സഹോദരന് മാത്രമല്ല, മരുമകള്‍ക്ക് വേണ്ടിയും മുലായം വോട്ട് ചോദിച്ചു; വോട്ടഭ്യര്‍ത്ഥിച്ചത് അപര്‍ണയ്ക്ക്

  • By: Akshay
Subscribe to Oneindia Malayalam
ലക്‌നൗ: മരുമകള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് മുലായം സിങ് യാദവ്. അഖിലേഷും, മുലായവും തമ്മിലുളള അധികാര വടംവലിക്കിടയില്‍ മുലായത്തിനൊപ്പമായിരുന്നു അപര്‍ണ. അപര്‍ണക്ക് സീറ്റ് ലഭിച്ചതും മൂലായത്തിന്റെ ശുപാര്‍ശ പ്രകാരമായിരുന്നു. ലക്‌നൗ കന്റോണ്‍മെന്റില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് മുലായം മരുമകള്‍ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചത്.

അപര്‍ണയെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് മുലായം തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തത്. യുപി മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയും എംപിയുമായ ഡിംപിള്‍ യാദവിനൊപ്പമാണ് മുലായം മരുമകള്‍ അപര്‍ണക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയത്.

 സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി

ലക്‌നൗ കാന്റോണ്‍മെന്റിലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് അപര്‍ണ. റീത്ത ബഹുഗുണ ജോഷിയാണ് അപര്‍ണയുടെ മുഖ്യ എതിരാളി.

 സീറ്റ്

സീറ്റ്

അഖിലേഷും, മുലായവും തമ്മിലുളള അധികാര വടംവലിക്കിടയില്‍ മുലായത്തിനൊപ്പമായിരുന്നു അപര്‍ണ. അപര്‍ണക്ക് സീറ്റ് ലഭിച്ചതും മൂലായത്തിന്റെ ശുപാര്‍ശ പ്രകാരമായിരുന്നു.

 റീത്ത ബഹുഗുണ

റീത്ത ബഹുഗുണ

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു അപര്‍ണ്ണയ്ക്ക് എതിരെ മത്സരിക്കുന്ന റീത്ത. കോണ്‍ഗ്രസുമായുളള ബന്ധം ഉപേക്ഷിച്ച് ബിജെപി സീറ്റിലാണ് ഇത്തവണ മത്സരിക്കുന്നത്.

 തിരഞ്ഞെടുപ്പ് പ്രചരണം

തിരഞ്ഞെടുപ്പ് പ്രചരണം

സഹോദരനും ജസ്വന്ത് നഗര്‍ സ്ഥാനാര്‍ത്ഥിയുമായ ശിവപാല്‍ യാദവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാത്രമാണ് മുലായം ഇതുവരെ പങ്കെടുത്തത്.

 അതൃപ്തി

അതൃപ്തി

അഖിലേഷ് യാദവും മുലായം സിങ് യാദവും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിചെങ്കിലും, കോണ്‍ഗ്രസുമായി അഖിലേഷ് സഖ്യമുണ്ടാക്കിയതില്‍ മുലായം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കില്ലന്ന മുലായത്തിന്റെ തീരുമാനവും ഇതേ തുടര്‍ന്നായിരുന്നു.

English summary
Samajwadi Party patriarch Mulayam Singh, who has so far campaigned only for his brother Shivpal Yadav, joined forces today with daughter-in-law Dimple Yadav to seek votes for Aparna Yadav - the wife of his younger son Prateek Yadav of the 5-crore Lamborghini fame. The Yadav senior, who was politely sidestepped by his son Akhilesh Yadav -- Dimple Yadav's husband -- in the struggle to control the party, had said he would not campaign in this election after the alliance with the Congress was announced.
Please Wait while comments are loading...