അര്‍പിതയുടെ വീട്ടിലെ പണം എണ്ണീതീര്‍ക്കണം; സഹായത്തിന് ബാങ്കുകാര്‍, കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രം എത്തിച്ച് ഇ.ഡി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായി അര്‍പിത മുഖര്‍ജിയുടെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശനിയാഴ്ചയും റെയ്ഡ് തുടര്‍ന്നു. വെള്ളിയാഴ്ച ആരംഭിച്ച റെയ്ഡില്‍ 21 കോടിയോളം രൂപ ഇ ഡി പിടിച്ചെടുത്തിരുന്നു.
എന്നാല്‍ ഇവ പൂര്‍ണമായും എണ്ണിക്കഴിഞ്ഞിട്ടില്ല. വീടിനുള്ളില്‍ കൂട്ടിയിട്ട നിലയിലാണ് പണം. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇവ എണ്ണി തീര്‍ക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം തേടിയിരിക്കുകയാണ് ഇ ഡി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

''പ്രസ്തുത തുക പ്രസ്തുത എസ് എസി അഴിമതിയില്‍ നിന്നുള്ള വരുമാനമാണെന്ന് സംശയിക്കുന്നു, യന്ത്രങ്ങള്‍ വഴി പണം എണ്ണാന്‍ ബാങ്ക് അധികൃതരുടെ സഹായം തേടിയിട്ടുണ്ട്. കൂടുതല്‍ നോട്ടെണ്ണല്‍ മെഷീനുകള്‍ അര്‍പിതയുടെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്, അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അര്‍പിത മുഖര്‍ജിയുടെ വീട്ടുവളപ്പില്‍ നിന്ന് ഇന്നലെ 21 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു.

ഇന്ന് ഇ ഡി പത്തോളം സ്വത്തുക്കളുടെ രേഖകളും 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ-വജ്രാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. റെയ്ഡില്‍ 20 ലധികം മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ പിടിച്ചെടുത്ത ഫോണുകളുടെ ഉദ്ദേശ്യവും ഉപയോഗവും പരിശോധിച്ചുവരികയാണെന്നും ഇ ഡി പറഞ്ഞു. ബംഗാളിലെ വ്യവസായ മന്ത്രിയായ പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്താണ് അര്‍പ്പിത മുഖര്‍ജി.

അര്‍പിതയ്ക്കും മന്ത്രിക്കുമിടയിലെ ബന്ധം അറിഞ്ഞ ഉദ്യോഗസ്ഥര്‍ തൊട്ടുപിന്നാലെ മന്ത്രിയെ ചോദ്യം ചെയ്യുകയും ഇതിന് പിന്നാലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ഉയര്‍ന്ന അധ്യാപക നിയമന കോഴയില്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിക്ക് പങ്കുണ്ട് എന്നാണ് ആരോപണം. പാര്‍ഥ ചാറ്റര്‍ജി, വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, ബംഗാള്‍ വിദ്യാഭ്യാസ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ തുടങ്ങി നിരവധി പ്രമുഖരുടെ വീടുകളിലും ഓഫീസുകളിലും വെള്ളിയാഴ്ച റെയ്ഡ് നടത്തിയിട്ടുണ്ടായിരുന്നു.

സംസ്ഥാനത്തെ പ്രൈമറി അധ്യാപകരുടെ നിയമനത്തിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. ചില മന്ത്രിമാരുടെ ബന്ധുക്കള്‍ക്ക് ഇന്റര്‍വ്യൂ, പരീക്ഷ എന്നിവയില്ലാതെ നിയമനം നല്‍കിയെന്നാണ് ആരോപണം. മറ്റ് ചിലരില്‍ നിന്ന് കോഴ വാങ്ങി എന്നും ആരോപണം ഉയര്‍ന്നിരുന്ന. തുടര്‍ന്നാണ് കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി ഇടപെട്ടത്.

പ്രാഥമിക വിലയിരുത്തലിന് ശേഷം പലരുടെയും നിയമനം റദ്ദാക്കി കോടതി പിഴയിട്ടു. മാത്രമല്ല, അഴിമതി സംബന്ധിച്ച് സി ബി ഐ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ സി ബി ഐ പാര്‍ഥ ചാറ്റര്‍ജിയെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് കള്ളപ്പണ കേസില്‍ ഇ ഡി നടപടികള്‍ ആരംഭിച്ചത്.

അതേസമയം അര്‍പിതയുടെ വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയതും പാര്‍ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തതും തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. അതേസമയം ഇ ഡി കണ്ടെടുത്ത പണത്തിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ടി എം സി ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, ശരിയായ സമയത്ത് പ്രതികരണം അറിയിക്കും,' ഘോഷ് ട്വീറ്റ് ചെയ്തു. അതേസമയം ഇത് ഒരു ട്രെയിലര്‍ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളു എന്നാണ് ബി ജെ പിയുടെ പ്രതികരണം.
ആഹാ..ഇതിപ്പോ എല്ലാ കളറുമുണ്ടല്ലോ ഡ്രെസില്‍; പ്രിയയുടെ പുതിയ ചിത്രവും ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications