നിവിന്‍ പോളിയുടെ പരാതിയില്‍ എന്തു സംഭവിച്ചു; ചാനലുകളെ ഉപയോഗിച്ച് ദിലീപിനെ കരിവാരിത്തേക്കുന്നു
നടന്‍ നിവിന്‍ പോളിക്കെതിരെ ഒരു യുവതി വ്യാജ പീഡന പരാതി ഉന്നയിച്ചത് സിനിമ മേഖലയില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നിവിന്‍ പോളി പരാതി നല്‍കിയെങ്കിലും ഈ കേസില്‍ പിന്നീട് തുടര്‍നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി ജയില്‍മോചിതനായ രാഹുല്‍ ഈശ്വര്‍ രംഗത്ത് വന്നിരിക്കുകയാണ്.
പുതിയ കാലത്ത് പുരുഷന്മാര്‍ക്ക് അവരുടേതായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വീഡിയോ വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. നിവിന്‍ പോളിക്കെതിരെ വ്യാജ പരാതി കൊടുത്ത യുവതിക്കെതിരെ നടന്‍ ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും ആ സ്ത്രീക്കെതിരെ ഒരു എഫ്‌ഐആര്‍ ഇടുകയോ കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള സരിതയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയിട്ടും സരിതയ്‌ക്കെതിരെ എന്തു നടപടിയാണ് എടുത്തിട്ടുള്ളതെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രീംകോടതി വിധി വന്നാലും ദിലീപ് നിരപരാധിയാണെന്ന് തനിക്ക് 100 ശതമാനം ഉറപ്പാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കാരണം ആ കേസ് പഠിക്കുന്ന ഏതൊരു വ്യക്തിക്കും ദിലീപ് നിരപരാധിയാണെന്ന് മനസിലാകും. ദിലീപിനെ കുടുക്കാന്‍ കേരള പൊലീസിലെ ചിലര്‍ വ്യാജ ഫോട്ടോ ഷോപ്പ് ചെയ്തു. ദിലീപിനെയും പള്‍സര്‍ സുനിയെയും കണക്ട് ചെയ്യാന്‍ വേണ്ടിയാണ് ഫോട്ടോ ഷോപ്പ് നടത്തിയത്. ദിലീപിന്റെ പിന്നില്‍ നില്‍ക്കുന്ന രണ്ട് പേരില്‍ ഒരാള്‍ പള്‍സര്‍ സുനി ആണെന്ന് തോന്നിപ്പിക്കുന്ന വിധം രണ്ടു ഫോട്ടോകള്‍ എഡിറ്റ് ചെയ്തു കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. പൊലീസിലെ ചിലര്‍ ചാനലുകളെ ഉപയോഗിച്ച് ദിലീപിനെ കരിവാരിത്തേക്കാന്‍ നടത്തിയ കേസ് ആണിത്.
ദിലീപ് 100 ശതമാനം നിരപരാധി ആണെന്ന് ഈ കോടതി മുതല്‍ ഹൈക്കോടതി മുതല്‍ സുപ്രീംകോടതി വരെ വിധിക്കും. പള്‍സര്‍ സുനിയാണ് തെറ്റുകാരന്‍, ദിലീപ് നിരപരാധിയും. നടിക്കെതിരേയുള്ള കുറ്റകൃത്യത്തില്‍ ദിലീപിന് 100 ശതമാനം പങ്കില്ല. അതിജീവിതയ്ക്ക് പോലും ദിലീപാണോ ഈ സംഭവത്തിന് പിന്നിലെന്ന് അറിയില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.












Click it and Unblock the Notifications