കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ബിജെപി കളി മാറ്റിപ്പിടിക്കുമോ; യോഗി ദില്ലിയിലെത്തി, മോദിയെ കാണും, നിര്‍ണായക നീക്കത്തിന് സാധ്യത

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് ബിജെപി നേതൃത്വത്തിനുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ശക്തമായ വിമര്‍ശനമാണ് പാര്‍ട്ടിയില്‍ നിന്നും ഉയരുന്നത്. സംസ്ഥാനത്തെ രൂക്ഷമായ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് വ്യാപകമായി വിമര്‍ശനം ഉയരുന്നത്.

കൊവിഡ് സാഹചര്യം ഉത്തർ പ്രദേശിൽ യോഗിയുടെ പ്രതിച്ഛായയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് യോഗിയേയും ബിജെപിയേയും തുറിച്ച് നോക്കുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന് യോഗിയോട് അതൃപ്തി ഉളളതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ യോഗി ആദിത്യനാഥ് ദില്ലിയിൽ എത്തിയിരിക്കുന്നതിൽ പല രാഷ്ട്രീയ മാനങ്ങളുണ്ടെന്ന് വേണം കരുതാൻ. വിശദമായി അറിയാം..

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

1

ഭിന്നത രൂക്ഷമായെനന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയില്‍ എത്തി. കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് യോഗി ഇപ്പോള്‍ ദില്ലിയില്‍ എത്തിയിരിക്കുന്നത്. രണ്ട് ദിവസം ദില്ലിയില്‍ താമസിച്ച്, ഇന്ന് അമിത് ഷായെയും നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

2

കഴിഞ്ഞ ദിവസം രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ വലം കയ്യുമായ ജിതില്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് യോഗി ദില്ലിയിലേക്ക് എത്തിയതെന്ന പ്രത്യേകതയുമുണ്ട്. ജിതിന്‍ പ്രസാദയുടെ വരവോട് ഉത്തര്‍പ്രദേശില്‍ ബിജെപി പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന.

3

ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വധീനമുള്ള ബ്രാഹ്മണ വിഭാഗത്തില്‍പ്പെടുന്ന നേതാക്കളില്‍ ഒരാളാണ് ജിതിന്‍ പ്രസാദ. സംസ്ഥാനത്തെ തന്നെ മറ്റൊരു പ്രധാനപ്പെട്ട ബ്രാഹ്മണ മുഖമാണ് പ്രധാനമന്ത്രിയുടെ വിശ്വസ്തനായ എകെ ശര്‍മ്മ. ഇവര്‍ക്ക് നിര്‍ണായകമായ ചുമതലയിലേക്കെത്തിച്ച് ഇത്തവണ കളി മാറ്റാനാണ് ബിജെപിയുടെ നീക്കം.

4

ഇവരെ രണ്ട് പേരെയും കളത്തിലറക്കിയാല്‍ തിരഞ്ഞെടുപ്പില്‍ വലിയ ഗുണം ബിജെപിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. .യോഗിക്കെതിരെ ഇപ്പോള്‍ ഭിന്നത ഉയരുന്നതിനിടെ ഈ നീക്കം നടപ്പിലാക്കുകയാണെങ്കില്‍ വലിയൊരു തിരിച്ചടിയില്‍ നിന്ന് പാര്‍ട്ടിക്ക് കരകയറാം. അതേസമയം, യോഗിയെ ദില്ലിയിലേക്ക് വിളിപ്പിച്ചതിന് പിന്നില്‍ എന്താണെന്ന കാര്യം ഇനിയും വ്യക്തമല്ല.

5

ഇനി ഒരു വര്‍ഷം മാത്രമാണ് ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ളത്. ഇത്തവണ അധികാരം നിലനിര്‍ത്തുക എന്നത് ബിജെപിയെ സംബന്ധിച്ച് അഭിമാനപ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ അത് കനത്ത തിരിച്ചടിയാവും. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഉയരുന്ന ഭിന്നതകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ബിജെപി നേതൃത്വം ഉടന്‍ പരിഹാരം കണ്ടേക്കും.

കോണ്‍ഗ്രസ് നീക്കത്തില്‍ അപകടം മണത്ത് സിന്ധ്യാ ക്യാംപ്; ശക്തി കേന്ദ്രത്തില്‍ അടിതെറ്റുമോ, ആശങ്കകോണ്‍ഗ്രസ് നീക്കത്തില്‍ അപകടം മണത്ത് സിന്ധ്യാ ക്യാംപ്; ശക്തി കേന്ദ്രത്തില്‍ അടിതെറ്റുമോ, ആശങ്ക

സുൽത്താനും മന്ത്രിയും സിംഹവും.. അന്തം വിട്ട് ആരാധകർ, ബിഗ് ബോസ് താരം കിടിലം ഫിറോസിന്റെ കുറിപ്പ്സുൽത്താനും മന്ത്രിയും സിംഹവും.. അന്തം വിട്ട് ആരാധകർ, ബിഗ് ബോസ് താരം കിടിലം ഫിറോസിന്റെ കുറിപ്പ്

മാതൃഭൂമി ന്യൂസ് ചാനല്‍ ചുമതലയില്‍ നിന്നും ഉണ്ണി ബാലകൃഷ്ണന്‍ രാജിവെച്ചുമാതൃഭൂമി ന്യൂസ് ചാനല്‍ ചുമതലയില്‍ നിന്നും ഉണ്ണി ബാലകൃഷ്ണന്‍ രാജിവെച്ചു

യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Jitin Prasada joins BJP in presence of Piyush Goyal, dumps Congress ahead of UP polls

English summary
Dissent In Uttar Pradesh: CM Yogi Adityanath arrives in Delhi, He will meet Amit Shah and Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X