Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് കഴിയാൻ കാത്ത് നിന്നില്ല; വിമതർക്ക് എട്ടിന്റെ പണി കൊടുത്ത് കോൺഗ്രസ്

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയായിരുന്നു ഉടലെടുത്തത്. സീറ്റ് ലഭിക്കാതിരുന്ന മുതിർന്ന നേതാക്കൾ അടക്കമുള്ളവർ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാർട്ടി നേതൃത്വം തങ്ങളെ സീറ്റ് നൽകാതെ വഞ്ചിച്ചുവെന്നായിരുന്നു നേതാക്കളുടെ ആരോപണം. സീറ്റ് ലഭിക്കാതിരുന്നവർ നേതൃത്വത്തിനെതിരെ പരസ്യ യുദ്ധത്തിനിറങ്ങി. ഇതിൽ പലരും സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരത്തിന് ഇറങ്ങുകയും ചെയ്തു.

ഇപ്പോഴിതാ നേതൃത്വത്തെ വെല്ലുവിളിച്ച് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരത്തിനിറങ്ങിയ നേതാക്കൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണ് കോൺഗ്രസ്. നേതൃത്വത്തെ വെല്ലുവിളിച്ച 13 നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കോൺഗ്രസ് അറിയിച്ചു. 6 വർഷത്തേക്കാണ് നടപടി.

congress-

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ സാഹചര്യത്തിലാണ് നേതാക്കളെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പുറത്തിറക്കിയ പത്രകുറിപ്പിൽ പറഞ്ഞു. നരേഷ് ദണ്ഡേ, പർദീപ് ഗിൽ, സജ്ജൻ സിംഗ് ദുൽ, സുനിത ബട്ടൻ, രാജീവ് മാമുറാം ഗോന്ദർ, ദയാൽ സിംഗ് സിരോഹി, വിജയ് ജെയിൻ, ദിൽബാഗ് സൻഡിൽ, അജിത് ഫോഗട്ട്, അഭിജിത് സിംഗ്, സത്ബീർ രത്തേര, നിതു മൻ, അനിത ദുൽ ബദ്‌സിക്രി എന്നീ നേതാക്കളെയാണ് പുറത്താക്കിയത്.ഗുഹ്‌ല (എസ്‌സി), ജിന്ദ്, പുന്ദ്രി, നിലോഖേരി (എസ്‌സി), പാനിപത്ത് റൂറൽ, ഉച്ചന കലൻ, ദാദ്രി, ഭിവാനി, ബവാനി ഖേര (എസ്‌സി), പൃഥ്‌ല, കലയാത് എന്നിവിടങ്ങളിലാണ് ഈ നേതാക്കൾ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്.

ഹരിയാനയിൽ 10 വർഷത്തിന് ശേഷം വീണ്ടും അധികാരത്തിലേറാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ്. അതിനിടയിലാണ് വിമത ഭീഷണി രൂക്ഷമായത്. നേരത്തേ ഹിമാചൽ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നൽകിയത് വിമതരായിരുന്നു. ഇതേ സാഹചര്യം സംസ്ഥാനത്ത് ഉടലെടുക്കുമോയെന്ന ഭീതി കോൺഗ്രസിനുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ശക്തമായ നടപടിയുമായി നേതൃത്വം മുന്നോട്ട് നീങ്ങുന്നത്.

അതേസമയം ബി ജെ പിയിലും വിമത ഭീഷണി രൂക്ഷമാണ്. ടിക്കറ്റ് ലഭിക്കാതിരുന്നവർ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉൾപാർട്ടി തർക്കങ്ങളും ബി ജെ പിക്ക് തലവേദന തീർക്കുന്നുണ്ട്. മാത്രമല്ല സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരവും ശക്തമാണ്. ഇക്കുറി സംസ്ഥാനത്ത് കോൺഗ്രസിനാണ് മുൻതൂക്കമെന്നാണ് പ്രീ പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഭരണം പിടിക്കാനായാൽ ദേശീയ തലത്തിലും കോൺഗ്രസിന് ഇത് വലിയ ഊർജം പകർന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+