കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാലിന്‍ ഞെട്ടിക്കുമോ: 50 എഐഎഡിഎംകെ എംഎല്‍എമാർ ഡിഎംകെയിലേക്ക്? ചർച്ച നടന്നുവെന്ന് ഭാരതി

Google Oneindia Malayalam News

ചെന്നൈ: പല ഇന്ത്യന്‍ സംസ്ഥാനങ്ങളും ജനപ്രതിനിധികളുടെ കൂട്ടത്തോടെയുള്ള രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും കേരളവും തമിഴ്നാടും അതില്‍ നിന്ന് ഭിന്നമായ രീതിയിലാണ് പ്രവർത്തിച്ച് പോരുന്നത്. എം എല്‍ എമാരുടെ കൂറുമാറ്റം എന്ന് പറയുന്നത് ഈ രണ്ട് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പരിചിതമായ കാര്യമല്ല. കേരളത്തിന്റെ ഓർമ്മയില്‍ തന്നെ അടുത്തിടെ നടന്ന ഏക കൂറുമാറ്റം നെയ്യാറ്റിന്‍കര എം എല്‍ എ ആയിരുന്ന സെല്‍വരാജിന്റേതാണ്.

പാർട്ടികളിലെ പിളർപ്പ് അല്ലാതെ തമിഴ്നാട്ടിലും അടുത്ത കാലത്തൊന്നും വലിയ കൂറുമാറ്റം നടന്നിട്ടില്ല. എന്നാലിപ്പോഴിതാ വലിയ തോതിലുള്ള രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ സംബന്ധിച്ച അവകാശവാദങ്ങളാണ് തമിഴ് മണ്ണില്‍ നിന്നും ഇപ്പോള്‍ പുറത്ത് വരുന്നത്.

ദിലീപ് കേസ്: നടിയുടെ ആവശ്യം അംഗീകരിക്കാനാവുമോ, ഹർജിയിലെ സാങ്കേതികത നിർണ്ണായകംദിലീപ് കേസ്: നടിയുടെ ആവശ്യം അംഗീകരിക്കാനാവുമോ, ഹർജിയിലെ സാങ്കേതികത നിർണ്ണായകം

ഡി എം കെയിൽ ചേരുന്നതിനായി എ ഐ എ ഡി എം കെ

ഡി എം കെയിൽ ചേരുന്നതിനായി എ ഐ എ ഡി എം കെയുടെ 50 എം എൽ എമാർ തന്റെ പാർട്ടിയുമായി ബന്ധപ്പെട്ടുവെനാണ് ഡി എം കെ ഓർഗനൈസിംഗ് സെക്രട്ടറിയും എംപിയുമായ ആർഎസ് ഭാരതി വ്യാഴാഴ്ച അവകാശപ്പെട്ടത്. കോർപ്പറേറ്റ്വൽക്കരണത്തിലും മനം മടുത്ത 10 ഡി എം കെ എംഎൽഎമാർ എ ഐ എ ഡി എം കെയിൽ ചേരാൻ തയ്യാറാണെന്ന എ ഐ എ ഡി എം കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതാണൂട്ടോ എന്റെ ഓണക്കോടി...: ഓണം സ്പെഷ്യല്‍ ചിത്രങ്ങളുമായി ഭാവന, പൊളിച്ചടുക്കിയെന്ന് ആരാധകർ

എ ഐ എ ഡി എംകെയുടെ 30 ജില്ലാ സെക്രട്ടറിമാരും രണ്ട്

എ ഐ എ ഡി എംകെയുടെ 30 ജില്ലാ സെക്രട്ടറിമാരും രണ്ട് എംപിമാരും ഡി എം കെ നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഭാരതി പറഞ്ഞു.എ ഐ എ ഡി എം കെ നേതാവിനുള്ള പ്രത്യക്ഷമായ മറുപടിയിൽ, എ ഐ എ ഡി എം കെയിൽ ചേരാൻ തയ്യാറായ ഡി എം കെ എം എൽ എമാരുടെ പേരുകൾ വെളിപ്പെടുത്താനും ഭാരതി പളനിസ്വാമിയെ വെല്ലുവിളിച്ചു.

എ ഐ എ ഡി എം കെയുമായി ചർച്ച നടത്തുന്ന ഡി എം കെയുടെ

എ ഐ എ ഡി എം കെയുമായി ചർച്ച നടത്തുന്ന ഡി എം കെയുടെ എം എൽ എമാരുടെ പേരുവിവരങ്ങൾ പളനിസ്വാമി വെളിപ്പെടുത്തിയാൽ ഡി എം കെയുമായി ബന്ധപ്പെട്ട എ ഐ എ ഡി എം കെയുടെ എം എൽ എമാരുടെ പേരുവിവരങ്ങൾ ഞങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ ഡി എം കെയിൽ സർവ്വാധിപത്യം നടത്തുകയാണെന്ന പളനിസ്വാമിയുടെ ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് ഉദയനിധി ഒരു എം എൽ എയുടെ പ്രവർത്തി മാത്രമാണ് ചെയ്യുന്നതെന്നും ഭാരതി വ്യക്തമാക്കി.

എത്ര വൈകിയാണ് ജയലളിത ശശികലയെ തമിഴ്‌നാട്

എത്ര വൈകിയാണ് ജയലളിത ശശികലയെ തമിഴ്‌നാട് നിയമസഭയിൽ എത്തിച്ചതെന്നും ഭാരതി പളനിസ്വാമിയോട് ചോദിച്ചു. പളനിസ്വാമി ഉൾപ്പെടെ നിരവധി എ ഐ എ ഡി എം കെ എംഎൽഎമാർ ശശികലയ്ക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഡി എം കെയുടെ ഒരു അംഗം പോലും കൂറുമാറില്ല. കുറുമാറ്റം പ്രതിപക്ഷത്ത് നിന്നും ഭരണപക്ഷത്തേക്ക് ആയിരിക്കുമെന്നും ഭാരതി കൂട്ടിച്ചേർത്തു.

ബുധനാഴ്ചയായിരുന്നു ഭരണകക്ഷിയായ ഡിഎംകെയുടെ

അതേസമയം, ബുധനാഴ്ചയായിരുന്നു ഭരണകക്ഷിയായ ഡിഎംകെയുടെ 10 എംഎൽഎമാർ തന്റെ പാർട്ടിയുമായി ബന്ധപ്പെട്ടുവെന്ന് എ ഐ എ ഡി എം കെയുടെ ഇടക്കാല ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമി അവകാശപ്പെട്ടത്. എ ഐ എ ഡി എംകെയിലെ മൂന്ന് നിയമസഭാംഗങ്ങൾ ഉടൻ ഡി എം കെയിൽ ചേരുമെന്ന ഒരു മാധ്യമപ്രവർത്തകന്റെ നിരീക്ഷണത്തോട് പ്രതികരിച്ചുകൊണ്ട്, ഗുമ്മിഡിപൂണ്ടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന പളനിസ്വാമി.

English summary
DMK leader Bharti says 50 AIADMK MLAs will join DMK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X