ഡോക്ടറെ കാണാൻ ചെന്നത് വയറുവേദനയ്ക്ക്; മരുന്ന് ചീട്ടുമായി മെഡിക്കൽഷോപ്പിലെത്തിയപ്പോൾ ഞെട്ടി, കോണ്ടം!
വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് ഡോക്ടർ നിർദേശിച്ചത് ഗർഭ നിരോധന ഉറ. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭൂം ജില്ലയിലെ ഘാട്ട്ശില സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അഷ്റഫ് ബാദര്‍ എന്ന ഡോക്ടറുടെ അടുത്താണ് ക്ലാസ് ഫോര്‍ ജീവനക്കാരിയായ യുവതി ചികിത്സയ്ക്കായി എത്തിയത്.
പരിശോധനയ്ക്ക ശേഷം ഡോക്ടർ നൽകിയ കുറിപ്പുമായി മരുന്ന് കടയിൽ പോയപ്പോഴാമ് ഡോക്ടർ മരുന്നിനായി കുറിച്ചത് ക്വാണ്ടമാണെന്ന് യുവതിക്ക് മനസിലായത്. തുടർന്ന് പരാതി നൽകുകയായിരുന്നു. ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.

ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് അഷ്റഫ് ബാദര്‍ ജോലി ചെയ്യുന്നത്. അന്വേഷണ സംഘത്തിനു മുന്നില്‍ ഇയാള്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച മെഡിക്കല്‍ സംഘം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.












Click it and Unblock the Notifications