കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ് മാറ്റണമെന്ന് ദിലീപ് ഘോഷ്, ടിഎംസി ആക്രമണത്തില്‍ തിരിച്ചടിക്ക് ബിജെപി

Google Oneindia Malayalam News

കൊല്‍ക്കത്ത: ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പോരാട്ടം മുറുകുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ ദിലീപ് ഘോഷ് ആക്രമിക്കപ്പെട്ടെന്നാണ് ബിജെപി പറയുന്നത്. അദ്ദേഹത്തിന്റെ സുരക്ഷാ ഗാര്‍ഡുകള്‍ തോക്കുചൂണ്ടിയാണ് ജനങ്ങളെ പിരിച്ച് വിട്ടത്. ഇത് വിവാദ വിഷയമാക്കി മാറ്റാനൊരുങ്ങുകയാണ് ബിജെപി. ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ് തന്നെ മാറ്റിവെക്കണമെന്ന് ദിലീപ് ഘോഷ് ആവശ്യപ്പെട്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 30നാണ് ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മാത്രമേ മമതാ ബാനര്‍ജിക്ക് മുഖ്യമന്ത്രിയായി തുടരാനാവൂ.

ജിഗ്നേഷ് മേവാനി ജനറല്‍ സെക്രട്ടറിയാവും? കനയ്യകുമാര്‍ ദേശീയ തലത്തില്‍, രാഹുലിന്റെ വരവ് അടുത്ത വര്‍ഷംജിഗ്നേഷ് മേവാനി ജനറല്‍ സെക്രട്ടറിയാവും? കനയ്യകുമാര്‍ ദേശീയ തലത്തില്‍, രാഹുലിന്റെ വരവ് അടുത്ത വര്‍ഷം

1

ബിജെപി പ്രിയങ്ക ടിബ്രെവാളിനെ രംഗത്തിറക്കിയാണ് പ്രചാരണം ശക്തമാക്കിയത്. ഇതിനിടെയാണ് ദിലീപ് ഘോഷിനെതിരെ ആക്രമണം ഉണ്ടായത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി അക്രമങ്ങള്‍ ഉണ്ടായിരുന്നു. ആ കേസ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. തന്നെ മാത്രമല്ല മറ്റ് നേതാക്കളെയും പ്രവര്‍ത്തകരെയും പ്രചാരണത്തിനിടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ദിലീപ് ഘോഷ് ആരംഭിച്ചു. ഭവാനിപൂരില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചുവെന്നും, അധികം വൈകാതെ തന്നെ സംഘര്‍ഷം ആരംഭിച്ചെന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി.

തൃണമൂല്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ, താന്‍ വാക്‌സിനേഷന്‍ സെന്ററിലേക്ക് പ്രവേശിച്ചു. ഈ സമയം അവരെന്നെ ഘെരാവോ ചെയ്തു. അവരെന്നെ ആക്രമിച്ചു. ബിജെപി പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ചു. ബിജെപി എംപി അര്‍ജുന്‍ സിംഗിനും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്റെ സുരക്ഷ ഉറപ്പാക്കാനായി തോക്കുകള്‍ പുറത്തെടുത്തതാണ് ശരിക്കും രക്ഷയായത്. എന്റെ ജീവന്‍ അപകടത്തിലായിരുന്നു. അതുകൊണ്ടാണ് അവര്‍ തോക്ക് ചൂണ്ടേണ്ടി വന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മതിയായ സുരക്ഷ ഒരുക്കണമെന്നും ദിലീപ് ഘോഷ് ആവശ്യപ്പെട്ടു.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

നിത്യേന ആക്രമണങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ പോലീസിനെ ബന്ധപ്പെട്ടെങ്കിലും അവര്‍ ഇതുവരെ സഹായിക്കാന്‍ തയ്യാറായിട്ടില്ല. ഞങ്ങളെ ഒരു പോലീസുകാരന്‍ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും, അയാള്‍ക്കും മര്‍ദനമേറ്റു. ഭവാനിപൂരില്‍ സുതാര്യമായ വോട്ടെടുപ്പ് സാധ്യമല്ല. ഈ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ അക്രമസംഭങ്ങളെ കുറിച്ച് ഞങ്ങള്‍ ധരിപ്പിച്ചതാണ്. എന്നാല്‍ അവര്‍ നടപടിയൊന്നും എടുത്തില്ലെന്നും ഘോഷ് പറയുന്നു. ബിജെപിയുടെ പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് നല്ല രീതിയില്‍ പ്രചാരണം നടത്താനാവുന്നില്ല. അതുകൊണ്ട് ഉപതിരഞ്ഞെടുപ്പ് റദ്ദാക്കണം. ഈ തിരഞ്ഞെടുപ്പ് ഞങ്ങളില്‍ അടിച്ചേല്‍പ്പിച്ചതാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയില്‍ സംശയങ്ങളുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞു.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

English summary
dilip ghosh says bhabanipur bypoll shoudl postpone after tmc workers attacked him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X