കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ ജനതയുടെ സ്വപ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ദീദിയെ അനുവദിക്കില്ല, രൂക്ഷവിമര്‍ശനവുമായി മോദി

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഞായറാഴ്ച ബങ്കൂരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

modi

ദീദിയുടെ ആളുകള്‍ ബംഗാളിലെ തെരുവുകളില്‍ ഗ്രാഫിറ്റി ഉണ്ടാക്കുന്നു, അതില്‍ അവര്‍ എന്റെ തലയില്‍ കാലുകൊണ്ട് അടിക്കുകയും ഫുട്‌ബോള്‍ കളിക്കുകയും ചെയ്യുകയാണെന്ന് മോദി പറഞ്ഞു. ദിദീ എന്തിനാണ് ബംഗാളിന്റെ സംസ്‌കാരത്തെ അപമാനിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. ബംഗാളിലെ തെരുവുകളില്‍ കണ്ട ഗ്രാഫിറ്റിയുടെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ വിമര്‍ശനം.

വിശ്വാസ്യതയില്ലാത്ത സര്‍വ്വെകള്‍; എല്ലാം നടത്തിയത് ഒരേ കമ്പനി, ആര് വിശ്വസിക്കുമെന്ന് കെസി വേണുഗോപാല്‍
സംസ്ഥാനത്തെ ജനങ്ങളുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും ഇല്ലാതാക്കാന്‍ മമത ബാനര്‍ജിയെ അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ എത്തിയാല്‍ മികച്ച വളര്‍ച്ചയുണ്ടാകും. കേന്ദ്ര പദ്ധതികളായ കിസാന്‍ സമന്‍ നിധി, ആയുഷ്മാന്‍ ഭാരത്, ജല്‍ ജീവന്‍ മിഷന്‍ എന്നിവ ഇതുവരെ സംസ്ഥാനത്തിന് ലഭ്യമായിട്ടില്ല, ഈ പദ്ധതികള്‍ ബിജെപി അധിതകാരത്തില്‍ എത്തിയാല്‍ മുന്‍ഗണനയോടെ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളെയും എതിരാളികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളത്; 'പൂതന' പരാമർശത്തിൽ കടകംപള്ളിയുടെ മറുപടിസ്ത്രീകളെയും എതിരാളികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളത്; 'പൂതന' പരാമർശത്തിൽ കടകംപള്ളിയുടെ മറുപടി

നേരത്തെ കോണ്‍ഗ്രസിനെതിരെയും രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. അസമിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കോണ്‍ഗ്രസിനെതിരെ മോദി വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്രത്തിലും അസമിലും നേരത്തെ അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് തെറ്റായ ഉറപ്പുകള്‍ നല്‍കിയതായും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.

 മജ്സിയയ്ക്ക് മോഹൻലാലിന്റെ താക്കീത്: അങ്ങനെ ചെയ്തില്ലെന്ന് ആവർത്തിച്ച് മജ്സിയ, സജ്നയോട് പറഞ്ഞത് വിവാദത്തിൽ മജ്സിയയ്ക്ക് മോഹൻലാലിന്റെ താക്കീത്: അങ്ങനെ ചെയ്തില്ലെന്ന് ആവർത്തിച്ച് മജ്സിയ, സജ്നയോട് പറഞ്ഞത് വിവാദത്തിൽ

അധികാരത്തില്‍ വരുന്നതിന് കോണ്‍ഗ്രസിന് ഏത് പരിധിവരെ പോകാമെന്നും പ്രകടന പത്രികയിലൂടെ അവര്‍ പ്രചരിപ്പിക്കുന്ന നുണകളില്‍ നിന്ന് ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ബോകഖാട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

യുഡിഎഫ് തോറ്റാല്‍ അത് സംഭവിക്കും, ഭരണം കിട്ടിയാല്‍ മറ്റൊന്നും, രണ്ട് മുന്നറിയിപ്പുമായി സുധാകരന്‍!!യുഡിഎഫ് തോറ്റാല്‍ അത് സംഭവിക്കും, ഭരണം കിട്ടിയാല്‍ മറ്റൊന്നും, രണ്ട് മുന്നറിയിപ്പുമായി സുധാകരന്‍!!

വേങ്ങരയിൽ ലീഗ് വിമതനോ അതോ വെറും സ്വതന്ത്രനോ? നെഗറ്റീവ് വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രമെന്ന്വേങ്ങരയിൽ ലീഗ് വിമതനോ അതോ വെറും സ്വതന്ത്രനോ? നെഗറ്റീവ് വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രമെന്ന്

തവനൂരില്‍ അപരന്മാരെ കൊണ്ട് പൊറുതിമുട്ടി കുന്നംപറമ്പില്‍, നാല് ഫിറോസുമാര്‍ മത്സര രംഗത്ത്തവനൂരില്‍ അപരന്മാരെ കൊണ്ട് പൊറുതിമുട്ടി കുന്നംപറമ്പില്‍, നാല് ഫിറോസുമാര്‍ മത്സര രംഗത്ത്

ബിജെപി സഹകരണം ആരുമായി? കണക്കില്‍ പതറി കോണ്‍ഗ്രസ്... തിരഞ്ഞെടുപ്പ് ചൂടിലെ ചര്‍ച്ചബിജെപി സഹകരണം ആരുമായി? കണക്കില്‍ പതറി കോണ്‍ഗ്രസ്... തിരഞ്ഞെടുപ്പ് ചൂടിലെ ചര്‍ച്ച

English summary
Didi will not be allowed to kick around the dreams of Bengal People, says PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X