കാണാതായ നഴ്‌സിന്റെ മൃതദേഹം കനാലില്‍; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്
ചണ്ഡീഗഢ്: കാലം ഇത്ര പുരോഗമിച്ചിട്ടും ഇന്ത്യയില്‍ ഇപ്പോഴും സ്ത്രീധനവും അതിന്റെ പേരിലുള്ള പ്രശ്‌നങ്ങളും അവസാനിച്ചിട്ടില്ല. പഞ്ചാബിലെ പട്യാലയിലുള്ള ഭക്ര കനാലില്‍ നിന്നും 27 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയതാണ് ഇത്തരം സംഭവങ്ങളിലെ പുതിയ വാര്‍ത്ത. ഇതോടെ സ്ത്രീധനത്തിന്റെ പേരിലുള്ള മരണമായി കണക്കാക്കി ഇവരുടെ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഭർത്താവിന്റെ ക്രൂരപീഡനം.. അപവാദ പ്രചരണം.. യുവതിയുടെ ഞെട്ടിക്കുന്ന വീഡിയോ വൈറൽ
ഹിമാചല്‍പ്രദേശിലെ കാംഗ്ര സ്വദേശിനി നികിത ശര്‍മ്മയുടെ മൃതദേഹമാണ് കനാലില്‍ നിന്നും കണ്ടെത്തിയത്. ഇവരെ ഫെബ്രുവരി 18 മുതല്‍ കാണാതായിരുന്നു. നികിതയുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആറ് വര്‍ഷം മുന്‍പാണ് നികിത ചണ്ഡീഗഢ് സ്വദേശിയായ ഹേമന്ദ് ശര്‍മ്മയെ വിവാഹം കഴിക്കുന്നത്. ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്.
ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയ നികിത വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നാണ് ഭര്‍തൃവീട്ടുകാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഹേമന്ദ് കൈയേറ്റം ചെയ്തിരുന്നതായി നികിതയുടെ പിതാവ് സുരേന്ദര്‍ ശര്‍മ്മ ആരോപിക്കുന്നു. പെണ്‍കുട്ടിയെ പ്രസവിച്ചതോടെ ഇതിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായി. മകളെ കാണാതായതോടെ സുരേന്ദര്‍ പലവട്ടം പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങിയെങ്കിലും അധികൃതര്‍ കാര്യമാക്കിയില്ല.
ഇരയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹേമന്ദിനും കുടുംബത്തിനും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഡിഎസ്പി ദീപക് യാദവ് അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications