Get Updates
Get notified of breaking news, exclusive insights, and must-see stories!

തിഹാര്‍ ജയിലില്‍ 39 പ്രസവം നടന്നിട്ടുണ്ട്... സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് ദില്ലി പോലീസ്

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ കോഓഡിനേഷന്‍ കമ്മിറ്റി അംഗം സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ്. ഗര്‍ഭിണിയായ അവര്‍ക്ക് ജാമ്യം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ തിഹാര്‍ ജയിലില്‍ 39 പ്രസവങ്ങള്‍ നടന്നിട്ടുണ്ടെന്നും സഫൂറക്ക് മാത്രം പ്രത്യേക പരിഗണന നല്‍കാന്‍ സാധിക്കില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു.

S

ഫെബ്രുവരിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഏപ്രില്‍ പത്തിനാണ് സഫൂറയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ എംഫില്‍ വിദ്യാര്‍ഥിനിയായ സഫൂറ നാല് മാസം ഗര്‍ഭിണിയായിരുന്നു. ഇവര്‍ക്കെതിരെ യുഎപിഎ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ജാമ്യം ലഭിക്കാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഗര്‍ഭിണിയാണെന്ന കാര്യം ചൂണ്ടിക്കാട്ടി സഫൂറ ചെയ്ത കുറ്റം മയപ്പെടുത്താന്‍ സാധിക്കില്ലെന്ന് ദില്ലി പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

സഫൂറയ്ക്ക് ജയിലില്‍ മതിയായ ആരോഗ്യ പരിരക്ഷ നല്‍കുന്നുണ്ട്. ഗുരുതരമായ കുറ്റമാണ് അവര്‍ക്കെതിരെയുള്ളത്. ഗര്‍ഭിണിയാണ് എന്ന കാരണത്താല്‍ ഇളവ് നല്‍കരുത്. ദില്ലിയിലെ തിഹാര്‍ ജയിലില്‍ പത്ത് വര്‍ഷത്തിനിടെ 39 പ്രസവങ്ങള്‍ നടന്നിട്ടുണ്ട്. പ്രത്യേക പരിഗണന നല്‍കേണ്ട കാര്യങ്ങളൊന്നും സഫൂറ സര്‍ഗാറിന്റെ കാര്യത്തില്‍ ഇല്ല. തിഹാര്‍ ജയിലിലെ പ്രത്യേക സെല്ലിലാണ് സഫൂറയെ പാര്‍പ്പിച്ചിരിക്കുന്നത്. അവര്‍ തനിച്ചാണ് ആ സെല്ലിലുള്ളത്. ഡോക്ടര്‍മാര്‍ പതിവായി പരിശോധന നടത്തുന്നുണ്ട്. മതിയായ ഭക്ഷണവും ചികില്‍സയും ലഭ്യമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നും പോലീസ് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    സുരേന്ദര്‍ മോദിയോ അതോ സറണ്ടർ മോദിയോ? | Oneindia Malayalam

    ദില്ലിയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ സഫൂറ സര്‍ഗാര്‍ ശ്രമിച്ചതിന് വ്യക്തമായ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനാണ് അവര്‍ ശ്രമിച്ചത്. അതിന് വേണ്ടി നിയമവിരുദ്ധമായ ശ്രമങ്ങള്‍ നടത്തി. പ്രകോപനപരമായ പ്രസംഗങ്ങളാണ് സഫൂറ സര്‍ഗാര്‍ നടത്തിയത്. സാമുദായിക ഐക്യം തകര്‍ക്കാനും അവര്‍ ശ്രമിച്ചു. സിഎഎ പിന്‍വലിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് സഫൂറ സര്‍ഗാര്‍ പ്രവര്‍ത്തിച്ചതെന്നും പോലീസ് കോടതിയില്‍ ബോധിപ്പിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+