അഴിമതി ആരോപണം: ഡിജിസിഎ ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു, മുന്നറിയിപ്പുമായി മന്ത്രി സിന്ധ്യ
ന്യൂഡല്‍ഹി: അഴിമതി ആരോപണങ്ങളെ തുടര്‍ന്ന ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്ത് ഡിജിസിഎ. അഴിമതി യാതൊരു വിധത്തിലും വെച്ച് പുലര്‍ത്തില്ലെന്നും, ഇത്തരം വിഷയങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഡിജിസിഎ ഡയറക്ടര്‍ ക്യാപ്റ്റന്‍ അനില്‍ ഗില്ലാണ് നടപടി നേരിട്ടിരിക്കുന്നത്.
നേരത്തെ ഡിജിസിഎ ഗില്ലിനെതിരെയുള്ള കൈക്കൂലി കേസ് സിബിഐക്കും ഇഡിക്കും കൈമാറാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വ്യോമയാന മന്ത്രാലയത്തിനും ഡിജിസിഎയ്ക്കും ഗില്ലിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള ഒരു അജ്ഞാത ഇമെയില്‍ ലഭിച്ചിരുന്നു.ഗില്ലിന് അടുത്തിയെയാണ് എയറോസ്‌പോര്‍ട്‌സ് വിഭാഗത്തിന്റെ ചുമതല ലഭിച്ചിരുന്നത്.

ഗില്ലിനെ സ്‌കൈനെക്‌സ് എയറോഫ്‌ളൈറ്റ്‌സ് സൊല്യൂഷന്‍സ് എന്ന കമ്പനി ചെക് റിപബ്ലിക്കിലേക്ക് പൈപ്പര്‍ പിഎ 28 വിമാനത്തിന്റെ പരിശീലനത്തിനായി അയക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് നിര്‍ബന്ധിച്ച് തീരുമാനമെടുപ്പിച്ചതാണ്. ഗില്ലായിരുന്നു ഇതിന്റെ പിന്നില്‍. ഡിജിസിഎ അപ്രൂവ് ചെയ്ത എഫ്ടിഒയാണ് ഈ കമ്പനി, ഗില്ലിന്റെ പദവി അനുസരിച്ച് വിദേശത്ത് പരിശീലനത്തിന്റെ ആവശ്യമില്ലായിരുന്നു.
ഈ സന്ദര്‍ശനങ്ങള്‍ ഡീലര്‍ഷിപ്പ് ബന്ധങ്ങള്‍ക്കാണ് ഗില്‍ ഉപയോഗിച്ചത്. ഗില്ലിന്റെ ബിനാമി കമ്പനിയായ സാബ്രസ് കോര്‍പ്പറേറ്റ് സെല്യൂഷന്‍സും, വിമാന നിര്‍മാതാക്കളായ ബ്രിസ്റ്റല്‍ എയര്‍ക്രാഫ്റ്റുമായി ഗില്‍ ബന്ധം പുറത്തുകയും ചെയ്തു. ഇതിലൂടെ കമ്മീഷന്‍ വാങ്ങിയെടുക്കാനായിരുന്നു ശ്രമം. ഇത് വിദേശത്ത് നിന്നുള്ള പണമായി കരുതേണ്ടതാണ്. വിമാനങ്ങള്‍ക്ക് എഫ്ടിക്ക് വിതരണം ചെയ്യേണ്ട പദ്ധതിയായിരുന്നു ഇത്.
എന്നാല്‍ ഇത് തന്റെ ബിനാമി ഇടപാടുകള്‍ക്ക് വേണ്ടിയാണ് ഗില്‍ ഉപയോഗപ്പെടുത്തിയത്.അതേസമയം രണ്ടാമത്തെ ഇമെയില്‍ വിദേശ സംഭാവന നിയമത്തില്‍ അടക്കം ഗില്‍ ലംഘനം നടത്തിയതായി പറയുന്നുണ്ട്. ഇതേ തുടര്‍ന്ന് എഫ്ടി ഡയറക്ടറില്‍ നിന്ന് എയറോസ്‌പോര്‍ട്‌സ് ഡയറക്ടറായി ഗില്ലിനെ മാറ്റുകയായിരുന്നു.
വിമാനങ്ങള്‍ ഇയാള്‍ കൈക്കൂലിയായി വാങ്ങിയിരുന്നുവെന്നാണ് ഇമെയിലിലെ ആരോപണം. തന്റെ പദവി ദുരുപയോഗം ചെയ്ത് മൂന്ന് വിമാനങ്ങള്‍ കൈക്കൂലി ആയി ഫ്‌ളയിംഗ് സ്‌കൂളുകളില്‍ നിന്ന് വാങ്ങിയെന്നും, പകരമായി വിമാനങ്ങള്‍ പല സ്‌കൂളുകള്‍ക്കായി ലീസ് നല്‍കുകയും, 90 ലക്ഷം രൂപ ഓരോ വിമാനത്തിനും ലീസ് വാടകയായി ലഭിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications