കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വിദ്യാഭ്യാസ യോഗ്യത; വിവരാവകാശ അപേക്ഷ വീണ്ടും തള്ളി

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത അന്വേഷിച്ചുകൊണ്ടുള്ള വിവരാവകാശ അപേക്ഷ ദില്ലി സര്‍വ്വകലാശാല വീണ്ടും തള്ളി. അപേക്ഷ തള്ളിയ ദില്ലി സര്‍വ്വകലാസാലയുടെ നടപടി പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ദുരൂഹത കൂട്ടുന്നതാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

മോദിയുടെ ബിഎ ഡിഗ്രി സംബന്ധിച്ച അപേക്ഷയാണ് സ്വകാര്യതയുടെ കാരണം പറഞ്ഞ് തള്ളിയത്. മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടണമെന്ന് നേരത്തെ ദേശീയ വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Narendra Modi

പ്രധാനമന്ത്രിയുടെ ഡിഗ്രി ഉള്ളതാണെന്നും ആര്‍ക്കുവേണമെങ്കിലും ദില്ലി സര്‍വ്വകലാശാലയില്‍ ഇത് അന്വേഷിക്കാമെന്നും പറഞ്ഞ അമിത്ഷായും അരുണ്‍ ജെയ്റ്റ്‌ലിയും എവിടെ പോയെന്ന് കെജ്രിവാള്‍ ചോദിച്ചു. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടുന്നത് സ്വകാര്യതയുടെ പ്രശ്‌നമാണെങ്കില്‍ പ്രധാനമന്ത്രിയുടെ സമ്മതം തേടി കത്തയക്കുക.ാണ് ദില്ലി സര്‍വ്വകലാശാല ചെയ്യേണ്ടത്. അല്ലാതെ അപേക്ഷ തള്ളാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

മോദിയുടെ ഡിഗ്രി സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടണമെന്ന ആവശ്യവുമായി ദില്ലി സ്വദേശിയായ അഭിഭാഷകന്‍ മുഹമ്മദ് ഇര്‍ഷാദാണ് സര്‍വ്വകലാശാലയെ സമീപിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ സര്‍വ്വകലാശാല ബാധ്യസ്ഥരാണെന്നും വിവരങ്ങള്‍ നല്‍കാനാകില്ലെന്നുമായിരുന്നു മറുപടി.

പ്രധാനമന്ത്രിയുടെ ഡിഗ്രിയെ ചൊല്ലിയുള്ള വിവരാവകാശ അപേക്ഷ ഇത് രണ്ടാം തവണയാണ് ദില്ലി സര്‍വകലാശാല തള്ളുന്നത്. കഴിഞ്ഞ ഏപ്രിലില്‍ കെജ്രിവാളിന്റെ അപേക്ഷയില്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ദില്ലി സര്‍വകലാശാലയ്ക്കും ഗുജറാത്ത് സര്‍വകലാശാലയ്ക്കും കേന്ദ്ര വിവരാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.

English summary
The Delhi University has once again rejected right to information query on PM Narendra Modi's BA degree citing "privacy" reasons.Aam Aadmi Party (AAP) supremo Arvind Kejriwal, who had alleged that Modi's degrees were fake, said that the latest development deepens the mystery around PM Modi's degree. "This deepens the mystery around PM's degree. If DU feels that it is private info, then under RTI Act, DU shud write to PM and seek his permission. DU can't reject," tweeted the Delhi chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X