എട്ടുമാസം അയല്‍ക്കാരനായ 51 കാരന്‍ പീഡിപ്പിച്ച വിദ്യാര്‍ഥിനി സ്‌കൂള്‍ ടോയ്‌ലറ്റില്‍ പ്രസവിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അയല്‍ക്കാരന്‍ എട്ടുമാസത്തോളം പീഡിപ്പിച്ച വിദ്യാര്‍ഥിനി സ്‌കൂള്‍ ടോയ്‌ലറ്റില്‍ പ്രസവിച്ചു. ദില്ലി മുഖര്‍ജി നഗറിലാണ് സംഭവം. പതിനാറുവയസുള്ള പത്താം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ അമ്പത്തിയൊന്നുകാരന്‍ അറസ്റ്റിലായി. കുട്ടിയുടെ അല്‍വാസിയായ ഇയാള്‍ എട്ടുതവണ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഓട്ടോ റിക്ഷാ ഡ്രൈവറായ അബ്ദുള്‍ ഗഫാര്‍ ആണ് അറസ്റ്റിലായ പ്രതി. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കസെടുത്തു.

പണം കൊടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ ഓരോ തവണയും പീഡിപ്പിച്ചത്. 500 മുതല്‍ 800 രൂപവരെയായിരുന്നു പെണ്‍കുട്ടിക്ക് നല്‍കിയിരുന്നത്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അധ്യാപികമാര്‍ക്കോ വിവരമുണ്ടായിരുന്നില്ല. അടുത്തിടെ പെണ്‍കുട്ടിക്ക് വയറുവേദനയുണ്ടായെങ്കിലും വീട്ടുകാര്‍ കാര്യമാക്കിയിരുന്നില്ല.

rapee


കഴിഞ്ഞദിവസം സ്‌കൂളില്‍ പരീക്ഷയെഴുതിക്കൊണ്ടിരിക്കെ പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെടുകയായിരുന്നു. അധ്യാപികമാര്‍ ഉടനെ കുട്ടിയെ ടോയ്‌ലറ്റിലേക്കയച്ചു. അല്‍പസമയത്തിനകം വിദ്യാര്‍ഥിനി പ്രസവിക്കുകയും ചെയ്തു. വിദ്യാര്‍ഥിനിയെയും കുട്ടിയെയും ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചാണ് ജീവന്‍ രക്ഷിച്ചത്. നിലവില്‍ രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തറിയിക്കുന്നത്. ഗര്‍ഭിണിയാണെന്നറിഞ്ഞ പ്രതി കുട്ടിക്ക് ഗര്‍ഭനിരോധ ഗുളിക നല്‍കിയിരുന്നു.

English summary
Delhi schoolgirl delivers baby girl in school, was raped by neighbour for eight months
Please Wait while comments are loading...