ഡിആര്‍ഡിഒയുടെ കൊവിഡ് മരുന്ന്; വാണിജ്യപരമായി അവതരിപ്പിച്ച് ഡോ റെഡ്ഡീസ് ലബോറട്ടറി
ദില്ലി: കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസിന്റെ (2ഡിജി) വാണിജ്യപരമായ സമാരംഭം ഡോ. റെഡ്ഡീസ് ലബോറട്ടറീസ് പ്രഖ്യാപിച്ചു. ആദ്യ ആഴ്ചകളില്‍ മെട്രോ നഗരങ്ങളിലെ ആശുപത്രികളില്‍ മരുന്ന് ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. രോഗമുക്തി വേഗത്തിലാക്കാനും ഓക്‌സിജന്‍ ആശ്രിതത്വം കുറയ്ക്കാനും സഹായിക്കുന്ന ഈ മരുന്ന് ഡിആര്‍ഡിഒയും ഡോ. റെഡ്ഡീസ് ലബോറട്ടറികളും ചേര്‍ന്നാണ് വികസിപ്പിച്ചെടുത്തത്.

ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ് ഇന്ത്യയിലുടനീളമുള്ള പ്രധാന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഇ മരുന്ന് വിതരണം ചെയ്യുക. ആദ്യ ആഴ്ചകളില്‍, കമ്പനി മെട്രോ, ടയര്‍ 1 നഗരങ്ങളിലുടനീളമുള്ള ആശുപത്രികളില്‍ മരുന്ന് ലഭ്യമാക്കുകയും തുടര്‍ന്ന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുമെന്നും ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ
990 രൂപയാണ് ഈ മരുന്നിന് ഈ വിപണിയില്‍ വില്‍ക്കുന്ന പരമാവധി വില. മേയ് 1 മുതല്‍ ഈ മരുന്ന് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവനുള്ള അനുമതി നല്‍കിയിരുന്നു. യോഗ്യതയുള്ള ഒരു ഡോക്ടറുടെ കുറിപ്പടിയില്‍ മാത്രമേ ഇത് രോഗിക്ക് നല്‍കാനാവൂ.
അതേസമയം, കൊവിഡിന്റെ മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുമ്പോള്‍ ഈ മരുന്നിന്റെ ലഭ്യത ഏറെ ആശ്വാസം പകരുന്ന ഒന്നാണ്. വെള്ളത്തില്‍ കലക്കി ഉപയോഗിക്കാവുന്ന മരുന്നാണിത്. ഒരു കൊവിഡ് രോഗിക്ക് പൂര്‍ണമായും സുഖം പ്രാപിക്കാന്‍ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ ഈ മരുന്ന് കഴിക്കേണ്ടിവരുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
ഹോട്ട് ലുക്കില്‍ തിളങ്ങി അതിഥി റാവു; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications