• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രോഹിണി കോടതിയിലെ സ്‌ഫോടനം; പ്രതി ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി കോടതിയില്‍ അഭിഭാഷകനെ വധിക്കുന്നതിനായി സ്‌ഫോടനം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞന്‍ പെലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ശുചിമുറിയിലെ ഹാന്‍ഡ് വാഷ് എടുത്ത് കുടിച്ചതായാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. പ്രതി ഭരത് ഭൂഷണ്‍ കതാരിയ (47) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ ഡല്ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

പാര്‍ലമെന്റില്‍ ഇന്ന് സമവായ നീക്കങ്ങള്‍, സസ്‌പെന്‍ഷനില്‍ പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ നീക്കംപാര്‍ലമെന്റില്‍ ഇന്ന് സമവായ നീക്കങ്ങള്‍, സസ്‌പെന്‍ഷനില്‍ പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ നീക്കം

തനിക്കെതിരെ നിരവധി കേസുകള്‍ ഫയല്‍ ചെയ്ത അദ്ദേഹത്തിന്റെ അയല്‍ വാസിയുമായ അഭിഭാഷകനെ കൊലപ്പെടുത്തുന്നതിന് വേണ്ടിയാണ് ഭരത് ഡല്‍ഹി രോഹിണി കോടതിയില്‍ സ്‌ഫോടനം നടത്തിയത്. ഡിസംബര്‍ 9ന് ടിഫിന്‍ ബേക്‌സില്‍ ഇംപ്രൊവൈസ്ഡ് സ്‌ഫോടക വസ്തപവുമായാണ് ഇയാള്‍ അഭിഭാഷകനം വധിക്കുന്നതിനായി കോടതിക്കുള്ളിലെത്തിയത്. ഇയാളെ ഡിആര്‍ഡിഒ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തെ ചോദ്യം ചെയ്യുകയും അന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹം ശുചിമുറിയില്‍ വച്ചിരുന്ന ഹാന്‍ഡ് വാഷ് കുടിച്ചത്. ബോധരഹിതനായി വീണ്കിടക്കുകയായിരുന്നു. എന്താണ് കിടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ഛര്‍ദിയും, വയറുവേദനയുമാണെന്ന് പറയുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടുന്ന് ഉടന്‍ എയിംസിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ പിടിവിടാതെ ഒമൈക്രോണ്‍; ഇതുവരെ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്, ആശങ്ക തുടരുന്നുമഹാരാഷ്ട്രയില്‍ പിടിവിടാതെ ഒമൈക്രോണ്‍; ഇതുവരെ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്, ആശങ്ക തുടരുന്നു

പൊലീസുദ്യോഗസ്ഥര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം ഒന്നും കുടിച്ചിട്ടില്ല എന്നാണ് പറഞ്ഞത്. പിന്നീട് ഡോക്ടര്‍മാരോട് ചോദിച്ചപ്പോഴാണ് അദ്ദേഹം ഹാന്‍ഡ് വാഷ് കുടിച്ചിട്ടുണ്ടെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അദ്ദേഹത്തെ എയിംസില്‍ ചികിത്സിച്ച് കൊണ്ടിരിക്കുകയാണെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും നാളെ മുതിര്‍ന്ന ഡോക്ടര്‍ അദ്ദേഹത്തെ പരിശോധിക്കുമെന്നും ശേഷ അദ്ദേഹത്തം ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഉടന്‍ തന്നെ ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു; വ്യക്തിവൈരാ​ഗ്യമെന്ന് പോലീസ്ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു; വ്യക്തിവൈരാ​ഗ്യമെന്ന് പോലീസ്

പിടിക്കപ്പെട്ടാല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്നുള്ള പദ്ധതി അദ്ദേഹം മുന്‍കൂട്ടി തയ്യാറാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യം ചെയ്യുന്നതിനിടെ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയും സഹകരിക്കാന്‍ വിമുഖത കാണിച്ചിരുന്നുവെന്നും ചോദ്യം ചെയ്യല്‍ ഒഴിവാക്കാനുള്ള എല്ലാ കാര്യങ്ങളും പഠിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രോഹിണി കോടതിയിലെ 102ാം നമ്പര്‍ മുറിയിലാണ് ഭരത് ഭൂഷണ്‍ കതാരിയ ചെറിയ രീതിയില്‍ സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ രാജീവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

cmsvideo
  മാധ്യമങ്ങൾ മിണ്ടാത്ത John Brittasന്റെ കിടിലൻ പ്രസംഗം രാജ്യസഭയിൽ | Oneindia Malayalam
  English summary
  delhi rohini court blast case accused bharat bhushan kataria attempted for suicide report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X