16,000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കും
ദില്ലി: അനുദിനമെന്നോണം പെരുകിക്കൊണ്ടിരിക്കുന്ന വാഹന അപകടങ്ങള്‍ മൂലം 16,000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കാന്‍ ഗതാഗത വകുപ്പിന് കത്തെഴുതിയതായി ദില്ലി പോലീസ് അറിയിച്ചു. അമിത വേഗവും മദ്യപിച്ചുള്ള ഡ്രൈവിംഗും മൂലം ആയിരക്കണക്കിന് കേസുകളാണ് സംസ്ഥാനത്ത് ദിവസേനയെന്നോണം രജിസ്റ്റര്‍ ചെയ്യുന്നതെന്ന് പോലീസ് പറയുന്നു.
ഈ വര്‍ഷം ആഗസ്ത് വരെമാത്രം 25 ലക്ഷം വാഹന അപകടങ്ങള്‍ ഉണ്ടായതായി ട്രാഫിക് പൊലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ മുകേഷ് ചന്ദ്ര അറിയിച്ചു. ഇക്കണക്കിന് പോയാല്‍ ഈ വര്‍ഷം 50 ലക്ഷം വാഹനാപകടങ്ങളെങ്കിലും ഉണ്ടാകുമെന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു. 85 ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്.

20,400 പേരാണ് ഈ വര്‍ഷം മദ്യപിച്ച് വാഹനം ഓടിക്കുമ്പോള്‍ പിടിയിലായവര്‍. ഇതില്‍ 302 പേര്‍ സ്ഥിരം പ്രതികളാണ്. സ്ഥിരം കുറ്റക്കാരുടെ ലൈസന്‍സുകള്‍ റദ്ദാക്കപ്പെടും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ പിഴ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നും രണ്ടുതവണ പിടിയിലാകുന്നവരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും സുന്ദര്‍ കമ്മറ്റി നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.












Click it and Unblock the Notifications