Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോർച്യൂണർ കാർ ചോ​ദിച്ച് മർദ്ദനം; ഭർത്താവും കുടുംബവും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയതായി പരാതി

ഡൽഹി: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. ​ഗ്രേറ്റർ നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്മയുടെ മരണത്തിലാണ് യുവതിയുടെ വീട്ടുകാർ ഭർത്താവിനും ഇയാളുടെ വീട്ടുകാർക്കും എതിരെ പരാതി ഉയർത്തിയത്. ആഢംബര വാഹനമായ ഫോർച്യൂണർ കാറും 21 ലക്ഷം രൂപയും സ്ത്രീധനം കൊടുക്കാത്തതിനാലാണ് ഭർത‍ൃവീട്ടുകാർ കരിഷ്മയെ ഉപദ്രഹവിച്ചതെന്നാണ് സഹോദരൻ പരാതിയിൽ പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരിഷ്മയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന ദിവസം കരിഷ്മ സഹോദരൻ ദീപക്കിനെ ഫോൺ വിളിച്ചിരുന്നു. ഭർത്താവും ഭർതൃവീട്ടുകാരും തന്നെ മർദ്ദിച്ചെന്നാണ് കരിഷ്മ ഫോണിലൂടെ പറഞ്ഞത്. ഇതിന് പിന്നാലെ ബന്ധുക്കൾ ഇവരുടെ വീട്ടിൽ എത്തിയപ്പോൾ മരിച്ച നിലയിലായിരുന്നു യുവതി.

death

2022 ഡിസംബറിൽ ആണ് ​ഗ്രേറ്റർ നോയിഡ സ്വദേശിയായ വികാസും കരിഷ്മയും വിവാഹം കഴിച്ചത്. വിവാഹ സമയത്ത് 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ് യു വിയും യുവതിയുടെ വീട്ടുകാർ സ്ത്രീധനം ആയി നൽകിയിരുന്നു. ന്നാൽ ഇത് പോരെന്നം കൂടുതൽ സ്ത്രീധനം വേണമെന്നും ആയിരുന്നു ഭർത്തവിന്റെ വീട്ടുകാരുടെ ആവശ്യം. സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മാനസികമയും

എന്നാൽ, ഇതുപോരെന്നും കൂടുതൽ സ്ത്രീധനം വേണമെന്നുമായിരുന്നു ഭർതൃവീട്ടുകാരുടെ ആവശ്യം. ഇതിന്റെപേരിൽ യുവതിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും സഹോദരൻ ആരോപിച്ചു. കരിഷ്മയ്ക്ക പെൺകുഞ്ഞ് ജനിച്ചതോടെ ഉപദ്രവും കൂടി. നാട്ടുപഞ്ചായത്ത് ചേർന്ന പലതവണ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. തുടർന്ന് 10 ലക്ഷം രൂപ കൂടി യുവതിയുടെ കുടുംബം ഭർത്താവിന് നൽകി.

എന്നാൽ ഈ തുക നൽകിയത് കൊണ്ടൊന്നും ഉപദ്രവം അവസാനിച്ചില്ല എന്നാണ് സഹോദരൻ പറയുന്നത്. ഫോർച്യൂണർ കാറും 21 ലക്ഷം രൂപയും കൂടി വേണമെന്നാണ് ഭർത്താവും കുടുംബവും ആവശ്യപ്പെട്ടത്. ഇതിന്റെ പേരിൽ യുവതിയെ നിരന്തരം മർദ്ദിച്ചിരുന്നതായും പരാതിയിൽ പറയുന്നു.

അതേ സമയം, യുവതിയുടെ മരണത്തിൽ ഭർത്താവ് വികാസ്, ഇയാളുടെ മാതാപിതാക്കളായ സോംപാൽ ഭാട്ടി, രാകേഷ്, സഹോദരങ്ങളായ റിങ്കി, അനിൽ, സുനിൽ എന്നിവർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. കേസിലെ മുഖ്യ പ്രതിയായ വികാസിനെയും പ്രതിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തതായും മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+