വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം
റാഞ്ചി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂരിലും ആസാമിലും അരുണാചല്‍ പ്രദേശിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.35 ഓടെയാണ് സംഭവം.

സംഭവസ്ഥലത്തു നിന്നും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. 21 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെട്ടിടങ്ങളുടെ ചുവരുകള്‍ പൊളിഞ്ഞുവീണ ചിത്രങ്ങള്‍ എഎന്‍ഐ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
Building collapsed in Imphal after #earthquake hit the region pic.twitter.com/ZB6fAEE5rN
— ANI (@ANI_news) January 4, 2016 ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഭൗമശാസ്ത്രകേന്ദ്രം അറിയിച്ചു. കോല്‍ക്കത്തയിലും ഝാര്‍ഖണ്ഡിലും ബീഹാറിലും പശ്ചിമ ബംഗാളിന്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി.
ആസാം മുഖ്യമന്ത്രി ശ്രി തരണ്‍ ഗോഗയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ചു. സംഭവ സ്ഥലത്തേക്ക് മുഖ്യമന്ത്രി പോകുകയാണെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു.
Had a telephone conversation with Assam CM Shri Tarun Gogoi on the earthquake in the state & the region.
— Narendra Modi (@narendramodi) January 4, 2016 











Click it and Unblock the Notifications