കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ സംസ്‌കൃത അടിച്ചേല്‍പ്പിക്കല്‍; പ്രതിഷേധവുമായി ഡിഎംകെ:തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന്

  • By S Swetha
Google Oneindia Malayalam News

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ് ഭാഷയെ പ്രശംസിച്ച് തൊട്ടടുത്ത ദിവസം പാഠ്യപദ്ധതിയില്‍ സംസ്‌കൃത ഭാഷ അടിച്ചേല്‍പ്പിച്ചതിനെതിരെ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) വിദ്യാര്‍ത്ഥി വിഭാഗം ചൊവ്വാഴ്ച തമിഴ്നാട്ടിലെ തെരുവുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. ഭഗവദ്ഗീതയെ അണ്ണാ സര്‍വകലാശാല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. സംസ്‌കൃതവും ഹിന്ദിയും അടിച്ചേല്‍പ്പിച്ചതില്‍ ഡിഎംകെയുടെ വിദ്യാര്‍ത്ഥി വിഭാഗം അണ്ണാ സര്‍വകലാശാലയ്ക്കെതിരെ പ്രതിഷേധിച്ചുവെങ്കിലും ഭഗവദ്ഗീത നിര്‍ബന്ധമല്ല, ഓപ്ഷണല്‍ വിഷയമാണെന്ന് വാര്‍സിറ്റി വ്യക്തമാക്കി.

സീറ്റ് വിഭജനത്തിൽ പാളി: ശിവസേനയിൽ കൂട്ടരാജി.... രാജി സമർപ്പിച്ചത് 200 പ്രവർത്തകർ!! സീറ്റ് വിഭജനത്തിൽ പാളി: ശിവസേനയിൽ കൂട്ടരാജി.... രാജി സമർപ്പിച്ചത് 200 പ്രവർത്തകർ!!

ഭഗവദ്ഗീതയും മറ്റ് ഹിന്ദു തിരുവെഴുത്തുകളും അവതരിപ്പിച്ചതിനുശേഷം ദ്രാവിഡ ഭാഷ സംസാരിക്കുന്ന സംസ്ഥാനത്തിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്‌കൃതം അടിച്ചേല്‍പ്പിച്ചതായി ഡിഎംകെ കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. തമിഴ് വളരെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ ഭാഷയാണെന്ന് അടുത്തിടെയാണ് താന്‍ തിരിച്ചറിഞ്ഞതെന്ന് പ്രധാനമന്ത്രി മോദി ഇന്നലെ പറഞ്ഞിരുന്നു. അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ആളുകളെ അഭിസംബോധന ചെയ്തപ്പോള്‍, തമിഴ് സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ ഭാഷയാണെന്ന് ഞാന്‍ മനസ്സിലാക്കി. ഐഐടി-മദ്രാസിലെ 56-ാമത് സമ്മേളനത്തില്‍ മോദി പറഞ്ഞു.

mk-stalin--1569

തമിഴ് ഭാഷയെയും സംസ്‌കാരത്തെയും പ്രശംസിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത ഡിഎംകെ മേധാവി എം കെ സ്റ്റാലിന്‍ തമിഴിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു. നിരവധി കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഹിന്ദിയില്‍ പേര് നല്‍കിയിട്ടണ്ട്. എന്നാല്‍ പിന്നീട് പ്രസിദ്ധീകരണത്തിനായി അവ തമിഴില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയുടെ ഭരണ ഭാഷ തമിഴാക്കി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5, 8 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന ബോര്‍ഡ് പരീക്ഷകള്‍ നടത്താമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ ചൊല്ലിയാണ് ചൊവ്വാഴ്ച പ്രതിഷേധം ഉയര്‍ന്നത്. സിലബസിന്റെ പുനരവലോകനത്തിനായി സ്റ്റാലിന്‍ ഗവര്‍ണറുടെയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ഇടപെടല്‍ തേടി.

English summary
DMK against imposing Sanscrit in Tamilnadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X