Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ ബിജെപിയ്ക്ക് നെഞ്ചിടിപ്പ് കൂട്ടിയത് ഹര്‍ദിക്കും കൂട്ടരും; കേശുഭായിയുടെ പിന്‍ഗാമി

തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ തന്നെ വന്‍ ജനക്കൂട്ടമാണ് പട്ടേലിന്റെ റാലിയില്‍ അണിനിരന്നത്. ഇത് അന്ന് ബിജെപിയുടെ നെഞ്ചിടുപ്പ് കൂട്ടിയിരുന്നു

Recommended Video

cmsvideo
    ഹർദീക് പട്ടേല്‍ ബിജെപിക്ക് വെല്ലുവിളിയായത് ഇങ്ങനെ | Oneindia Malayalam

    ദില്ലി: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വിജയം ബിജെപിക്കൊപ്പമാണെങ്കിലും നിര്‍ണായക രാഷ്ട്രീയ വിജയം നേടിയത് ഹാര്‍ദ്ദിക് പട്ടേലും അദ്ദേഹത്തിന്റെ പട്ടീദാര്‍ അന്തോളന്‍ സമിതിയുമാണ്. രാജ്‌കോട്ട് മണ്ഡലത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെ ഭയപ്പെടുത്താനും പട്ടേലിനു കൂട്ടര്‍ക്കും കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ തന്നെ വന്‍ ജനക്കൂട്ടമാണ് പട്ടേലിന്റെ റാലിയില്‍ അണിനിരന്നത്. ഇത് അന്ന് ബിജെപിയുടെ നെഞ്ചിടുപ്പ് കൂട്ടിയിരുന്നു.

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ അനായാസ വിജയമാണ് ബിജെപി കണക്കു കൂട്ടിയിരുന്നത്. എന്നാല്‍ അതില്‍ നിന്ന് മാറി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഗുജറാത്തില്‍ അരങ്ങേറിയത്. ഗുജറാത്തിലെ കനത്ത പോരാട്ടത്തില്‍ ഹാര്‍ദ്ദിക് പട്ടേലിനും പട്ടീദാര്‍ സമിതിയ്ക്കും നിര്‍ണ്ണായകമായ പങ്കുണ്ട്.

    കേശുഭായിയുടെ പിന്‍കാമി

    കേശുഭായിയുടെ പിന്‍കാമി

    ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിനു ശേഷം ശക്തനായ പട്ടീദാര്‍ നേതാവാണെന്നു ഹാര്‍ദ്ദിക് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് സമൂദായത്തില്‍ പ്രമുഖ നേതാവ് നരേഷ് പട്ടേലുമായുള്ള കൂടിക്കാഴ്ച ബിജെപിക്കെതിരെയുള്ള ഒരു വജ്രായുധമായിരുന്നു. ഇതു ഫലം കാണുകയും ചെയ്തു. നരേഷ് പട്ടേലിന്റേയും അദ്ദേഹത്തിന്റെ സംഘടനയുടേയും പിന്തുണ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായിരുന്നു.

    കോണ്‍ഗ്രസ് മുന്നേറ്റത്തിനു പിന്നില്‍

    കോണ്‍ഗ്രസ് മുന്നേറ്റത്തിനു പിന്നില്‍

    ഗുജറാത്തില്‍ ബിജെപിയും - കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരമാണ് നടന്നത്. കോണ്‍ഗ്രസിന്റെ വിജയത്തിനു പിന്നില്‍ ഹാര്‍ദ്ദിക് പട്ടേലും അദ്ദേഹത്തില്‍ പട്ടീദാര്‍ സമിതിയും നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. സൗരാഷ്ട്ര, കിച്ച് തുടങ്ങിയ മേഖലകളില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിനു പിന്നില്‍ ഹാര്‍ദ്ദിക് പട്ടേലാണ്.

    ബിജെപിയുടെ തന്ത്രം പാളി

    ബിജെപിയുടെ തന്ത്രം പാളി

    ഹാര്‍ദ്ദിക് പട്ടേല്‍ ബിജെപിയ്ക്ക് ശരിക്കും തലവേദന തന്നെയായിരുന്നു. ഹാര്‍ദ്ദിക് പട്ടേലിന്റെ ഭീഷണിയെ നേരിടാന്‍ ബ്രിട്ടീഷുകാരുടെ തന്ത്രമായ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് ബിജെപി പയറ്റിയത്. എന്നാല്‍ ഇതില്‍ ബിജെപിയ്ക്ക് പൂര്‍ണ്ണമായും വിജയിക്കുവാന്‍ സാധിച്ചിരുന്നില്ല. പട്ടീദാര്‍ സമൂദായത്തിനിടയില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന തന്ത്രം പയറ്റി നോക്കിയെങ്കിലും ഫലം വിജയിച്ചില്ല.

    ലൈംഗികാരോപണം

    ലൈംഗികാരോപണം

    തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഹാര്‍ദ്ദിക് പട്ടേലിനെതിരെ ലൈംഗികരോപണങ്ങള്‍ പ്രചരിച്ചിരുന്നു. പട്ടേലിന്റെ ലൈംഗിക ദ്യശ്യങ്ങളാണെന്ന് ആരോപിച്ച് ചില സിഡികളും ബിജെപി പ്രചരിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇതൊന്നും ഹാര്‍ദ്ദിക്കിന്റേയും കൂട്ടരുടേയും മുന്നേറ്റത്തിനേയും ഒരു തരത്തിലുംബാധിച്ചിട്ടില്ലെന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+