Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ-ഇന്ത്യ ബന്ധത്തിൻ്റെ ശക്തി വീണ്ടും ഉറപ്പിച്ചു; മോദിയുമായി കൂടിക്കാഴ്ച നടത്തി ദുബായ് കിരീടാവകാശി

ഡൽഹി: ദുബായ് കിരീടവകാശിയും യു എ ഇയുടെ ഉപ പ്രധനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്
അൽ മക്തൂം ചൊവ്വാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യു എ ഇ - ഇന്ത്യ ബന്ധത്തെ പ്രശംസിച്ചു. പ്രധാനമന്ത്രി മോദിയുടെ ക്ഷണ പ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ആണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ഇന്ത്യയിൽ എത്തിയത്.

" ഇന്ന് ന്യൂഡൽ​ഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ സംഭാഷണങ്ങൾ വിശ്വാസത്തിൽ കെട്ടിപ്പടുത്തതും, ചരിത്രത്തിൽ രൂപപ്പെടുത്തിയതും, അവസരങ്ങളും പുതുമകളും, ശാശ്വതമായ അഭിവൃദ്ധിയും നിറഞ്ഞ ഒരു ഭാവി സൃഷ്ടിക്കുന്നതിനുള്ള പങ്കിട്ട കാഴ്ചപ്പാടിലൂടെ നയിക്കപ്പെടുന്നതുമായ യു എ ഇ - ബന്ധത്തിൻ്റെ ശക്തി വീണ്ടും ഉറപ്പിച്ചു, അദ്ദേഹം പറഞ്ഞു.

prince

ദുബായ് കിരീടാവകാശി എന്ന നിലയിൽ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. അദ്ദേഹത്തോടൊപ്പം നിരവധി മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോ​ഗസ്ഥരും ഉന്നതതല ബിസിനസ്സ് പ്രതിനിധി സംഘവുമുണ്ട്. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്
അൽ മക്തൂം വിദേശകാര്യ മന്ത്രി ( ഇ എ എം ) എസ് ജയശങ്കറുമായും പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗുമായും കൂടിക്കാഴ്ച നടത്തി.

" ഇന്ത്യയിലേക്കുള്ള ആദ്യ ഔ​ദ്യോ​ഗിക സന്ദർശനത്തിന്റെ തുടക്കത്തിൽ ദുബായ് കിരീടാവകാശിയും ഡി പി എമ്മും യു എ ഇ പ്രതിരോധ മന്ത്രിയുമായ എച്ച് എച്ച് ഹംദാൻ മുഹമ്മദിനെ സ്വാ​ഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ വിശാലമായ സഹകരണത്തിനും ഊഷ്മളമായ ബന്ധത്തിനും അദ്ദേഹത്തിന്റെ നല്ല വികാരങ്ങൾ വിലമതിക്കുന്നു, " ജയശങ്കർ പറഞ്ഞു.

ഡൽഹിക്ക് ശേഷം ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം മുംബൈ സന്ദർശിക്കും. ഇരുവശത്തുമുള്ള പ്രമുഖർക്കൊപ്പം ബിസിനസ്സ് റൗണ്ട് ടേബിളിലും പങ്കെടുക്കും. പരമ്പരാ​ഗതവും ഭാവിപരവുമായ മേഖലകളിൽ ഇന്ത്യ - യു എസ് സാമ്പത്തിക വാണിജ്യ സഹകരണ ശക്തിപ്പെടുത്തും.
" പരമ്പരാ​ഗതമായി. യു എ ഇയുമായുള്ള ഇന്ത്യയുടെ വാണിജ്യ സാംസ്കാരിക, ജനങ്ങൾ തമ്മിലുള്ള കൈമാറ്റത്തിൽ ദുബായ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. യു എ ഇയിലെ 4.3 ദശലക്ഷം പ്രവാസികളിൽ ഭൂരിഭാ​ഗവും ദുബായിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. കിരടാവകാശിയുടെ സന്ദർശനം ഇന്ത്യ - യു എ ഇ സമ​ഗ്രമായ പങ്കാളിത്തം ശക്തിപ്പെടുത്തും, എന്ന് എ ഇ എ പ്രസ്താവനയിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+