Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂരിനെ കണ്ട് ദിഗ് വിജയ് സിംഗ്; ശത്രുതയില്ലെന്ന് പ്രഖ്യാപനം, ഹൈക്കമാന്‍ഡ് പിന്തുണ ആര്‍ക്ക്?

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ശശി തരൂരും ദിഗ് വിജയ് സിംഗും തമ്മിലായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഹൈക്കമാന്‍ഡ് പിന്തുണ ആര്‍ക്കാവും. അതാണ് പ്രധാന ചോദ്യം. ഗാന്ധി കുടുംബത്തിന്റെ പിന്തുണ ഉള്ളവരേ വിജയിക്കൂ എന്നതാണ് സത്യം.

ശശി തരൂരാണെങ്കില്‍ ജി23 ഗ്രൂപ്പുകാരന്‍. ദിഗ് വിജയ് സിംഗാണെങ്കില്‍ എല്ലാ വിഭാഗത്തിന്റെ പിന്തുണയില്ലാത്ത നേതാവും. അതുകൊണ്ട് പിന്തുണ ആര്‍ക്ക് എന്നത് സസ്‌പെന്‍സാണ്. ഇതിനിടെ ദിഗ് വിജയ് സിംഗ് ശശി തരൂരിനെ കാണാനെത്തി. ഇരുവരും കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്...

1

image credit: shashi tharoor twitter

ദിഗ് വിജയ് സിംഗും ശശി തരൂരുമായുള്ള കൂടിക്കാഴ്ച്ച ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ദിഗ് വിജയ് സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ താന്‍ സ്വാഗതം ചെയ്യുന്നതായി തരൂര്‍ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ വ്യക്തമാക്കി. ശത്രുക്കളെ പോലെ പരസ്പരം പോരടിക്കില്ലെന്നും ഇതൊരു സൗഹൃദ മത്സരമായി കാണുമെന്ന് പരസ്പരം തങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. ഞങ്ങളില്‍ ആര് ജയിച്ചാലും അത് കോണ്‍ഗ്രസിന്റെ വിജയമാണെന്നും തരൂര്‍ പറഞ്ഞു. അതേസമയം ഇരുവരും മത്സരവും ഇതോടെ ഉറപ്പായിരിക്കുകയാണ്.

2

തങ്ങളുടെ പോരാട്ടം വര്‍ഗീയ ശക്തികള്‍ക്കെതിരെയാണ് ദിഗ് വിജയ് സിംഗ് പറഞ്ഞു. തരൂരും താനും ഗാന്ധിയന്‍-നെഹ്‌റുവിയന്‍ ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. തരൂരിന് ആശംസകളും അദ്ദേഹം നേര്‍ന്നു. അതേസമയം വലിയ നാടകങ്ങള്‍ക്കൊടുവിലാണ് അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയത്. രാജസ്ഥാനില്‍ വിമത നീക്കം തടയുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നും, അതുകൊണ്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താന്‍ യോഗ്യനല്ലെന്നും ഗെലോട്ട് പറഞ്ഞു.

3

തരൂരും ദിഗ് വിജയ് സിംഗും നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പക്ഷേ ഇവരില്‍ ആരെ ഹൈക്കമാന്‍ഡ് പിന്തുണയ്ക്കുമെന്നാണ് ചോദ്യം. മധ്യപ്രദേശില്‍ കമല്‍നാഥും സിംഗും രണ്ട് തട്ടിലാണ്. അതുകൊണ്ട് വോട്ട് ഏകീകരിച്ച് കിട്ടുമോ എന്ന് ഉറപ്പില്ല. ശശി തരൂരിന്റെ കാര്യവും ഇങ്ങനെയാണ്. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണയില്ല. വോട്ട് ഭിന്നിച്ച് പോകാനാണ് സാധ്യത. ദിഗ് വിജയ് സിംഗിന് തന്നെ പിന്തുണ ഹൈക്കമാന്‍ഡില്‍ നിന്ന് ലഭിക്കാനാണ് സാധ്യത. സോണിയാ ഗാന്ധിയും രാഹുലും അകമഴിഞ്ഞ് നേരത്തെ സിംഗിനെ പിന്തുണച്ചതാണ്.

4

ജി23 നേതാവായ തരൂര്‍ അധ്യക്ഷനായാല്‍ അത് ഗാന്ധി കുടുംബത്തിനും ഭീഷണിയാണ്. പിന്നണിയിലിരുന്ന് കോണ്‍ഗ്രസിനെ നയിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. ഗ്രൗണ്ട് പൊളിറ്റിക്‌സ് നന്നായി അറിയാവുന്ന നേതാവാണ് ദിഗ് വിജയ് സിംഗ്. കോണ്‍ഗ്രസിനെ മധ്യപ്രദേശില്‍ തിരികെ അധികാരത്തിലെത്തിക്കുന്നതില്‍ കമല്‍നാഥും ദിഗ് വിജയ് സിംഗും ഒരുപോലെ പങ്കുവഹിച്ചിരുന്നു. സീനിയര്‍ നേതാക്കളുടെ പിന്തുണ എളുപ്പത്തില്‍ നേടിയെടുക്കാന്‍ സിംഗിന് സാധിക്കും. എന്നാല്‍ ജി23യുടെ പിന്തുണ പോലും തരൂരിന് കിട്ടുമോ എന്ന് സംശയമാണ്. ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നു എന്ന കുറ്റപ്പെടുത്തല്‍ ജി23ക്ക് തരൂരിനോടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+