സമ്മതമില്ലാതെ വിരല്‍ മുറിച്ചു; ഡോക്ടര്‍ക്ക് നാലര ലക്ഷം പിഴ

  • By: Sandra
Subscribe to Oneindia Malayalam

ദില്ലി: രക്ഷിതാക്കളുടെ സമ്മതമില്ലാതെ മകന്റെ വിരല്‍ മുറിച്ചു മാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് നാലര ലക്ഷം പിഴ. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയുടെ രണ്ട് വിരലുകളാണ് മാതാപിതാക്കളുടെ സമ്മതമില്ലാതെ മുറിച്ചുമാറ്റിയത്. രാജസ്ഥാനിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഉപഭോക്തൃ കമ്മീഷനാണ് ഡോക്ടര്‍ എകെ സര്‍ക്കാരിനോട് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടത്.

പശ്ചിമബംഗാള്‍ സ്വദേശിയായ ഡോക്ടര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്. നാലര ലക്ഷം രൂപ കൊണ്ട് കുട്ടിയുടെ വിരലുകള്‍ക്ക് പകരമാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു കമ്മീഷന്റെ വിധി.

docday

കുട്ടിയുടെ രക്ഷിതാക്കള്‍ 2004ല്‍ നല്‍കിയ പരാതിയിലാണ് നടപടി. ഉദയ്പൂര്‍ സ്വദേശിയായ നാരായണന്‍ ലാലിന്റെ മകന്‍ സമ്പത്ത് കുമാറിന്റെ വിരലുകളാണ് മുറിച്ചു മാറ്റിയത്. ഫ്‌ളോര്‍ മില്ലിലെ ബ്ലേഡിനിടയില്‍ കുടുങ്ങി വിരലു മുറിഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സംഭവം.

English summary
Doctor To Pay ₹4.5 Lakh For Amputating Kid's Fingers Without Parents' Consent.
Please Wait while comments are loading...