മോദിയുടെയും ട്രംപിന്റെയും ലക്ഷ്യം ഒന്നു തന്നെ!! ഇനി ഒന്നിച്ച് പോരാടും!! ലക്ഷ്യം പാകിസ്ഥാൻ?
തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും പ്രാധാന്യം നൽകുന്നതായി ഇരു നേതാക്കളും വ്യക്തമാക്കി.
വാഷിങ്ടൺ: മൗലിക ഇസ്ലാം തീവ്രവാദത്തെ ഒന്നിച്ച് തകർക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊനാൾഡ് ട്രംപും. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇരു നേതാക്കളും ലക്ഷ്യത്തെ കുറിച്ച് വ്യക്തമാക്കിയത്. ഭീകരവാദത്തെ തുടച്ചു നീക്കുന്നതിനൊപ്പം ഭീകരരുടെ അഭയ സ്ഥാനങ്ങൾ കണ്ടെത്തി ഉന്മൂലനം ചെയ്യുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ലക്ഷ്യമാണെന്നും ഇരുവരും വ്യക്തമാക്കി.
തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും പ്രാധാന്യം നൽകുന്നതായി ഇരു നേതാക്കളും വ്യക്തമാക്കി. സുരക്ഷയിൽ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം രണ്ട് രാജ്യങ്ങൾക്കും ഒരു പോലെ പ്രധാനപ്പെട്ടതാണെന്ന് ട്രംപ് പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തീവ്രവാദത്തിന്റെ തിക്തഫലങ്ങൾ ഒരു പോലെ നേരിടുന്ന രാജ്യങ്ങളാണെന്നും ട്രംപ്. അതിനാൽ മൗലിക ഇസ്ലാം ഭീകരത തകർക്കുന്നതിന് ഒന്നിച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിനെതിരായ മോദിയുടെ പരാമർശത്തിൽ പാകിസ്ഥാന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും പരോക്ഷ വിമർശനം ഉണ്ടായിരുന്നു. തീവ്രവാദത്തിന്റെ അഭയ സ്ഥാനങ്ങളെ തുടച്ചു നീക്കുമെന്ന് മോദി പറഞ്ഞു. ഇതും രണ്ട് രാജ്യങ്ങളുടെയും ലക്ഷ്യമാണെന്നും മോദി വ്യക്തമാക്കി. തീവ്രവാദം ഉന്മൂലനം ചെയ്യുന്നതിനാണ് ഇരു രാജ്യങ്ങളും പ്രഥമ പരിഗണന നൽകുന്നതെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications