കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഷവോമി കുരുക്കില്‍, ഇഡി പിടിച്ചെടുത്തത് 5551 കോടി

Google Oneindia Malayalam News

ദില്ലി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരായ ഷവോമി കുരുക്കില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അവരില്‍ നിന്ന് കോടികള്‍ പിടിച്ചെടുത്തിരിക്കുകയാണ്. 5551.27 കോടി രൂപ വിദേശ വിനിമയ മാനേജ്‌മെന്റ് നിയമപ്രകാരം പിടിച്ചെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ വിദേശ വിനിമ നിയമം ലംഘിച്ചതിനാണ് ഇത്രയും വലിയ തുക പിടിച്ചെടുത്തത്. ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് നടപടി. എംഐ എന്ന ബ്രാന്‍ഡ് നാമത്തില്‍ രാജ്യത്തെ മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്ന കമ്പനിയാണ് ഷവോമി ഇന്ത്യ. ചൈന ആസ്ഥാനമായ ഷവോമി ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഷവോമി ഇന്ത്യ.

അതിജീവിതയ്ക്ക് നീതി കിട്ടാതെ പോയാല്‍ ഇത്തരം കാര്യങ്ങള്‍ ഇനിയും നടക്കുമെന്ന് രവീന്ദ്രന്‍അതിജീവിതയ്ക്ക് നീതി കിട്ടാതെ പോയാല്‍ ഇത്തരം കാര്യങ്ങള്‍ ഇനിയും നടക്കുമെന്ന് രവീന്ദ്രന്‍

1

കമ്പനി അനധികൃത പണമിടപാടുകള്‍ നടത്തിയെന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഷവോമിയുടെ അനധികൃത ഇടപാടുകള്‍ക്കെതിരെ ഇഡി അന്വേഷണം തുടങ്ങിയിരുന്നു. 2014ലാണ് ഷവോമി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2015 മുതല്‍ പണം അടയ്ക്കാന്‍ തുടങ്ങി. റോയല്‍റ്റിയുടെ മറവില്‍ കമ്പനി ഷവോമി ഗ്രൂപ്പിന്റേത് അടക്കമുള്ള മൂന്ന് വിദേശ സ്ഥാപനങ്ങളിലേക്ക് 5551.27 കോടിക്ക് തുല്യമായ വിദേശ കറന്‍സി അയച്ചുവെന്നും ഇഡി ചൂണ്ടിക്കാണിച്ചു. വിദേശത്ത് അനധികൃത നിക്ഷേപം നടത്തിയത് ഫെമ നിമയത്തിന്റെ ലംഘനമാണെന്നും ഇഡി വ്യക്തമാക്കി.

ഇന്ത്യയിലെ നിര്‍മാതാക്കളില്‍ നിന്ന് പൂര്‍ണമായി നിര്‍മിച്ച മൊബൈല്‍ സെറ്റുകള്‍ മറ്റ് ഉല്‍പ്പന്നങ്ങളും ഷവോമി ഇന്ത്യ വാങ്ങുന്നുണ്ടെങ്കിലും ഇത്രയും തുക കൈമാറിയ ഈ മൂന്ന് വിദേശ അധിഷ്ഠിത സ്ഥാപനങ്ങളില്‍ നിന്ന് ഒരു സേവനവും ലഭിച്ചിട്ടില്ലെന്ന് അതില്‍ പറയുന്നു. ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട, ബന്ധമില്ലാത്ത വിവിധ രേഖകളുടെ മറവില്‍, കമ്പനി വിദേശത്തേക്ക് റോയല്‍റ്റി ഉപയോഗിച്ച് പണം അയച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഫെമ നിയമത്തിന്റെ സെക്ഷന്‍ ഫോര്‍ പ്രകാരം കുറ്റകരമാണ്. പണം വിദേശത്തേക്ക് അയക്കുമ്പോള്‍ ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ കമ്പനി നല്‍കിയെന്നും ഇഡി ആരോപിച്ചു.

നേരത്തെ കര്‍ണാടകയിലെ ബെംഗളൂരുവിലുള്ള കമ്പനിയുടെ റീജ്യണല്‍ ഓഫീസില്‍ നിന്ന് ഗ്രൂപ്പിന്റെ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് മനുകുമാര്‍ ജെയിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.

Recommended Video

cmsvideo
വിജയ് ബാബുവിനെതിരെ അമ്മ എക്സിക്യൂട്ടിവ് യോഗം | Oneindia Malayalam

ബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കംബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കം

English summary
ed seized over 5500 crore from chines smartphone giant xiaomi for forex violations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X