ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; 4 മരണം, 120ല്‍ അധികം വിമാനങ്ങള്‍ വൈകി
ഡൽഹി: ഡൽഹിയിൽ കനത്ത മഴയും ശക്തമായ കാറ്റും. ശക്തമായ കാറ്റിൽ ദ്വാരകയിൽ മരം വീണ് ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു.
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താനളത്തിൽ എത്തുന്നതിന് മുൻപ് മൂന്ന് വിമാനങ്ങൾ അഹമ്മദാബാദിലേക്കും ജയ്പൂരിലേക്കും തിരിച്ചുവിട്ടു. ഒരു ബാംഗ്ലൂർ - ഡൽഹി, മറ്റൊരു പൂനെ - ഡൽഹി വിമാനങ്ങൾ ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടവയിൽ പെടുന്നു. ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട 20 വിമാനങ്ങൾ വൈകിയാണ് ഓടുന്നതെന്നാണ് റിപ്പോർട്ട്.
46 മിനിട്ട് വരെ വൈകിയാണ് വിമാനങ്ങൾക്ക് ഇറങ്ങാനായത്. പുറപ്പെടുന്ന സമയം 54 മിനിറ്റ് വരെ വൈകി. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുൻപ് വിമാനങ്ങളുടെ പുതിയ സമയക്രമം പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

" ഡൽഹിയിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ ചില വിമാനങ്ങൾ വൈകുകയോ വഴിതിരിച്ച് വിടുകയോ ചെയ്യുന്നു. ഇത് ഞങ്ങളുടെ മൊത്തത്തിലുള്ള ഫ്ലൈറ്റ് ഷെഡ്യൂളിനെ ബാധിക്കും. തടസ്സങ്ങൾ കുറയ്ക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു, എയർ ഇന്ത്യ എക്സിൽ കുറിച്ചു.
ശക്തമായ കാറ്റിൽ മരങ്ങൾ കമ്പിയിൽ വീണതിനെ തുടർന്ന് 15 മുതൽ 20 വരെ ട്രെയിനുകൾ വൈകിയാണ് ഡൽഹിയിലെ ഡിവിഷനിലെ റെയിൽവേ പ്രവർത്തനങ്ങളെ ബാധിച്ചു. ദ്വാരക, ഖാൻപൂർ, സൗത്ത് എക്സറ്റൻഷൻ റിംഗ് റോഡ്, മിന്റോ റോഡ്, ലജ്പത് നഗർ, മോത്തി ബാഗ് തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു, ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി. കാലാവസ്ഥ മുന്നറിയിപ്പ് പരിഗണിച്ച് കഴിയുന്നതും ആളുകൾ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം നൽകി.
കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ശിഖരങ്ങൾ ഒടിഞ്ഞുവീണും നാശനഷ്ടമുണ്ടായി. എന്നാൽ വസ്തുവകകൾക്ക് ഉണ്ടായ നാശനഷ്ടം ഇനിയും കണക്കാക്കിയിട്ടില്ല. ഡൽഹിയിലെ താപനില 19. 8 ഡിഗ്രി സെൽഷ്യസാണ്. ഡൽഹിയിൽ ഉടനീളം കനത്ത മഴയും മണിക്കൂറിൽ 70 - 80 കിലോ മീറ്റർ വേഗതയിലുമുള്ള കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ മിതമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ശനിയാഴ്ച വരെ ഡൽഹിയിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉത്തരേന്ത്യയിൽ മഴ സാധാരണ നിലയേക്കാൾ കൂടുതലയാിരിക്കും, ദീർഘകാല ശരാശരിയായ 64. മില്ലി മീറ്ററിന്റെ 109 ശതമാനത്തിലധികം. ഐ എം ഡി പ്രകാരം മേയ് മാസത്തിൽ ഇടയ്ക്കിടെയുള്ളതും ഇടിമിന്നലും മഴയും 2024 മേയിൽ ഉണ്ടായ താപനിലയിലേക്ക് ഉയരുന്നത് തടയും.
വെള്ളക്കെട്ടിനെക്കുറിച്ച് പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് വർമ്മ എക്സിൽ പോസ്റ്റ് ചെയ്തു." ഇന്ന് തുടർച്ചയായി പെയ്ത റെക്കോർഡ് മഴയെ തുടർന്ന് ഡൽഹിയിൽ പലയിടത്തും കുറച്ച് അളവിൽ വെള്ളം കെട്ടിക്കിടക്കുന്നു. പുലർച്ചെ 5. 30 മുതൽ ഞാൻ പല സ്ഥലങ്ങളിലും പോയി സ്ഥിതിഗതികൾ വിലയിരുത്തി. മിന്റോ ബ്രിഡ്ജിൽ പോകുമ്പോൾ ഒരു പൈപ്പും നാല് പമ്പുകളും പ്രവർത്തിക്കുന്നുണ്ട്. മൺസൂൺ കണക്കിലെടുത്ത് അഴുക്ക് ചാലുകളുടെ ശുചീകരണം പി ഡബ്ല്യൂ ഡി, ഡി എം സി ഡി, ഡി ജെ ബി, എൻ ഡി എം സി, ഐ എഫ് സി എന്നിവയുടെ നേതൃത്വത്തിൽ ഓടകൾ വൃത്തിയാക്കുന്നത് തുടർച്ചയായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ഐ ജി ഐ വിമാനത്താവളത്തിൽ ശക്തമായ കാറ്റും മഴയും കാരണം വിമാനങ്ങൾ അടുത്തുള്ള വിമാവനത്താവങ്ങളിലേത്ത് വഴിതിരിച്ച് വിടേണ്ടി വന്നു. നൂറിലധികം വിമാനങ്ങളും രാവിലെ വൈകി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications