കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി എത്തുന്നതുവെര മൃതദേഹം സംസ്കരിക്കരുത്: കര്‍ഷകന്‍റെ ആത്മഹത്യാക്കുറിപ്പ് വൈറല്‍

45കാരനായ കര്‍ഷകന്‍ ധനാജി ചന്ദ്രകാന്താണ് കടത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിട്ടുള്ളത്

Google Oneindia Malayalam News

പൂനെ: മഹാരാഷ്ട്രയില്‍ കടക്കെണിയിലായ കര്‍ഷകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കര്‍ഷകന്‍റെ ആത്മഹത്യാക്കുറിപ്പ് വൈറലാവുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എത്തുന്നതിന് മുമ്പായി തന്‍റെ മൃതദേഹം സംസ്കരിക്കരുതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ കര്‍ഷകന്‍ ഉന്നയിച്ചിട്ടുള്ള ആവശ്യം.

45കാരനായ ധനാജി ചന്ദ്രകാന്താണ് കാര്‍ഷിക കടത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തിട്ടുള്ളത്. കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് നേരത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എട്ട് ദിവസം പിന്നിട്ട കര്‍ഷക സമരത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ചെറിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് യാദവിനെ കണ്ടെത്തിയത്. രണ്ട് പേജ് ദൈര്‍ഘ്യമുള്ള ആത്മഹത്യാക്കുറിപ്പില്‍ ഞാന്‍ കര്‍ഷകനാണെന്നും പേര് ധനാജി ചന്ദ്രകാന്ത് എന്നാണെന്ന് വ്യക്തമാക്കുന്ന കര്‍ഷകന്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പില്‍ പറയുന്നു. ആത്മഹത്യ ചെയ്ത ചന്ദ്രകാന്തിന്‍റെ പോക്കറ്റില്‍ നിന്നാണ് കത്ത് കണ്ടെടുത്തത്.

suicid

തന്‍റെ മൃതദേഹം ആര് കണ്ടാലും മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസ് എത്തിയ ശേഷം മാത്രമേ സംസ്കകരിക്കാവൂ എന്നും കുറിപ്പില്‍ കര്‍ഷകന്‍ ആവശ്യപ്പെടുന്നു. ഹിന്ദിയിലാണ് കര്‍ഷകന്‍റെ കത്ത്. സ്വകാര്യ പലിശക്കാരില്‍ നിന്ന് വാങ്ങിയതിന് പുറമേ 60000 രൂപയുടെ തിരിച്ചടച്ചിട്ടില്ലാത്ത ലോണും ചന്ദ്രകാന്തിന്‍റെ പേരിലുണ്ട്. എന്നാല്‍ കര്‍ഷക ആത്മഹത്യയില്‍ പ്രതിഷേധിച്ച ബന്ധുക്കള്‍ മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.

ചന്ദ്രകാന്തിന്‍റെ ഗ്രാമമായ കര്‍മളയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തി ബന്ധുക്കളെ കാണാതെ മൃതദേഹം സംസ്കരിക്കില്ലെന്നാണ് ബന്ധുക്കളുടെ പക്ഷം. അമ്മയും ഭാര്യയും രണ്ട് മക്കളുമുള്ള ചന്ദ്രകാന്തിന് രണ്ട് ആണ്‍മക്കളുമുണ്ട്. കടത്തില്‍ മുങ്ങിയ കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ തുണയ്ക്കുന്നില്ലെന്ന ആക്ഷേപവുമായി മഹാരാഷ്ട്ര സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. ജൂണ്‍ ഒന്നിനാണ് കര്‍ഷകര്‍ പച്ചക്കറി, പാല്‍ വിപണനം എന്നിവ നിര്‍ത്തിവച്ച് സമരം ആരംഭിച്ചത്.

English summary
'Don't cremate my body until Maharashtra CM Fadnavis visits,' writes debt-ridden farmer in suicide note
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X