കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ; അറിഞ്ഞില്ലെന്ന് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: വിദ്വേഷ പ്രസംഗം നടത്തി കലാപത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ. ദില്ലി പോലീസിന്റെ മുഴുസമയ സുരക്ഷ ഇദ്ദേഹത്തിന് അനുവദിച്ചു. തനിക്ക് ഭീഷണിയുണ്ടെന്ന് കപില്‍ മിശ്ര ദില്ലി പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സുരക്ഷാ ഗാര്‍ഡുകളെ അനുവദിച്ചത്.

Recommended Video

cmsvideo
Kapil Mishra Gets Y Plus Category Security | Oneindia Malayalam
Kap

അതേസമയം, കപില്‍ മിശ്രയ്ക്ക് വൈ പ്ലസ് സുരക്ഷ നല്‍കുന്ന കാര്യം അറിയില്ലെന്ന് അമിത് ഷാ നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തര വകുപ്പ് പ്രതികരിച്ചു. ദില്ലി പോലീസ് റിപ്പോര്‍ട്ട് ചെയ്യേണ്ടത് ആഭ്യന്തര മന്ത്രാലയത്തിനാണ്. ആഭ്യന്തര മന്ത്രാലയം അറിയാതെ എങ്ങനെ ദില്ലി പോലീസ് കപില്‍ മിശ്രയ്ക്ക് സുരക്ഷ ഒരുക്കുമെന്ന ചോദ്യവും ബാക്കിയാണ്.

ആയുധധാരികളായ ഗാര്‍ഡുമാര്‍ മുഴുവന്‍ സമയം ഇപ്പോള്‍ കപില്‍ മിശ്രയ്‌ക്കൊപ്പമുണ്ടെന്ന് ദില്ലി പോലീസ് സ്ഥിരീകരിച്ചു. വര്‍ഗീയ പ്രസംഗം നടത്തിയ കപില്‍ മിശ്രയ്ക്കും മറ്റു ബിജെപി നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുവരവെയാണിതെല്ലാം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കപില്‍ മിശ്ര മുസ്ലിങ്ങള്‍ക്കും സിഎഎ വിരുദ്ധ സമരക്കാര്‍ക്കുമെതിരെ നടത്തിയ പ്രസംഗങ്ങള്‍ ഏറെ വിവാദമായിരുന്നു. ദില്ലി പോലീസ് ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ഇപ്പോള്‍ കേസെടുത്താല്‍ ക്രമസമാധാന നില തകരുമെന്ന് ആശങ്കയുണ്ട് എന്നാണ് ദില്ലി പോലീസ് പറയുന്നത്.

അതേസമയം, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതിയില്‍ ബിജെപി ബന്ധമുള്ളവര്‍ പരാതി നല്‍കിയിരുന്നു. കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരിക്കുകയാണ് ഹൈക്കോടതി.

English summary
Delhi Violence: BJP Leader Kapil Mishra gets Y Plus security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X