തീപ്പൊരി പ്രസ്താവനകള്‍ വേണ്ട; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂക്കുകയര്‍
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതം ആയുധമാക്കരുതെന്ന് നേരത്തെ സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു
ദില്ലി: മതവികാരങ്ങളുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലര്‍ത്തരുതെന്നും അനാരോഗ്യമായ ഇത്തരം പ്രവണതകളില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും അയച്ച കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഫലം കാണാത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. പാര്‍ട്ടി നേതാവ് നടത്തുന്ന വിവാദ പ്രസ്താവനകള്‍ പത്ര മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയകള്‍ വഴിയും പ്രചരിച്ച് അവ ജനങ്ങളുടെ മനസ്സില്‍ തന്നെ ഇടം പിടിക്കുമെന്നും ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതം ആയുധമാക്കരുതെന്ന് നേരത്തെ സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു. ജനുവരി രണ്ടിനായിരുന്നു സുപ്രീം കോടതി ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ പാര്‍ട്ടികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications