ദീപാവലി 2022: പടക്കങ്ങൾക്ക് നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ
ദീപാവലിക്ക് മുന്നോടിയായി പടക്കങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ച് വിവിധ സംസ്ഥാനങ്ങള്‍. മലീനികരണം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചില സംസ്ഥാനങ്ങള്‍ നിശ്ചിത സമയങ്ങളില്‍ പച്ച പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുവദിച്ചിട്ടുണ്ട്. അതേസമയം നിയമം തെറ്റിച്ചാല്‍ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. ചിസ സംസ്ഥാനങ്ങള്‍ പൂര്‍ണമായും നിയന്ത്രണം ഏര്‍്‌പ്പെടുത്തുമ്പോള്‍ ചില സംസ്ഥാനങ്ങള്‍ ഭാഗികമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും നിയന്ത്രിക്കാന്‍ പടക്കങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വില്‍പ്പന, പൊട്ടിക്കല്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. ഈ വര്‍ഷം ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് 200 രൂപ മുതല്‍ 5000 രൂപ വരെ പിഴയും കൂടാതെ മൂന്ന് വര്‍ഷം തടവും പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈ: സിറ്റിക്കകത്ത് അനുവാദമില്ലാതെ പടക്കങ്ങള്‍ വില്‍പന ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുെമന്നാണ് മുംബൈ പോലീസ് അറിയിച്ചിരിക്കുന്നത്. ലൈസന്‍സില്ലാതെ പടക്കം വില്‍പന നടത്തിയാല്‍ കര്‍ശന നടപടിയായിരിക്കും സ്വീകരിക്കുന്നത്.
ചെന്നൈ
ദീപാവലി ആഘോഷത്തിന് വിവിധ നിയന്ത്രങ്ങള്‍ ചെന്നൈയിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊട്ടിത്തെറിയുടെ നാല് മീറ്ററിനുള്ളില്‍ 125 ഡെസിബെല്ലില്‍ കൂടുതല്‍ ശബ്ദമുള്ള പടക്കങ്ങള്‍ പൊട്ടിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. ചൈനീസ് നിര്‍മിത പടക്കങ്ങളും നിരോധിച്ചിട്ടുണ്ട്.

ജയ്പൂർ
പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ജയ്പൂര്‍ ആണ് നല്ല സ്ഥലം്. നഗരത്തിലെ 107 കടകള്‍ക്ക് നഗരത്തില്‍ പടക്കം വില്‍ക്കാന്‍ സ്ഥിരം ലൈസന്‍സ് നല്‍കിയിട്ടുണ്ട്.
ചണ്ഡീഗഡിലും പഞ്ചാബിന്റെ മറ്റ് ഭാഗങ്ങളിലും, നഗരത്തില്‍ പച്ച പടക്കം പൊട്ടിക്കാന്‍ അനുവദിച്ചു. ദീപാവലി ദിനത്തില്‍ രാത്രി 8 മുതല്‍ 10 വരെ പടക്കം പൊട്ടിക്കാന്‍ താമസക്കാര്‍ക്ക് അനുവാദമുണ്ട്.

ഹരിയാന: പടക്കങ്ങളുടെ നിര്‍മാണത്തിനും വില്‍പനയ്ക്കും വാങ്ങലിനും സമ്പൂര്‍ണ നിരോധനമാണ് ഹരിയാനയില്‍. പച്ച പടക്കത്തിന് അനുമതി ഉണ്ട്.
ക്യുആര്‍ കോഡുകളുള്ള ഗ്രീന്‍ പടക്കം ഒഴികെയുള്ള എല്ലാ പടക്കങ്ങളും കൊല്‍ക്കത്തയിലും പശ്ചിമ ബംഗാളിലെ മറ്റ് ഭാഗങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

പട്ന, മുസാഫര്‍പൂര്‍, ഗയ എന്നിവിടങ്ങളില്‍ എല്ലാത്തരം പടക്കങ്ങളുടെയും ഉല്‍പ്പാദനവും വില്‍പ്പനയും ഉപയോഗവും പൂര്‍ണമായി നിരോധിച്ചതായി ബിഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പടക്കം പൊട്ടിക്കുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. ദീപാവലി ദിനത്തില്‍ പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ വില്‍ക്കാനും വാങ്ങാനും അനുവാദം ഉണ്ട്.
ഡിഎം ഓഫീസ് അനുവദിക്കാതെ പടക്കങ്ങളോ പടക്ക വസ്തുക്കളോ നഗരത്തില്‍ സൂക്ഷിക്കാനോ വില്‍ക്കാനോ ഉപയോഗിക്കാനോ പാടില്ലെന്ന് ജമ്മു ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനും (പിഎംസി) നഗരത്തില്‍ അനധികൃത പടക്ക സ്റ്റാളുകള്‍ നടത്തുന്നതില്‍ കര്‍ശനമായ നയം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തുറസ്സായ സ്ഥലങ്ങളില്‍ താല്‍ക്കാലിക പടക്ക സ്റ്റാളുകള്‍ക്ക് പിഎംസി അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി. റോഡുകളിലും ഫുട്പാത്തിലും തിരക്കേറിയ സ്ഥലങ്ങളിലും സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് സമ്പൂര്‍ണ നിരോധനമുണ്ട്.
അഹമ്മദാബാദ് നഗരത്തിൽ തുടർച്ചയായി പടക്കങ്ങളുടെയും ബണ്ടിൽ പടക്കങ്ങളുടെയും വിൽപ്പനയും ഉപയോഗവും പോലീസ് നിരോധിച്ചു. രാത്രി എട്ട് മണി മുതൽ പത്ത് മണി വരെ പൊട്ടിക്കാം
ഭുവനേശ്വറിലെ ഏഴ് സ്ഥലങ്ങളിൽ പടക്കങ്ങൾ വിൽക്കാനും ഉപയോഗിക്കാനും ഒഡീഷ സർക്കാർ അനുമതി നൽകി. ഇതുകൂടാതെ, പടക്കങ്ങളുടെ നിർമ്മാണം, വിൽപന, പൊട്ടിക്കൽ എന്നിവയ്ക്ക് ഔദ്യോഗിക നിരോധനം ഇതുവരെയും ഉണ്ടായിട്ടില്ല.












Click it and Unblock the Notifications