രചാരണം ശക്തിപ്പെട്ടാല്‍ ഇന്ത്യയ്‌ക്കെതിരെ ശക്തമായ വികാരം രാജ്യാന്തരതലത്തില്‍ വളര്‍ന്നേക്കാം.

ആഗോളതലത്തില്‍ പ്രശസ്തരായവര്‍ ഇന്ത്യന്‍ കര്‍ഷക സമരത്തെ പിന്തുണച്ചതിന് പിന്നാലെ പ്രതിരോധ നീക്കങ്ങളുമായി സര്‍ക്കാര്‍ രംഗത്തുവന്നു. വസ്തുതകള്‍ പരിശോധിക്കാതെ അഭിപ്രായം പറയരുതെന്നും കാര്യങ്ങള്‍ പഠിക്കാതെ പ്രശസ്തര്‍ കാംപയിനുമായി ഇറങ്ങുന്നത് നിരുത്തരവാദപരമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. തൊട്ടുപിന്നാലെയാണ് സര്‍ക്കാരിനെ അനുകൂലിച്ചും സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെയും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നത്.

ഈ സാഹചര്യത്തിലാണ് ദില്ലി പോലീസ് തുമ്പെര്‍ഗിനെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. ഐക്യം തകര്‍ക്കാന്‍ ശ്രമം നടത്തിയതിനാണ് കേസ്. ഈ പ്രചാരണം ഗൂഢാലോചനയുടെ ഭാഗമാണെന്നും പോലീസ് പറയുന്നു. തുമ്പെര്‍ഗിന് പുറമെ കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനക്കെതിരെയും കേസെടുത്തേക്കുമെന്ന് സൂചനയുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാര്‍ത്താ കട്ടിങ് പങ്കുവച്ചാണ് പല വിദേശ സെലിബ്രിറ്റികളും കര്‍ഷക സമരത്തെ പിന്തുണച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+