• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലി കലാപമേഖലയില്‍ വീണ്ടും ഇടപെട്ട് കോണ്‍ഗ്രസ്; അടങ്ങാതെ സോണിയ, വിശദ റിപ്പോര്‍ട്ട് പരസ്യമാക്കും

ദില്ലി: രാജ്യതലസ്ഥാനത്തെ കലാപ മേഖലയില്‍ ഇടപെടുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കോണ്‍ഗ്രസിന്റെ അടുത്ത നീക്കം. കലാപം ആളിക്കത്തുന്ന വേളയില്‍ പോലീസ് നോക്കുകുത്തിയായി നിന്നുവെന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തിലാണ് കലാപ മേഖല സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് ശക്തമായ ഇടപെടല്‍ നടത്തണമെന്ന് സോണിയ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതൃസംഘം ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു. ദില്ലി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിടാനിരിക്കുന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാകും. വിശദവിവരങ്ങള്‍....

പ്രമുഖരായ അഞ്ച് പേര്‍

പ്രമുഖരായ അഞ്ച് പേര്‍

കോണ്‍ഗ്രസിലെ പ്രമുഖരായ അഞ്ച് പേരടങ്ങുന്ന സംഘത്തെയാണ് സോണിയ ഗാന്ധി ദില്ലിയിലെ കലാപ മേഖലയിലേക്ക് നിയോഗിച്ചിരിക്കുന്നത്. എത്രയും വേഗം ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനാണ് സോണിയയുടെ നിര്‍ദേശം. ഈ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് പരസ്യമാക്കുമെന്നാണ് സൂചന.

കേന്ദ്രത്തിന് തിരിച്ചടിയാകും

കേന്ദ്രത്തിന് തിരിച്ചടിയാകും

ദില്ലി പോലീസ് കലാപകാരികള്‍ക്ക് ഒപ്പം ചേരുകയോ കലാപകാരികളെ തടയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്തുവെന്ന ആക്ഷേപം ശക്തമാണ്. കോണ്‍ഗ്രസ് പ്രതിനിധി സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ടിലും ഈ വിവരങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. വ്യക്തമായ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ കേന്ദ്രത്തിന് തിരിച്ചടിയാകും.

ഇവരാണ് സംഘത്തിലുള്ളത്

ഇവരാണ് സംഘത്തിലുള്ളത്

എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, ശക്തിസിങ് ഗോഹ്ലി, ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി ഷെല്‍ജ, മുന്‍ എംപി താരിഖ് അന്‍വര്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുസ്മിത ദേവ് എന്നിവരാണ് സോണിയ നിയോഗിച്ച സംഘത്തിലുള്ളത്. ഇരകളോട് വിവരങ്ങള്‍ ആരാഞ്ഞ് വസ്തുതകള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാനാണ് സോണിയ നല്‍കിയ നിര്‍ദേശം.

രാഷ്ട്രപതിയെ കണ്ട ശേഷം

രാഷ്ട്രപതിയെ കണ്ട ശേഷം

സോണിയ നിയോഗിച്ച സംഘത്തിലുള്ള അഞ്ച് നേതാക്കളും പ്രത്യേകം യോഗം ചേര്‍ന്നു. സന്ദര്‍ശനം എവിടെ നിന്ന് തുടങ്ങും, എത്ര ദിവസം വേണം, എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കും തുടങ്ങിയ കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. രാഷ്ട്രപതിയെ കണ്ട ശേഷമാണ് സോണിയ കേന്ദ്രത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന അടുത്ത നീക്കം നടത്തിയിരിക്കുന്നത്.

വെട്ടിലാകുന്നത് അമിത് ഷാ

വെട്ടിലാകുന്നത് അമിത് ഷാ

പോലീസിനെതിരെ വ്യക്തമായ തെളിവുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടാല്‍ വെട്ടിലാകുന്നത് അമിത് ഷാ ആയിരിക്കും. കലാപം നടന്ന നാലുദിവസങ്ങളില്‍ 13200 ഫോണ്‍ വിളികളാണ് പോലീസ് സ്‌റ്റേഷനുകളിലേക്ക് വന്നത്. എന്നാല്‍ എന്ത് നടപടി എടുത്തു എന്ന് മാത്രം പോലീസിന് ഉത്തരമില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ് ചെയ്യാനിരിക്കുന്നത്...

