പട്ന സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍
പട്‌ന: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ പട്ന റാലിയ്ക്ക് തൊട്ട് മുന്‍പ് പ്രദേശത്തുണ്ടായ സ്‌ഫോടന പരമ്പര ജനങ്ങ്ളെ ഞെട്ടിച്ചിരിയ്ക്കയാണ്. മോഡി പ്രസംഗിയ്ക്കാന്‍ നിശ്ചയിച്ചിരുന്ന വേദിയായ ഗാന്ധി മൈതാനില്‍ നടന്നത് ആറ് സ്‌ഫോടനങ്ങളാണ്. ഒട്ടേറെപ്പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
മോഡിയുടെ റാലി നടക്കുന്നതിന് മൂന്ന് കിലോമീറ്റര്‍ അകലെയായി രാവിലെ 10.30 ഓടെയാണ് ആദ്യ സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. ഇന്ത്യന്‍ മുജാഹിദ്ദീനാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനങ്ങള്‍ക്കിടയിലും പതറാതെ മോഡി ഗാന്ധി മൈതാനത്തിലെത്തുകയും പ്രസംഗിയ്ക്കുകയും ചെയ്തു. പട്ന സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഇതാ

സ്‌ഫോടനം
പട്‌നയില്‍ മോഡിയുടെ പ്രസംഗം നടക്കാനിരുന്ന ഗാന്ധി മൈതാനത്തിന് മൂന്ന് കിലോമീറ്റര്‍ അകലെയായി റെയില്‍വേ സ്‌റ്റേഷനിലായിരുന്നു ആദ്യ സ്‌ഫോടനം. അഞ്ച് പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

എട്ട് സ്‌ഫോടനം
എട്ട് സ്‌ഫോടനങ്ങളാണ് നടന്നത് . ആറെണ്ണവും ഗാന്ധി മൈതാനത്താണ് നടന്നത്. ഉച്ചയ്ക്ക് 12.30 നുള്ളില്‍ തന്നെ സ്‌ഫോടനങ്ങള്‍ മിക്കതും നടന്നു കഴിഞ്ഞു.

പരുക്ക്
സ്‌ഫോടനത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു.

ആശുപത്രിയില്‍
പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍

പൊലീസ് പരിശോധിയ്ക്കുന്നു
സ്‌ഫോടനത്തെത്തുടര്‍ന്ന് റാലിയുടെ സമ്മേളന വേദി പരിശോധിയ്ക്കുന്ന പൊലീസുകാര്‍

സുരക്ഷാ ഉദ്യോഗസ്ഥന് പരുക്ക്
സ്‌ഫോടനത്തില്‍ പരുക്കേറ്റ സുരക്ഷ ഉദ്യോഗസ്ഥനെ പുറത്തേയ്ക്ക് കൊണ്ടു വരുന്നു.

പരുക്കേറ്റയാള്‍
ഗുരുതരമായി പരുക്കേറ്റയാളെ രണ്ട് പേര്‍ ചേര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകുന്നു

റാലി
ഒക്ടോബര്‍ 27 ഞായറാഴ്ചയാണ് ബിജെപി പട്‌നയില്‍ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്.

പതറാതെ മോഡി
സ്‌ഫോടനത്തില്‍ പതറാതെ പട്‌നയില്‍ റാലിയ്‌ക്കെത്തിയ നരേന്ദ്ര മോഡി അണികളെ അഭിവാദ്യം ചെയ്യുന്നു. ബിജെപി ദേശീയ പ്രസിഡന്റ് രാജ് നാഥ് സിങ് സമീപം

അക്രമികള്‍ വലയില്‍?
സ്‌ഫോടന സ്ഥലത്ത് നിന്നും സംശയം തോന്നിയ വ്യക്തിയെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കൊണ്ട് പോകുന്നു. സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്നാണ് പ്രാഥമിക സംശയം.

പൊലീസ് പരിശോധന
സ്‌ഫോടനത്തെത്തുടര്‍ന്ന് കര്‍ശന പരിശോധന നടത്തുന്ന പൊലീസ്


Click it and Unblock the Notifications