കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം: കുടുംബാംഗങ്ങളെ കാണണമെന്ന ഉമര്‍ഖാലിദിന്റെ ഹരജി തള്ളി ദില്ലി കോടതി

Google Oneindia Malayalam News

ദില്ലി: വടക്കു കിഴക്കന്‍ ദില്ലി കലാപത്തില്‍ ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റിലായ ഉമര്‍ ഖാലിദിന്റെ ഹരജി കള്ളി ദില്ലി കോടതി. പൊലീസ് റിമാന്‍ഡ് കാലയളവില്‍ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.

മധ്യപ്രദേശിൽ കളികൾ മൂർച്ച കൂട്ടി കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയിൽ ചെന്ന് തിരിച്ചടി!മധ്യപ്രദേശിൽ കളികൾ മൂർച്ച കൂട്ടി കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയിൽ ചെന്ന് തിരിച്ചടി!

കേസിലെ വസ്തുതകളും സാഹചര്യവും പരിശോധിക്കുമ്പോള്‍ ആവശ്യം പരിഗണിക്കുന്നതിനുള്ള യാതൊരു യോഗ്യതയും കാണുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് അമിതാബ് റാവത്ത് ഹരജി തള്ളിയത്.

umar

രണ്ട് ദിവസങ്ങളിലായി അര മണിക്കൂര്‍ നേരത്ത് കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു ഉമര്‍ ഖാലിദിന്റെ ഹരജി. കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കുമെന്ന് പൊലീസ് വാക്കാല്‍ സമ്മതിക്കുകയും പിന്നീട് ഇത് റദ്ദാക്കുകയുമായിരുന്നുവെന്നും ഉമര്‍ ഖാലിദിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ കസ്റ്റഡിയിലിരിക്കുന്ന പ്രതിക്ക് കുടുംബവുമായി കൂടികാഴ്ച്ച നടത്താന്‍ അനുവദിക്കുന്നതിന് സിആര്‍പിസി വ്യവസ്ഥയില്ലെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. അഭിഭാഷകനുമായുള്ള കൂടികാഴ്ച്ച ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയുടെ സുരക്ഷ സംബന്ധിച്ചും അഭിഭാഷകന്‍ ആശങ്കയറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഉമറിന് സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദില്ലി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി സെപ്തംബര്‍ 13 നായിരുന്നു ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. സെപ്തംബര്‍ 14 വരെ ഉമര്‍ ഖാലിദ് പൊലീസ് കസ്റ്റഡിയില്‍ തുടരും. ശേഷം കോടതിയില്‍ ഹാജരാക്കും.

Recommended Video

cmsvideo
Who is former JNU leader Umar khalid?

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ടായിരുന്നു ദില്ലിയില്‍ കലാപത്തിന് തിരികൊളുത്തിയത്.കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു ഉമര്‍ഖാലിദിനെ അറസ്റ്റ് ചെയ്യുന്നത്. രാത്രിയോടെയായിരുന്നു അറസ്റ്റ്.കലാപത്തില്‍ കുറ്റാരോപണം നേരിടുന്ന ആംആദ്മി മുന്‍ കൗണ്‍സിലര്‍ താഹ ഹുസൈനുമായും ഉമര്‍ഖാലിദിന് ബന്ധമുണ്ടെന്നാണാരോപണം. ദില്ലി കലാപത്തിന് മുമ്പ് ഇരുവരും കൂടികാഴ്ച്ച നടത്തിയെന്നും ആരോപിക്കപ്പെടുന്നു.

ഐപിഎല്‍: മിച്ചല്‍ മാര്‍ഷിന് ബൗളിംഗിനിടെ പരിക്ക്, ഹൈദരാബാദിന് വന്‍ തിരിച്ചടി, ഇനി കളിക്കുമോ?ഐപിഎല്‍: മിച്ചല്‍ മാര്‍ഷിന് ബൗളിംഗിനിടെ പരിക്ക്, ഹൈദരാബാദിന് വന്‍ തിരിച്ചടി, ഇനി കളിക്കുമോ?

പ്രതിഷേധ കൊടുങ്കാറ്റില്‍ ദില്ലി; അര്‍ധരാത്രിയിലും എംപിമാരുടെ സമരം; പിന്നോട്ടില്ലെന്ന് പ്രഖ്യാപനംപ്രതിഷേധ കൊടുങ്കാറ്റില്‍ ദില്ലി; അര്‍ധരാത്രിയിലും എംപിമാരുടെ സമരം; പിന്നോട്ടില്ലെന്ന് പ്രഖ്യാപനം

യുഎഇയിലേക്ക് യാത്രക്കാര്‍ കൂടി; ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു, മലയാളികള്‍ക്ക് പ്രഹരംയുഎഇയിലേക്ക് യാത്രക്കാര്‍ കൂടി; ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു, മലയാളികള്‍ക്ക് പ്രഹരം

English summary
delhi violence: delhi court dismissed Umar khalid's plea seeking to meet family during remand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X