പ്രസവ സമയത്ത് ഡോക്ടര്‍ കുഞ്ഞിന്റെ കാല്‍ വലിച്ചെടുത്തു, പുറത്തേക്ക് വന്നത് തലയില്ലാത്ത കുഞ്ഞ്
രാംപൂര്‍: പ്രസവ സമയത്ത് ഡോക്ടര്‍ കുഞ്ഞിന്റെ കാല്‍ പിടിച്ചു വലച്ചു. എന്നാല്‍ പുറത്തേക്ക് വന്നത് തലയില്ലാത്ത കുഞ്ഞ്. തല ഉദരത്തില്‍ കുടുങ്ങിക്കിടങ്ങുന്നത് ശ്രദ്ധിക്കാതെ ഡോക്ടര്‍ കാല്‍ ചരട് കൊണ്ട് കെട്ടി പിടിച്ചു വലിക്കുകയായിരുന്നു. പ്രസവ സമയത്ത് കുട്ടിയുടെ കാല്‍ ആദ്യം പുറത്തേക്ക് വന്നതും അമ്മയുടെ ശരീരത്തില്‍ തല കുടുങ്ങി കിടന്നതതുമാണ് കാല്‍ പിടിച്ചു വലിക്കാന്‍ കാരണമായത്. റാംപൂര്‍ ജില്ലാ ആശുപത്രിയില്‍ ഞായറാഴ്ച സംഭവം. കുഞ്ഞിന്റെ കാല്‍ ആദ്യം പുറത്തേക്ക് വന്നതിനാല്‍ അടിയന്തര ശസ്ത്രക്രിയ്യയ്ക്ക് വിധേയമാക്കാതെ ഡോക്ടര്‍ ചരടുകൊണ്ട് കൂട്ടിക്കെട്ടി പുറത്തേക്ക് വലിക്കുകയായിരുന്നു.
പിന്നിട് ഡോക്ടര്‍ തലയില്ലാത്ത കുട്ടിയെ ബിന്നില്‍ ഉപേക്ഷിച്ചതിന് ശേഷം സംഭവം ആശുപത്രി സൂപ്രണ്ടായ ജോഷ്‌ന പാണ്ഡയെ അറിയിയിച്ചു. സൂപ്രണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം കുഞ്ഞിന്റെ തല ഉദരത്തില്‍ നിന്നെടുക്കുവാന്‍ യുവതിയെ ശസ്ത്രക്രിയ്യയ്ക്ക് വിധേയമാക്കുകയായിരുന്നു. ഡ്യൂട്ടിലുണ്ടായിരുന്ന ഡോക്ടര്‍ ത്വയ്ബാ ഇക്ബലിനെതിരെയും നഴ്‌സിനെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്.

അഹമ്മദ് നഗറിലുള്ള 35 കാരിയായ യുവതിയെ ശനിയാഴ്ചയാണ് ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം യുവതിയെ ലാബര്‍ റൂമിലേക്ക് കൊണ്ടു പോയി. പിന്നിട് യുവതിയില്‍ നിന്ന് കുഞ്ഞിന്റെ കാലുകള്‍ മാത്രം പുറത്തേക്ക് വരുന്നത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ കാണുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ കാലില്‍ ചരട് കെട്ടി പുറത്തേക്കെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു.
യുവതി തലയില്ലാത്ത കുഞ്ഞുമായി രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. ഇരുവരെയും പോലിസ് അറസ്റ്റു ചെയ്തു. അടുത്ത ദിവസം ഇവരെ കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications