പ്രകോപനം തുടര്‍ന്ന് ചൈന; അതിശൈത്യത്തിലും ലഡാക്ക് അതിര്‍ത്തിയില്‍ 60000 സൈനികരെ നിയോഗിച്ചു
ശ്രീനഗര്‍: അതിശൈത്യത്തിലും കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) 60,000 സൈനികരെ നിലനിര്‍ത്തി ചൈനയുടെ പ്രകോപന നീക്കം. ഈ സാഹചര്യത്തില്‍ ചൈനയുടെ ഭാഗത്തുനിന്ന് ഒരു ദുര്‍സാഹചര്യവും ഉണ്ടാകാതിരിക്കാന്‍ ഇന്ത്യയും സമാനമായ എണ്ണം സൈനികരെ നിലനിര്‍ത്തിയിയതായി റിപ്പോര്‍ട്ട്. ലഡാക്കിന് എതിര്‍വശത്തുള്ള പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം തങ്ങളുടെ എല്ലാ സൈനികരെയും വേനല്‍ക്കാലത്ത് പിന്‍വലിച്ചെങ്കിലും ഇപ്പോള്‍ 60,000 സൈനികരെ അവിടെ നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലഡാക്കിലെ 14 കോര്‍പ്സിനെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ സൈന്യം രാഷ്ട്രീയ റൈഫിള്‍സ് സംഘം ലഡാക്കില്‍ എത്തിയതായി് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നു. അവിടെയുള്ള ഏത് ഭീഷണിയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാക്കിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കുന്നു. നിയന്ത്രണ രേഖയിലെ ഒന്നിലധികം മേഖലകളില്‍, ബലപ്രയോഗത്തിലൂടെ തല്‍സ്ഥിതി മാറ്റാന്‍ ചൈനക്കാര്‍ നടത്തിയ ഏകപക്ഷീയവും പ്രകോപനപരവുമായ നടപടികളില്‍ മതിയായ അളവില്‍ പ്രതികരിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അതിന്റെ വര്‍ഷാവസാന അവലോകനത്തില്‍ പ്രസ്താവിച്ചിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളിലെയും സൈന്യം വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇരു രാജ്യങ്ങളുടെയും കൂട്ടായ പരിശ്രമങ്ങളെ തുടര്‍ന്ന് വിവിധ മേഖലകളില്‍ പിരിച്ചുവിടല്‍ നടപടികള്‍ നടത്തയിരുന്നു. പിരിച്ചുവിടല്‍ ഇനിയും നടക്കാത്ത മേഖലകളിലെ സേനയുടെ അളവ് വേണ്ടത്ര മെച്ചപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സേന അതിര്‍ത്തികളില്‍ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖയ്ക്ക് സമീപം പുനസംഘടിച്ചിരുന്നു.
Recommended Video
സൈനിക ഇന്‍ഫ്രാസ്ട്രക്ചറിന്റെയും പ്രധാന വര്‍ദ്ധനയെ പ്രതിരോധിക്കുന്നതിനും പ്രാദേശിക അഖണ്ഡത ഉറപ്പുവരുത്തുന്നതിനുമുള്ള സൈന്യത്തിന്റെ ഉത്തരവിന് അനുസൃതമായി സേനകളുടെ പുനഃസംഘടനയ്ക്കും പുനഃക്രമീകരണത്തിനും ഭീഷണി വിലയിരുത്തലും ആന്തരിക ചര്‍ച്ചകളും കാരണമായി.












Click it and Unblock the Notifications