Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിഗ്‌വിജയ് സിങ് തിരിച്ചെത്തുന്നു; മധ്യപ്രദേശില്‍ പോരാട്ടം കനപ്പിച്ച് കോണ്‍ഗ്രസ്, ഭോപ്പാലില്‍...

Recommended Video

cmsvideo
    മധ്യപ്രദേശില്‍ BJPയെ വീഴ്ത്താൻ കോൺഗ്രസ് | Oneindia Malayalam

    ഭോപ്പാല്‍: മധ്യപ്രദേശില്‍ ശക്തമായ പോരാട്ടത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഭോപ്പാലില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവ് ദിഗ്‌വിജയ് സിങിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിഗ്‌വിജയ് സിങ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ബിജെപി വര്‍ഷങ്ങളായി കൈവശം വെക്കുന്ന സീറ്റാണ് ഭോപ്പാല്‍. ഇത് തിരിച്ചുപിടിക്കുക അത്ര എളുപ്പമല്ല.

    Digvijaysingh

    തിരിച്ചുപിടിക്കാന്‍ പ്രയാസമേറിയ സീറ്റ് ദിഗ്‌വിജയ് സിങിന് നല്‍കുമെന്ന് മുഖ്യമന്ത്രി കമല്‍ നാഥ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 35 വര്‍ഷത്തിലധിമായി കോണ്‍ഗ്രസ് ജയിക്കാത്ത മണ്ഡലങ്ങളുണ്ട് മധ്യപ്രദേശില്‍. ഇത്തവണ തിരിച്ചുപിടിക്കുമെന്ന് കമല്‍നാഥ് പറയുന്നു.

    ഭോപ്പാല്‍, ജബല്‍പൂര്‍, ഇന്‍ഡോര്‍ എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ദിഗ്‌വിജയ് സിങ് മല്‍സരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. താങ്കള്‍ പറയുന്നതില്‍ മല്‍സരിക്കാമെന്നാണ് ദിഗ്‌വിജയ് സിങ് കമല്‍നാഥിനെ അറിയിച്ചത്. എന്നാല്‍ കേന്ദ്ര കമ്മിറ്റി ഭോപ്പാലില്‍ ദിഗ്‌വിജയ് സിങിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമല്‍നാഥ് പറഞ്ഞു.

    ഭോപ്പാല്‍ മണ്ഡലത്തില്‍ 1989ന് ശേഷം ബിജെപിയാണ് തുടര്‍ച്ചയായി ജയിക്കുന്നത്. രണ്ടുതവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട് ദിഗ്‌വിജയ് സിങ്. 2003ല്‍ ബിജെപി അധികാരത്തിലെത്തിയ വേളയില്‍ 10 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥി ആരാകുമെന്ന് വ്യക്തമല്ല. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍, ബിജെപി ജനറല്‍ സെക്രട്ടറി വിഡി ശര്‍മ എന്നിവരിലാരെങ്കിലും സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+