മുത്തലാഖ് വഴി വിവാഹമോചനം, മുസ്ലിം യുവതി യുപിയില്‍ ആത്മഹത്യ ചെയ്തു
മുത്തലാക്ക് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒട്ടനവധി കത്തുകളാണ് ദിവസവും മുസ്ലിം യുവതികള്‍ പ്രധാനമന്ത്രിക്ക് അയച്ചുകൊണ്ടിരിക്കുന്നത്.
ലക്നൗ: ഉത്തര്‍ പ്രദേശിലെ ബസ്തി പ്രവിശ്യയില്‍ മുത്തലാക്ക് കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം മുസ്ലിം യുവതി ആത്മഹത്യ ചെയ്തു. 25 കാരിയായ ശബ്നം നിസ്സയാണ് വിവാഹമോചനത്തിന്റെ പേരില്‍ ഈ കടുംകൈ ചെയ്തത്. നാല് വര്‍ഷം മുന്‍പ് വിവാഹിതയായ ശബ്നം രണ്ടാഴ്ച മുന്‍പാണ് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയത്. മുത്തലാക്ക് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയ ശേഷം വീട്ടില്‍ വന്ന ശബ്നം മകനെ ഭര്‍ത്താവ് വന്നു കൂട്ടിക്കൊണ്ടു പോയതിന്റെ മാനസികവിഷമത്തിലാണ് ആത്മഹത്യ ചെയ്തത്.

സല്ത്ത്വ ദിഗറിലുള്ള ബാബുവിലെയാണ് നാല് വര്‍ഷം മുന്‍പ് ശബ്നം വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്. മുത്തലാക്ക് ചൊല്ലി ബന്ധം വേര്‍പിരിഞ്ഞ ശബ്നം പതിനഞ്ച് ദിവസം മുന്‍പ് മകന് ഫര്‍ഹാനെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. മൂന്ന് ദിവസം മുന്‍പ് ബാബു വന്ന് മകനെ മാത്രം കൂട്ടിക്കൊണ്ടു പോയത് ശബ്നത്തിന് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല എന്ന് ശബ്നത്തിന്റെ അച്ഛന് ജഗ്ഗന്‍ പറഞ്ഞു. മകന് പോയതിനാല്‍ മാനസികമായി തകര്‍ന്ന ശബ്നം തിങ്കളാഴ്ച ആത്മഹത്യ ചെയ്യുകയായിരുന്നു.
മുത്തലാക്ക് രാജ്യത്താകമാനം ചര്‍ച്ചയായി വരുന്നതിനിടയിലാണ് ശബ്നത്തിന്റെ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍ പ്രദേശിലെ മുസ്ലിം സ്ത്രീകള്‍ ബിജെപിയെ വോട്ട് നല്കി വിജയിപ്പിച്ചത് മുത്തലാക്ക് നിര്‍ത്തലാക്കും എന്ന വാഗ്ദാനത്തിന്റെ പേരിലായിരുന്നു. മുത്തലാക്ക് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒട്ടനവധി കത്തുകളാണ് ദിവസവും മുസ്ലിം യുവതികള്‍ പ്രധാനമന്ത്രിക്ക് അയച്ചുകൊണ്ടിരിക്കുന്നത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications