അപകടസ്ഥലത്തെത്തിയ പട്രോൾ പൊലീസുകാർ കണ്ടഭാവം നടിച്ചില്ല, രണ്ടു കുട്ടികൾ നടുറോഡിൽ ചോരവാര്‍ന്നു മരിച്ചു
സഹരണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പോലീസിന്റെ അനാസ്ഥ കാരണം രണ്ട് പേര് രക്തം വാര്‍ന്ന് മരിച്ചു. അപകടത്തില്‍പ്പെട്ട 17 കാരായ അര്പിത് ഖുരാന, സണ്ണി എന്നിവരാണ് റോഡില്‍ രക്തം വാര്‍ന്ന് മരിച്ചത്. അപകടസ്ഥലത്തെത്തിയ പോലീസ് അപകടത്തില്‍പ്പെട്ടവരെ ആശുുപത്രിയിലെത്തിക്കാന് മടിച്ചതാണ് ദാരുണാന്ത്യത്തിന് വഴിവെച്ചത്. പട്രോള്‍ കാറിന്റെ സീറ്റില്‍ രക്തക്കറ പറ്റുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ നീക്കം. മൂന്ന് പോലീസ് ഉദ്യോഗസ്ഥരാണ് അപകടസ്ഥലത്തെത്തിയിരുന്നത്. പശ്ചിമ ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരിലാണ് സംഭവം.
അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ മറ്റ് വാഹനങ്ങള്‍ അന്വേഷിച്ചുവെങ്കിലും ലഭിച്ചിരുന്നില്ല. ഈ സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കാറില്‍ രക്തക്കറ പുരളുമെന്ന് ആക്രോശിച്ച് കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായിരുന്നില്ല. കാറ് കഴുകുന്നത് രാത്രി മുഴുവന്‍ ഞങ്ങള്‍ എവിടെ ഇരിക്കുമെന്നായിരുന്നു പോലീസുകാര്‍ ഇതിന് കണ്ടെത്തിയ ന്യായീകരണം.

പോലീസിന്റെ അനാസ്ഥ
17 കാരായ അര്പിത് ഖുരാന, സണ്ണി എന്നിവരാണ് അപകടത്തില്‍പ്പെട്ട് ചലനമറ്റ് റോഡില്‍ കിടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കും സമീപത്തുണ്ടായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടത്തിയ ചിലരാണ് സംസ്ഥാന പോലീസില്‍ വിളിച്ച് വിവരമറിയിച്ചത്. റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടികളെ രക്ഷിക്കാന്‍ ചിലര്‍ എത്തിയതും ഇരുവരേയും ആശുപത്രിയിലെത്തിക്കാന്‍ പോലീസിനോട് അഭ്യര്‍ത്ഥിക്കുന്നതും ചിലര്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

മരണം സ്ഥിരീകരിച്ചിരുന്നു
പോലീസും സംഭവ സ്ഥലത്ത് തടിച്ചുകൂടിയ ചിലരും തമ്മിലുള്ള വാഗ് വാദങ്ങള്‍ക്കിടെ സ്ഥലത്തെത്തിയ മറ്റൊരു പോലീസ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും ഇരുവരുടേയും മരണം സംഭവം സംഭവിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ ഇവരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

വേറെ വണ്ടിയില്‍ ആശുപത്രിയിലെത്തിക്കാന്‍
സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ അപേക്ഷിച്ചുവെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. അവര്‍ ചിലരുടെ മക്കളാണെന്നും രക്ഷിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരോട് ചിലര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇവിടെ ആര്‍ക്കും കാറ് ഇല്ലേ എന്ന് ചോദിച്ച പോലീസ് ഉദ്യോഗസ്ഥന് അപകടത്തില്‍പ്പെട്ടവരെ മറ്റാരെങ്കിലും ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെടുകയായിരുന്നു. ഈ സംഭവങ്ങള്‍ അപകടസ്ഥലത്തുണ്ടായിരുന്ന ചിലര്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.

വൈദ്യസഹായം നിഷേധിച്ചു
അപകടസ്ഥലത്തെത്തിയ ഒരാള്‍ പകര്‍ത്തിയ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഉത്തര്‍പ്രദേശിലെ പോലീസ് അനാസ്ഥയുടെ നിര്‍ണായക തെളിവ്. വീഡിയോ വൈറലായതോടെ പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന പോലീസുകാര്‍ വൈദ്യസഹായം നിഷേധിച്ചുവെന്നും നടപടികള്‍ സ്വീകരിച്ചുവന്നും സഹരണ്‍പൂര്‍ സിറ്റി പോലീസ് തലവന്‍ പ്രഭാല്‍ പ്രതാപ് സിംഗ് വ്യക്തമാക്കി. പോലീസുകാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതോടെയാണിത്. ഇരുവരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഡയല് 100
2016ലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഡയല് 100 എന്ന പേരില്‍ സംസ്ഥാന തലത്തില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കുന്നതിനായി പദ്ധതി ആരംഭിച്ചത്. നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു പോലീസിന് കൂടുതല്‍ വാഹനങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications