Get Updates
Get notified of breaking news, exclusive insights, and must-see stories!

12 വര്‍ഷത്തിനിടെ 500 കുട്ടികളെ പീഡിപ്പിച്ചു!! 38കാരന്റെ വെളിപ്പെടുത്തല്‍ ഞെട്ടിയ്ക്കുന്നത്

ദില്ലി: 12 വര്‍ഷത്തിനിടെ 500 കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി 38കാരന്റെ വെളിപ്പെടുത്തല്‍. പൊലീസിന്റെ പിടിയിലായ സുനില്‍ റസ്‌തോഗിയുടേതാണ് വെളിപ്പെടുത്തല്‍. ആറ് മാസത്തോളം ജയിലില്‍ കഴിഞ്ഞുവെന്നും 2,500 പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഇയാള്‍ അവകാശപ്പെടുന്നു.

ഈസ്റ്റ് ദില്ലിയില്‍ തയ്യല്‍ക്കട നടത്തിവന്നിരുന്ന ഇയാള്‍ സംഭവത്തെ തുടര്‍ന്ന് കുഡ്‌ലി ഗ്രാമത്തില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് സബ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് ഉള്‍പ്പെട്ട സംഘത്തിന്റെ പിടിയിലാവുന്നത്. അഞ്ച് മക്കളുടെ പിതാവായ ഇയാള്‍ ഉള്‍പ്പെട്ട മറ്റ് കേസുകളെക്കുറിച്ചും ഇരകളെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.

സ്‌കൂളില്‍ നിന്നുള്ള വഴി

സ്‌കൂളില്‍ നിന്നുള്ള വഴി

ദില്ലി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി സ്‌കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് മടങ്ങിപ്പോകുന്ന കുട്ടികളെയാണ് ഇയാള്‍ ലക്ഷ്യം വച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ആറ് കേസുകള്‍

ആറ് കേസുകള്‍

ആറ് കേസുകളുമായി സുനില്‍ റസ്‌തോഗിയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ മൂന്ന് കേസുകള്‍ ദില്ലിയിലും രണ്ടെണ്ണം രുദ്രാപൂരിലും ഒന്ന് ബിലാസ്പൂര്‍ ജില്ലയിലുമാണ്.

അതിക്രമത്തോടെ

അതിക്രമത്തോടെ

2004ല്‍ അയല്‍വാസിയുടെ മകളെ ആക്രമിയ്ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇയാളും കുടുംബവും ദില്ലിയിലെ മയൂര്‍ വിഹാറില്‍ നിന്ന് മാറിത്താമസിയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

ജാഗ്രതയോടെ പൊലീസ്

ജാഗ്രതയോടെ പൊലീസ്

സ്‌കൂളില്‍ നിന്ന് മടങ്ങുന്ന 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡിസംബര്‍ 13 മുതല്‍ പൊലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരുന്നു.

 കൗണ്‍സിലിംഗില്‍

കൗണ്‍സിലിംഗില്‍

പെണ്‍കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം മനസ്സിലാക്കിയ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയയാക്കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. ജനുവരി 12ന് ന്യൂ അശോക് നഗര്‍ പൊലീസ് സ്റ്റേഷനിലും പെണ്‍കുട്ടിയെ പീഡിപ്പിച്ച സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇരകള്‍ ചെറിയ പെണ്‍കുട്ടികള്‍

ഇരകള്‍ ചെറിയ പെണ്‍കുട്ടികള്‍

ഒമ്പതും പത്തും വയസ്സുള്ള കുട്ടികളെ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുന്ന ഒമ്പതും പത്തും വയസ്സ് പ്രായമുള്ള കുട്ടികളെ പുതിയ വസ്ത്ര വാഗ്ദാനം ചെയ്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കവെ പെണ്‍കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

 വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

2004ന് ശേഷം നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി അറസ്റ്റിലായ ശേഷം റസ്‌തോഗി വെളിപ്പെടുത്തി. 1990ല്‍ കുടുംബത്തോടൊപ്പം ദില്ലിയിലെത്തിയ താന്‍ ആദ്യം പിതാവിനെ ജോലിയില്‍ സഹായിച്ചിരുന്നുവെന്നും പിന്നീട് മയൂര്‍ വിഹാറില്‍ ഒരിടത്ത് ജോലി സമ്പാദിച്ചുവെന്നും ഇയാള്‍ പറയുന്നു.

ബ്ലാക്ക്‌മെയിലിംഗ് തന്ത്രം

ബ്ലാക്ക്‌മെയിലിംഗ് തന്ത്രം

ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് തനിക്കടുത്തേയ്ക്ക് തിരിച്ചെത്തിക്കാറുണ്ടായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.

പീഡനക്കേസില്‍

പീഡനക്കേസില്‍

2006ല്‍ ഒരു കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ച റസ്‌തോഗി ഇരകളായ പെണ്‍കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കണ്ടുമുട്ടുമ്പോള്‍ വീണ്ടും പീഡിപ്പിക്കാറുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.

പോക്‌സോ നിയമപ്രകാരം

പോക്‌സോ നിയമപ്രകാരം

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376ാം വകുപ്പ്, 506ാം വകുപ്പ് എന്നിവ പ്രകാരമാണ് പ്രതിയ്‌ക്കെടതിരെ കേസെടുത്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+