കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയല്ല, ട്രംപ് ആണ് ടൈമിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍... തള്ളിത്തള്ളി മോദിയെ എത്തിച്ചവര്‍ എന്ത് പറയും

നരേന്ദ്ര മോദിയായിരിക്കും ഇത്തവണത്തെ ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ എന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതും പ്രചരിപ്പിച്ചിരുന്നതും

  • By നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചു എന്നായിരുന്നു വലിയ തോതില്‍ ഉള്ള പ്രചാരണം. അത് സംബന്ധിച്ച് വാര്‍ത്തകള്‍ പോലും വന്നിരുന്നു.

എന്നാല്‍ നരേന്ദ്ര മോദിയല്ല, ടൈമിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍. അത് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപ് ആണ്.

മോദി അനുകൂലികള്‍ ഏറെ ആഘോഷിച്ച വാര്‍ത്തയാണ് ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്. എന്നാല്‍ ആ വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് പറയാന്‍ കഴിയുമോ? ഇല്ലെന്ന് തന്നെ പറയേണ്ടി വരും.

അത് പോലെ തന്നെ

അത് പോലെ തന്നെ

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ വിജയിക്കും എന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. പ്രധാനപ്പെട്ട സര്‍വ്വേ ഫലങ്ങളും അങ്ങനെ തന്നെ ആയിരുന്നു. എന്നാല്‍ ജയിച്ചത് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു. ടൈം പേഴ്‌സണ്‍ ഓഫ് ദ ഇയറിന്റെ കാര്യത്തിലും സംഭവിച്ചത് ഏതാണ്ട് അതുപോലെ തന്നെ.

മോദി?

മോദി?

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരിക്കും ടൈം പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ എന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ ഫലം പ്രഖ്യാപിച്ചപ്പോള്‍ അതാ ഇരിക്കുന്നു ഡൊണാള്‍ഡ് ട്രംപ്.

അപ്പോള്‍ മോദിയോ?

അപ്പോള്‍ മോദിയോ?

നരേന്ദ്ര മോദി ടൈം പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു എന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍. എന്തിന് ടൈം മാഗസിന്‍ പോലും ആ വാര്‍ത്ത കൊടുത്തിരുന്നു. പക്ഷേ സംഗതി വേറെ ആയിരുന്നു എന്ന് മാത്രം.

റീഡേഴ്‌സ് പോള്‍

റീഡേഴ്‌സ് പോള്‍

പോപ്പുലര്‍ കാറ്റഗറിയില്‍ ആയിരുന്നു നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടത്. വായനക്കാര്‍ ചെയ്ത വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ ഇതല്ല യഥാര്‍ത്ഥ 'ടൈം പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' എന്ന കാര്യം പലര്‍ക്കും മനസ്സിലായിരുന്നില്ല.

ജൂറി

ജൂറി

യഥാര്‍ത്ഥ പേഴ്‌സണ്‍ ഓഫ് ദ ഇയറിനെ തിരഞ്ഞെടുക്കുന്നത് പ്രത്യേക ജൂറിയാണ്. വായനക്കാരുടെ വോട്ട് മാത്രം പോരെന്ന് സാരം. അങ്ങനെയാണ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടത്.

കവര്‍ ഇമേജ്

കവര്‍ ഇമേജ്

പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്ന ആളാണ് ആ ലക്കത്തില്‍ ടൈം മാഗസിന്റെ കവര്‍ ചിത്രത്തില്‍ സ്ഥാനം പിടിക്കുക. മോദി ആയിരിക്കും ഇത്തവണത്തെ ചിത്രത്തില്‍ എന്ന് പ്രതീക്ഷിച്ചിരുന്നവരെല്ലാം നിരാശരായി.

 കവര്‍ പേജില്‍

കവര്‍ പേജില്‍

എന്നാല്‍ അത്രയ്ക്ക് ദു:ഖിക്കേണ്ട കാര്യം ഒന്നും ഇല്ല. നരേന്ദ്ര മോദി മുമ്പും ടൈം മാഗസിന്റെ കവര്‍ പേജില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ 2012 ലും പ്രധാനമന്ത്രി ആയതിന് ശേഷം 2015 ലും.

English summary
As TIME magazine declared their Person of the Year for 2016, many Indians were disappointed. This was also partly due to confusion. On Tuesday (December 6), TIME announced Prime Minister Narendra Modi was the Person of the Year in the popular category.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X