കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബീഫ് കഴിച്ചിരുന്നു ഇപ്പോഴും കഴിക്കാറുണ്ട്', കശ്മീർ ഫയൽ സംവിധായകന്റെ വീഡിയോയുമായി രൺബീർ ആരാധകർ

Google Oneindia Malayalam News

രൺബീർ കപൂറിന് പിന്നാലെ ബീഫ് വിവാദത്തിൽ പെട്ട് കശ്മീർ ഫയൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയും. രൺബീർ ആരാധകരാണ് വിവേക് അഗ്നിഹോത്രി ബീഫ് പ്രിയ ഭക്ഷണമാണെന്ന പരാമർശമുള്ള പഴയ വീഡിയോ കുത്തിപൊക്കിയിരിക്കുന്നത്. ബീഫ് വിഷയത്തിൽ നേരത്തെ രൺബീറിനെതിരെ വിവേക് അഗ്നിഹോത്രി വിമർശനം നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് രൺബീർ ആരാധകർ വിവേകിന്റെ വീഡിയോയുമായി എത്തിയിരിക്കുന്നത്.ഞാൻ ഒരുപാട് കാര്യങ്ങൾ എഴുതിയിട്ടുണ്ട്. ഏറ്റവും നല്ല ബീഫ് എവിടെ കിട്ടുമെന്ന് ഞാൻ എഴുതിയിട്ടുണ്ട്. അന്നും കഴിച്ചിരുന്നു, ഇപ്പോൾ കഴിക്കാറുണ്ട്. ജീവിതത്തിൽ ഒരു മാറ്റവും വന്നിട്ടില്ല' എന്നാണ് വീഡിയോയിൽ വിവേക് അഗ്നിഹോത്രി പറയുന്നത്. ഈ വീഡിയോ രൺബീറിന്റെ ആരാധകരാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

1

രൺബീറിനെ വിലക്കിയ ഉജ്ജയിനിയിലെ മഹാകാളി ക്ഷേത്രത്തിൽ അഗ്നിഹോത്രിക്ക് പ്രവേശനം നൽകിയതിനെയും ആരാധകർ ചോദ്യം ചെയ്യുന്നു. ശ്മീർ ഫയൽസ് നിർമ്മാതാവ് അഭിഷേക് അഗർവാളിനൊപ്പം വിവേക് ക്ഷേത്രത്തിൽ നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രൺബീർ ആരാധകരുടെ രോഷം. രൺബീറിനും വിവേകിനും വേറെ വേറെ നീതിയാണോ എന്നാണ് സമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ബീഫ് കഴിക്കുന്ന വിവേക് അഗ്നിഹോത്രിയെ എന്തിന് ക്ഷേത്രത്തിനകത്ത് കയറ്റാൻ അനുവദിച്ചുവെന്നും രൺബീർ ആരാധകർ ചോദിക്കുന്നു.

കേരളത്തിലെ തെരുവ് നായ ആക്രമണം ഗുരുതരമെന്ന് സുപ്രീംകോടതി, ഇടക്കാല ഉത്തരവ് സെപ്തംബർ 28-ന്കേരളത്തിലെ തെരുവ് നായ ആക്രമണം ഗുരുതരമെന്ന് സുപ്രീംകോടതി, ഇടക്കാല ഉത്തരവ് സെപ്തംബർ 28-ന്

2

2011 ൽ റിലീസായ റോക്സ്റ്റാർ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് രൺബീർ തനിക്ക് ബീഫ് ഇഷ്ടമാണെന്ന് പറഞ്ഞത്. 'എന്റെ കുടുംബം പെഷവാറിൽ നിന്നുള്ളവരാണ്. ഞാനൊരു മട്ടൺ, പായ, ബീഫ് ആരാധകനാണ്,' എന്നായിരുന്ന രൺബീർ പറഞ്ഞത്. പുതിയ ചിത്രമായ ബ്രഹ്മാസ്ത്ര റിലീസാകുന്നതിന് തൊട്ടുമുമ്പാണ് രൺബീറിന്റെ ഈ പഴയ വീഡിയോ വീണ്ടും പ്രചരിച്ചത്.

പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...

3

തുടർന്ന് രൺബീറിനെതിരെ വലിയരീതിയിലുള്ള സൈബർ ആക്രമണൾ ഉണ്ടായിരുന്നു. പുതിയ ചിത്രമായ ബ്രഹ്മാസ്ത്ര ബഹിഷ്കരിക്കാനും വലിയ രീതിയിലുള്ള ആഹ്വാനം നടന്നു. തുടർന്നായിരുന്നു കാളി ക്ഷേത്രത്തിലെ വിലക്ക്. ബജ്‌റംഗ്ദൾ പ്രവർത്തകരായിരുന്നു പ്രതിഷേധത്തിന് പിന്നിൽ. ബീഫ് കഴിക്കുന്ന രൺബീർ കപൂറിനേയും ആലിയ ഭട്ടിനേയും മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാകാളി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്നായിരുന്നു ബജ്‌റംഗ്ദൾ പ്രവർത്തകരുടെ നിലപാട്.

4

അതേസമയം രൺബീറിന്റെ പുതിയ ചിത്രം ബ്രഹ്മാസ്ത്ര ഇന്ന് തിയറ്ററുകളിലെത്തി. ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, മൗനി റോയ്, നാഗാർജുന എന്നിവർ അഭിനയിക്കുന്ന ചിത്രം അയാൻ മുഖർജിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.

English summary
director Vivek Agnihotri, who has criticised Brahmastra, can be heard saying that he eats beef
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X