കർണാടകയിലും തമിഴ്നാട്ടിലും തെലങ്കാനയിലും ബംഗാളിലും ഇഡി- ഐടി റെയ്ഡ്; നൂറോളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി
കൊൽക്കത്ത: വിവിധ സംസ്ഥാനങ്ങളിൽ ഐ ടി, ഇ ഡി റെയ്ഡ്. കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൽ, തെലങ്കന തുടങ്ങിയ ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. നിരവധി സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത് .
സിവിൽ ബോഡി റിക്രൂട്ട്‌മെന്റ് അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വ്യാഴാഴ്ച കൊൽക്കത്തയിലും പരിസരത്തുമുള്ള ഭക്ഷ്യ-വിതരണ മന്ത്രി രതിൻ ഘോഷിന്റെ വസതി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദം ഡം, ബരാനഗർ, ടിറ്റാഗർ, മധ്യംഗ്രാം എന്നിവിടങ്ങളിൽ നിരവധി മുനിസിപ്പൽ ചെയർമാന്മാരുടെയും മറ്റ് സിവിൽ ഉദ്യോഗസ്ഥരുടെയും വസതികൾ ഉൾപ്പെടെ 13 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. രാവിലെ 6.30ന് ആരംഭിച്ച റെയ്ഡ് പകൽ മുഴുവൻ തുടർന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ കേന്ദ്രസർക്കാർ പദ്ധതികൾക്ക് കീഴിൽ പശ്ചിമ ബംഗാളിലേക്ക് പണം അനുവദിക്കുന്നത് തടഞ്ഞുന്ന് ആരോപിച്ച് കേന്ദ്രസർക്കാരിനെതിരെ തൃണമൂൽ കോൺഗ്രസ് (ടി എം സി) ഡൽഹിയിൽ പ്രതിഷേധം നടത്തിയതിന് ദിവസങ്ങൾക്കകമാണ് ഈ റെയ്ഡ്.
കർണാടകയിൽ ശിവമോഗയിൽ ബാങ്കിലെ വ്യാജ സ്വർണ തട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവും ശിവമോഗ ജില്ലാ സഹകരണ സെൻട്രൽ (ഡി സി സി) ബാങ്ക് ചെയർമാനുമായ ആർ എം മഞ്ജുനാഥ് ഗൗഡയുടെ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച റെയ്ഡ് നടത്തി. ശിവമോഗയിലെ ശരാവതി നഗറിലുള്ള ഗൗഡയുടെ വസതിയും ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിലെ കാരകുച്ചിക്ക് സമീപമുള്ള ഫാം ഹൗസും ഇഡി റെയ്ഡ് നടത്തി.
തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയുടെ (ബി ആർ എസ്) എം എൽ എയായ മാഗന്തി ഗോപിനാഥുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. ജൂബിലി ഹിൽസ് എം എൽ എയുടെ ബന്ധുക്കളായ വ്യവസായികളായ പ്രസാദ്, കോട്ടേശ്വര റാവു, രഘുവീർ, വജ്രനാഥ് എന്നിവരുടെ വസതികളിലും ഓഫീസുകളിലും പരിശോധന നടത്തി
തമിഴ്‌നാട്ടിലെ ഡി എം കെ എം പി എസ് ജഗത്രക്ഷകനുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് (ഐ ടി) വ്യാഴാഴ്ച പരിശോധന നടത്തി. ആരക്കോണം എം പിയുടെ അഡയാറിലെ വസതിയും ഓഫീസും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെ 40 ലധികം സ്ഥലങ്ങളിൽ നികുതി വെട്ടിപ്പ് നടത്തിയതായി സംശയിക്കുന്നതിനാലാണ് ഐ ടി റെയ്ഡ്.












Click it and Unblock the Notifications