2020ല്‍ ലഭിച്ചത് 5000ത്തിലധികം ഗാര്‍ഹിക പീഡന പരാതികള്‍; പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത് കൊവിഡ് 19
ന്യൂഡല്‍ഹി: സ്‌ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങള്‍ രാജ്യത്തു വര്‍ധിച്ചു വരുന്നു.2020ല്‍ 5000 പരാതികളാണ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് ലഭിച്ചതെന്ന് ദേശീയ വനിതാ കമ്മിഷന്‍ വ്യക്തമാക്കുന്നു.
കൊവിഡ് മഹാമാരിമൂലം രാജ്യത്ത് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. ലോക്‌ഡൗണ്‍ ആയതോടെ സ്‌ത്രീകള്‍ വീടുകളില്‍ മാത്രമായി കുടുങ്ങിയതും പീഡിപ്പിക്കുന്ന ആളിന്റെയൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതരായ അവസ്ഥ ഉണ്ടായതുമാണ് ഗാര്‍ഹിക പീഡനം വര്‍ധിക്കാന്‍ കാരണമായതെന്നാണ് വനിതാ കമ്മിഷന്റെ നിഗമനം.ലോക്‌ഡൗണ്‍ പ്രഖ്യപിച്ചതിന് ശേഷം ജൂലൈ മാസത്തിലാണ് ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡന പരാതികള്‍ കമ്മിഷന് ലഭിച്ചത്. 660 പരാതികളാണ് ജൂലൈ മാസം മാത്രം ലഭിച്ചത്. സാമ്പത്തിക അസ്‌തിരതാവസ്ഥയും കൊറോണ സൃഷ്ടിച്ച അരക്ഷിതാവസ്ഥയുമാണ് ഗാര്‍ഹിക പീഡനങ്ങള്‍ ഇത്രയേറെ വര്‍ധിക്കാന്‍ കാരണമായതെന്ന് രേഖ ശര്‍മ പറഞ്ഞു.
സാധരണകാലത്തേക്കാള്‍ കൊവിഡ് കാലത്ത് ഗാര്‍ഹിക പീഡനമേറ്റ സ്‌ത്രീകള്‍ക്ക് പരാതി നല്‍കാനും, സഹായം അഭ്യാര്‍ഥിക്കാനുമുള്ള വഴികളും താരതമ്യേന കുറഞ്ഞു. വീടിനു പുറത്തെത്തി ഫോണ്‍ ചെയ്‌തു സഹായം അന്വേഷിക്കാന്‍ സാഹചര്യം ഇല്ലാതെയായി. ഇത് ഗാര്‍ഹിക പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ സൃഷടിച്ചതായും രേഖാ ശര്‍മ്മ പറഞ്ഞു. ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്ന സ്‌ത്രീകള്‍ക്ക് സുരക്ഷിത ഇടങ്ങള്‍ കണ്ടെത്താനോ, അടുത്ത് ആളുകളുമായുള്ള സമ്പര്‍ക്കം കുറഞ്ഞതും പീഡനങ്ങള്‍ കൂടാന്‍ കാരണമായതായും രേഖ ശര്‍മ പറഞ്ഞു.
സ്‌ത്രീകള്‍ക്കെതിരുള്ള ആക്രമണത്തിനെതിരായ നിയമത്തെ ഒരു അവശ്യ സേവനമായി കണ്ട് ഉപയോഗിക്കാന്‍ ലോക്‌ഡൗണ്‍ കാലത്ത് കഴിഞ്ഞില്ല . സന്നധ സംഘചനകള്‍ക്ക് ഇരകളെ വീടുകളിലെത്തി സന്ദര്‍ശിക്കാന്‍ കഴിയാതെ വന്നു. കൊവിഡ് 19നെതിരെ മുന്‍നിരയില്‍ നിന്ന് പോരാടുന്നതിനിടെ ഇരകളായ സ്‌ത്രീകള്‍ക്ക് സഹായമാകാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും വനിത കമ്മിഷന്‍ അഭിപ്രായപ്പെട്ടു.
ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്ന സ്‌ത്രീകള്‍ക്ക് അടിയന്തര സഹായം ലഭിക്കുന്നതിനായി വാട്‌സപ് ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചതായും ദേശീയ വനിത കമ്മിഷന്‍ അറിയിച്ചു.
കൊവിഡ് മഹാമാരി മൂലം കുട്ടികളുടെ പഠനം അനിശ്ചിതാവസ്ഥയിലായതാണ് 2020ല്‍ കുട്ടകളെ ബാധിച്ച ഏറ്റവും വലിയ പ്രശ്‌നമെന്ന് ദേശീയ ശിശുക്ഷേമ കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ പ്രിയങ്കാ കനൂങ്കോ പറഞ്ഞു. ഓണ്‍ലൈന്‍ സംവിധാനം വഴി പഠിക്കുകയെന്ന ശീലം കുട്ടികള്‍ക്കില്ലായിരുന്നു. എന്നാല്‍ കൊവിഡ് മാഹാമാരി വന്നതോടെ നമ്മള്‍ അതിനെ സ്വീകരിക്കേണ്ടി വന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെട്ടതാണ്. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുമായി ബന്ധം സൂക്ഷിക്കുന്നുണ്ടോയെന്ന് തങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും പ്രിയങ്കാ പറഞ്ഞു.
കൊവിഡ് കാലത്ത് അങ്ങനാടി ടീച്ചര്‍മാരുടെ പ്രവര്‍ത്തനത്തെയും പ്രിയങ്കാ അഭിനന്ദിച്ചു. അങ്ങനാവാടി ടീച്ചര്‍മാര്‍ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കിയ പ്രവര്‍ത്തി വലിയ വിജയകരമായിരുന്നെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.