ബാങ്ക് ജീവനക്കാർ ഹറാം; ഫത്വയുമായി മതപാഠശാല, വിവാഹം കഴിക്കരുതെന്ന് ശാസന!

  • Posted By:
Subscribe to Oneindia Malayalam

ലക്നൗ: ബാങ്ക് ജീവനക്കാരെയോ അവരുടെ ബന്ധുക്കളെയോ വിവാഹം കഴിക്കരുതെന്ന് ഫത്വ. പ്രമുഖ ഇസ്ളാമിക് മതപഠനശാലയായ ദാറുല്‍ ഉലൂം ദ്യോബന്ദിന്റെതാണ് ഫത്വ. വായ്പ നല്‍കുന്നതും മറ്റും അനിസ്ളാമികമാണ്. അത്തരം സ്ഥാപനത്തില്‍നിന്ന് ലഭിക്കുന്ന ശമ്പളവും ഹറാം ആണെന്നും സ്ഥാപനം പറയുന്നു.

ബാങ്ക് ഉദ്യോഗസ്ഥന്റെ മകളെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച് ഒരാള്‍ ഉന്നയിച്ച സംശയത്തിലാണ് നിലപാട് വ്യക്തമാക്കിയത്. അത്തരം കുടുംബത്തിലുള്ളവര്‍ സത്യവിരുദ്ധവും ദൈവഭയമില്ലാത്തതുമായ ജഡജീവിതമാണ് നയിക്കുന്നതെന്ന് മത പാഠശാല പറയുന്നു. അത്തരം കുടുംബത്തിലുള്ളവര്‍ സത്യവിരുദ്ധവും ദൈവഭയമില്ലാത്തതുമായ ജഡജീവിതമാണ് നയിക്കുന്നത്.

Muslim

അവരുമായി ബന്ധം പുലർത്താതിരിക്കുന്നതാണ് ഉത്തമമെന്നും അവർ പറയുന്നു. പണം ഇടപാടുകളില്‍ ലാഭം പ്രതീക്ഷിച്ച് പലിശ ഈടാക്കുന്നതും നിക്ഷേപിക്കുന്നതും ഇസ്ളാമിന് വിരുദ്ധമാണെന്നും ദാറുല്‍ ഉലൂം പറയുന്നു. ഏഷ്യയിലെതന്നെ പ്രമുഖ മതപഠനകേന്ദ്രമായ ദാറില്‍ ഉലൂം ഉത്തര്‍പ്രദേശിലെ സഹരന്‍പുരിലാണ് പ്രവര്‍ത്തിക്കുന്നത്. ഈയിടെയായി പുതുവർഷാരംഭം ആഘോഷിക്കുന്നതിനെതിരെയും ഫത്വ പുറപ്പെടുവിച്ചിരുന്നു.

അതേസമയം ശരീരവടിവുകള്‍ പ്രത്യക്ഷമാകുംവിധം സ്ളിംഫിറ്റ് പര്‍ദകള്‍ ധരിക്കുന്നതും ഡിസൈനര്‍ പര്‍ദകള്‍ ധരിക്കുന്നതും ഇസ്ലാം വിരുദ്ധമാണെന്ന് ദാറുൽ ഉലൂം ഉത്വയിൽ കൂട്ടിച്ചേർക്കുന്നു. ഹിജാബിന്റെ (മുഖപടം)പേരില്‍ പലവിധത്തിലും തരത്തിലുമുള്ള പര്‍ദകളും മറ്റുമാണ് വിപണിയില്‍. ഇത് നമുക്ക് നിഷിദ്ധമാണ്. ഇസ്ളാം കര്‍ശനമായി ഇത് നിരോധിച്ചിരിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Islamic seminary Darul Uloom Deoband has issued a fatwa asking Muslims to avoid families that raise 'haram' (illegitimate) money earned from a banking job and instead look for a "pious" family while considering marriage proposals.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്