കോണ്‍ഗ്രസ് ചെയ്യാനിരിക്കുന്നത്...

വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം രാഷ്ട്രപതിയെയും സുപ്രീംകോടതിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണ് വിവരം. കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കുന്ന നീക്കമായിരിക്കും ഇത്. പ്രധാനമായും ആഭ്യന്തര മന്ത്രിക്കാണ് ഇത് വെല്ലുവിളി ഉയര്‍ത്തുക.

12 കിലോമീറ്റര്‍ ദൂരത്തില്‍

12 കിലോമീറ്റര്‍ ദൂരത്തില്‍

ദില്ലി പോലീസ് ആസ്ഥാനത്തിന്റെ 12 കിലോമീറ്റര്‍ ദൂരത്തിലാണ് രാജ്യം നടുങ്ങിയ കലാപം അരങ്ങേറിയത്. കലാപകാരികള്‍ നാല് ദിവസം അഴിഞ്ഞാടുമ്പോള്‍ പ്രദേശത്ത് പേരിനെങ്കിലും പോലീസ് സാന്നിധ്യമുണ്ടായിരുന്നു. അക്രമികള്‍ കൂട്ടമായി എത്തി വീടുകളും വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കുകയും ആളുകളെ അടിച്ചും വെടിവച്ചും കൊല്ലുകയും ചെയ്യുമ്പോള്‍ ദില്ലി പോലീസ് നോക്കി നിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുകളില്‍ നിന്ന് ഉത്തരവ് വന്നിട്ടില്ല

മുകളില്‍ നിന്ന് ഉത്തരവ് വന്നിട്ടില്ല

പലരും സഹായം അഭ്യര്‍ഥിച്ച് പോലീസിനെ സമീപിച്ചെങ്കിലും തങ്ങള്‍ക്ക് മുകളില്‍ നിന്ന് ഉത്തരവ് വന്നിട്ടില്ല എന്നായിരുന്നുവത്രെ മറുപടി. ഇന്ത്യ ടുഡെ മാധ്യമസംഘം കലാപത്തിന്റെ ഇരകളെ നേരിട്ട് കണ്ടാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വിവിധ പാര്‍ട്ടി പ്രതിനിധികള്‍ സംഭവം സ്ഥലം സര്‍ശിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മുസ്ലിം ലീഗ് പ്രതിനിധികള്‍ മേഖല സന്ദര്‍ശിച്ചിരുന്നു.

ശുഭ വാര്‍ത്തകളും...

ശുഭ വാര്‍ത്തകളും...

പലയിടത്തും മുസ്ലിങ്ങളെ കലാപകാരികളില്‍ നിന്ന് രക്ഷപ്പെടുത്തിയത് അവരുടെ പരിസരവാസികളായ ഹിന്ദുക്കളും സിഖുകാരുമാണ്. കലാപം അരങ്ങേറിയ പല മേഖലകളിലും രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന സാഹോദര്യത്തിന്റെ കഥകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഒരുപോലെ പറയാനുള്ളത് പോലീസ് അക്രമികളെ സഹായിച്ചുവെന്നാണ്.

148 കേസുകള്‍

148 കേസുകള്‍

കലാപവുമായി ബന്ധപ്പെട്ട് 148 കേസുകള്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 630 പേരെ അറസ്റ്റ് ചെയ്തു. 42 പേര്‍ മരിച്ചുവെന്നാണ് ഒടുവിലെ കണക്ക്. 250ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കുണ്ട്. ജിടിബി ആശുപത്രിയില്‍ നിന്ന് മാത്രം 38 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കത്തിയെരിഞ്ഞ മേഖലകള്‍

കത്തിയെരിഞ്ഞ മേഖലകള്‍

ജാഫ്രാബാദ്, മൗജ്പൂര്‍, ചന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജന്‍പുര എന്നിവിടങ്ങളിലാണ് കലാപം ആളിപ്പടര്‍ന്നത്. ദില്ലിയിലെ ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗമാണ് കലാപത്തിന് കാരണമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതും വിവാദമായിട്ടുണ്ട്.

ലോകം ഇന്ന് ദോഹയിലേക്ക്; ഇന്ത്യയെ ക്ഷണിച്ച് ഖത്തര്‍, അമേരിക്കയും താലിബാനും കരാര്‍ ഒപ്പിടും

English summary
Delhi Violence: Sonia Gandhi deputes 5-member team to visit riot-affected areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X