കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണ്‍മാനില്ലെന്ന പോസ്റ്റര്‍ തുണച്ചു; 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ പെണ്‍കുട്ടി തിരിച്ചെത്തി

Google Oneindia Malayalam News

മുംബൈ: 2013ല്‍ കുട്ടിയെ കാണാനില്ലാത്തതിനെ തുടര്‍ന്ന് പുറത്തിറക്കിയ ഒരു പോസ്റ്ററിന്റെ ഡിജിറ്റല്‍ പകര്‍പ്പ്, നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയെ അവളുടെ കുടുംബവുമായി വീണ്ടും ഒന്നിക്കാന്‍ സഹായിച്ചിരിക്കുകയാണ്. 2013 ജനുവരി 22 ന് രാവിലെ, 7 വയസ്സുള്ള പൂജ, തന്റെ സഹോദരനോടൊപ്പം മുംബൈയിലെ അധേരി അയല്‍പക്കത്തുള്ള സ്‌കൂളിലേക്ക് പോകുന്നതിനിടെയിലാണ് കാണാതായത്. അവിടെവെച്ച്, ഹെന്റി ജോസഫ് ഡിസൂസ എന്നൊരാള്‍ അവളെ ഐസ്‌ക്രീം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു.

'ഇതാണോ റിതുവിന്റെ വരന്‍'; ഞെട്ടലില്‍ ആരാധകര്‍, ബിഗ് ബോസ് താരത്തിന്റെ വിവാഹം കഴിഞ്ഞോ'ഇതാണോ റിതുവിന്റെ വരന്‍'; ഞെട്ടലില്‍ ആരാധകര്‍, ബിഗ് ബോസ് താരത്തിന്റെ വിവാഹം കഴിഞ്ഞോ

1

സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. അന്ന് തനിക്കും ഭാര്യയ്ക്കും കുട്ടികളില്ലാത്തതിനാലാണ് പൂജയെ തട്ടിക്കൊണ്ടുപോയതെന്ന് ഇപ്പോള്‍ അറസ്റ്റിലായ ഡിസൂസ പോലീസിനോട് പറഞ്ഞു. പൂജയെ ആരും തിരിച്ചറിയുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഹെന്റി ഉടന്‍ തന്നെ കര്‍ണാടകയിലെ ഒരു ഹോസ്റ്റലിലേക്ക് അയച്ചാണ് പഠിപ്പിച്ചത്. പൂജയെന്ന പേര് മാറ്റി ആനി ഡിസൂസ എന്നാക്കി. പിന്നീട് അവര്‍ക്ക് ഒരു കുട്ടി ഉണ്ടായതിന് ശേഷമാണ് വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ അതിന് ശേഷം അവര്‍ പൂജയുടെ കാര്യങ്ങള്‍ ഒന്നും തന്നെ ശ്രദ്ധിച്ചില്ല.

2

ഇപ്പോള്‍ 16 വയസ്സുള്ള പെണ്‍കുട്ടിക്ക് നൂറുകണക്കിന് മീറ്ററുകള്‍ മാത്രം അകലെ താമസിക്കുന്ന അവളുടെ കുടുംബാംഗങ്ങളെക്കുറിച്ച് കൂടുതല്‍ ഓര്‍മ്മയില്ലായിരുന്നു. എന്നാല്‍ മദ്യലഹരിയിലായിരുന്ന ഹെന്റി അവള്‍ തന്റെ മകളല്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ കുറിച്ചുള്ള വിവരങ്ങള്‍ പൂജ അന്വേഷിക്കാന്‍ തുടങ്ങി. അവളും അവളുടെ സുഹൃത്തക്കളും ഇന്റര്‍നെറ്റില്‍ 'പൂജയെ കാണ്‍മാനില്ല എന്ന് തിരഞ്ഞുകൊണ്ടിരുന്നു, ഒടുവില്‍ 2013-ല്‍ നിന്ന് കാണാതായ ഒരു പോസ്റ്റര്‍ കണ്ടെത്തി.

3

ഈ പോസ്റ്ററില്‍ അഞ്ച് നമ്പറുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ അവയില്‍ നാലെണ്ണം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഭാഗ്യവശാല്‍, ഒരു നമ്പറില്‍ വിളിച്ചപ്പോള്‍ കിട്ടി. അത് പൂജയുടെ വീടിനടുത്ത് താമസിച്ചിരുന്ന റഫീഖിന്റേതായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി റഫീഖിനെ വിളിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞു.

4

ഇത് കേട്ട് ഞെട്ടിയ റഫീക്ക് വീഡിയോ കോളില്‍ പൂജയെ വിളിച്ച് സംസാരിച്ച്, അത് പൂജ തന്നെയാണെന്ന് ഉറപ്പിച്ചു. കൂടാതെ പൂജയുടെ അമ്മയുമായി സംസാരിക്കാനുള്ള ഏര്‍പ്പാടും ചെയ്തു. പൂജയെ കണ്ടപ്പോള്‍ തന്നെ അവള്‍ തങ്ങളുടെ മകളാണെന്ന് അമ്മ തിരിച്ചറിഞ്ഞു. മൊബൈല്‍ ഫോണിന്റെ സ്‌ക്രീനില്‍ പരസ്പരം കണ്ട ഇരുവരുടെയും കണ്ണുനീരണിഞ്ഞു.

5

ഇതിന് പിന്നാലെ സംഭവം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 16കാരി തന്റെ സ്വന്തം കുടുംബത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. എന്നാല്‍ പൂജയുടെ പിതാവ് ഇപ്പോള്‍ അവരുടെ കൂടെയില്ല, വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ തമ്മില്‍ പിരിഞ്ഞിരുന്നു. സഹോദരനും അമ്മയ്‌ക്കൊപ്പമുള്ള അവരുടെ ഒന്നിക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം, തട്ടിക്കൊണ്ടുപോകല്‍, നിയമവിരുദ്ധ ജോലി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഹെന്റിയെ അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ മിലിന്ദ് കുര്‍ദര്‍ പറഞ്ഞു. ഇയാളുടെ ഭാര്യയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

ആണോ പെണ്ണോ? മീര അനിലിന്റെ അനാവശ്യ ചോദ്യങ്ങള്‍ക്ക് റിയാസിന്റെ കലക്കന്‍ മറുപടി, വൈറല്‍ആണോ പെണ്ണോ? മീര അനിലിന്റെ അനാവശ്യ ചോദ്യങ്ങള്‍ക്ക് റിയാസിന്റെ കലക്കന്‍ മറുപടി, വൈറല്‍

ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല

English summary
digital copy of a missing poster helped; The girl who disappeared 9 years ago is back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X