Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാനമായി അമ്മയ്ക്കൊരു പാട്ട്; കണ്ണ് നനയിച്ച് ഡോക്ടറുടെ കുറിപ്പ്

അവസാനമായി അമ്മക്ക് പാട്ടുപാടി നൽകിയ ആ മകൻ യാത്ര പറഞ്ഞതെന്ന് ദീപ്ശിഖ പറഞ്ഞു

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിഭീകരമായാണ് ഇന്ത്യയെ ബാധിച്ചത്. രാജ്യത്തിന്റെ പല ഭാഗത്തായി വൈറസിനോട് പടപൊരുതി മരണത്തിന് മുന്നിൽ കീഴടങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുകയാണ്. മോർച്ചറികൾ നിറയുന്നു, എപ്പോഴും സജീവമായ ശ്മശാനങ്ങൾ. സമൂഹമാധ്യമാങ്ങളിൽ കണ്ണീരണിയിക്കുന്ന അനുഭവങ്ങളാണ് പലരും പങ്കുവെക്കുന്നത്.

covid 19

അത്തരത്തിൽ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഡോക്ടർ ദീപ്ശിഖ ഘോഷ്. കോവിഡ് ബാധിച്ച മരണം മാത്രം മുന്നിൽ കണ്ട് കിടക്കുന്ന അമ്മയോടുള്ള മകന്റെ അവസാന സന്ദേശത്തെക്കുറിച്ചാണ് ദീപ്ശിഖയുടെ ട്വീറ്റ്. അവസാനമായി അമ്മക്ക് പാട്ടുപാടി നൽകിയ ആ മകൻ യാത്ര പറഞ്ഞതെന്ന് ദീപ്ശിഖ പറഞ്ഞു.

"ഇന്ന് എന്റെ ഷിഫ്റ്റ് അവസാനിച്ചപ്പോൾ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിയുടെ ബന്ധുവിനെ വീഡിയോ കോൾ ചെയ്തു. ഇത്തരം സാഹചര്യങ്ങളിൽ സാധാരണയായി ചെയ്യാറുള്ളതാണ് അത്. ഈ രോഗിയുടെ മകൻ എന്റെ കുറച്ച് സമയം ചോദിച്ചു. എന്നിട്ട് മരിക്കാറയ അമ്മയ്ക്കുവേണ്ടി അവൻ ഒരു പാട്ടു പാടി,"ദീപ്ശിഖ ട്വിറ്ററിൽ കുറിച്ചു.

സമാനമായ നിരവധി സംഭവങ്ങളാണ് രാജ്യത്തെ പല ആശുപത്രികളിലും ഓരോ മണിക്കൂറിലും നടക്കുന്നത്. ചിലർക്കാകട്ടെ യാത്ര പറയാൻ പോലും സാധിക്കുന്നില്ല. വേണ്ടപ്പെട്ടവരെ അവസാനമായി ഒന്ന് കാണാൻ പോലും സാധിക്കാതെ ലോകത്തോട് വിട പറയുന്നവർ. അതുകൊണ്ട് തന്നെയാണ് അവസ്ഥ അത്രമേൽ ഭീകരമാണെന്ന് പറയുന്നത്.

ഈദ് ദിനത്തിൽ ആളൊഴിഞ്ഞ് പള്ളികൾ, തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ ചിത്രങ്ങൾ

അതേസമയം രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. ചൊവ്വാഴ്ച മൂന്നര ലക്ഷത്തിന് താഴെയായിരുന്ന കൊവിഡ് രോഗികളെങ്കില്‍ ഇന്നലെ അത് വീണ്ടും മൂന്ന് ലക്ഷത്തിന് മുകളിലായി. സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് വന്ന കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3.62 ലക്ഷം പേര്‍ക്കാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2 കോടി 35 ലക്ഷം പിന്നിട്ടു.

കറുപ്പഴകിൽ പ്രിയമണി, നടിയുടെ പുതിയ ഫോട്ടോകൾ

Recommended Video

cmsvideo
    Kerala not in list for covaxin's direct supply | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+