കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് മാസത്തിനിടെ ഇഡി പിടിച്ചെടുത്തത് 100 കോടിയോളം രൂപ! ആ പണമെല്ലാം എവിടെ? എന്തുചെയ്തു?

Google Oneindia Malayalam News

കൊല്‍ക്കത്ത: നിരവധി കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തിയ റെയ്ഡുകളിലും പരിശോധനകളിലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഏകദേശം 100 കോടി രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്. മൊബൈല്‍ ഗെയിമിംഗ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള വ്യവസായിയുടെ വസതിയില്‍ നിന്ന് 17 കോടിയിലധികം രൂപ പിടിച്ചെടുത്തതാണ് ഇതില്‍ ഏറ്റവും അവസാനത്തേത്.

എന്നാല്‍ ഇ ഡി പിടിച്ചെടുക്കുന്ന പണം എല്ലാം എന്താണ് ചെയ്യുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ പണം എല്ലാം എവിടെയാണ് സൂക്ഷിക്കുന്നത്? അടുത്തിടെ നടന്ന പല റെയ്ഡുകളിലും കോടിക്കണക്കിന് രൂപ പിടിച്ചെടുത്തതോടെ ഇ ഡി ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത പണം എണ്ണാന്‍ ബാങ്ക് ഉദ്യോഗസ്ഥരേയും കറന്‍സി എണ്ണുന്ന യന്ത്രത്തേയും സഹായത്തിനായി സമീപിച്ചിരുന്നു.

1

തെളിവ് കൊണ്ടുവാ.. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ഹിന്ദുവിനെ വിമര്‍ശിക്കലാകുമോ? വി.എച്ച്.പിയോട് കുനാല്‍ കമ്രതെളിവ് കൊണ്ടുവാ.. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ഹിന്ദുവിനെ വിമര്‍ശിക്കലാകുമോ? വി.എച്ച്.പിയോട് കുനാല്‍ കമ്ര

പശ്ചിമ ബംഗാള്‍ എസ് എസ് സി അഴിമതിയുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പ്പിത മുഖര്‍ജിയുടെ അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് 50 കോടി രൂപയാണ് കണ്ടെടുത്തത്. അതിന് ശേഷമാണ് കഴിഞ്ഞ ആഴ്ചകളില്‍ സാമ്പത്തിക അന്വേഷണ ഏജന്‍സി ചരിത്രത്തിലെ ഏറ്റവും വലിയ പണം പിടിച്ചെടുത്തത്.

2

ഗ്രൂപ്പ് 'സി' & 'ഡി' സ്റ്റാഫ്, 9-10 ക്ലാസുകളിലെ അസിസ്റ്റന്റ് ടീച്ചര്‍മാര്‍, പ്രൈമറി അധ്യാപകര്‍ എന്നിവരുടെ റിക്രൂട്ട്മെന്റ് അഴിമതിയില്‍ പാര്‍ത്ഥ ചാറ്റര്‍ജി ഉള്‍പ്പെട്ടിട്ടുണ്ട്. അധ്യാപക റിക്രൂട്ട്മെന്റ് അഴിമതിയില്‍ നിന്ന് ലഭിച്ച വരുമാനമാണ് കണ്ടെടുത്ത തുകയെന്നാണ് സംശയിക്കുന്നത്. 24 മണിക്കൂറോളം നീണ്ടുനിന്ന നോട്ടെണ്ണലില്‍, പിടിച്ചെടുത്ത പണത്തിന്റെ കണക്കെടുപ്പ് ബാങ്ക് ഉദ്യോഗസ്ഥരെ പോലും മടുപ്പിച്ചിരുന്നു.

'അന്ന് കാണിക്കുന്നതിന് എതിരായിരുന്നു.. ഇന്ന് കാണിക്കാനാണ് താല്‍പര്യം'; വസ്ത്രധാരണത്തെ കുറിച്ച് ടിനി ടോം'അന്ന് കാണിക്കുന്നതിന് എതിരായിരുന്നു.. ഇന്ന് കാണിക്കാനാണ് താല്‍പര്യം'; വസ്ത്രധാരണത്തെ കുറിച്ച് ടിനി ടോം

3

ഇതിന് മുമ്പ് ജാര്‍ഖണ്ഡ് ഖനന അഴിമതിയില്‍ 20 കോടിയിലധികം രൂപ ഇ ഡി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. മേല്‍പ്പറഞ്ഞ പിടിച്ചെടുക്കലിനുപുറമെ, വിവിധ റെയ്ഡുകളിലും തിരച്ചിലുകളിലും ഇ ഡി നിരവധി പണം കണ്ടെടുത്തിട്ടുണ്ട്. പണം പിടിച്ചെടുക്കാന്‍ ഇ ഡിയെ അനുവദിച്ചിട്ടുണ്ടെങ്കിലും, കണ്ടെടുത്ത പണം അവരുടെ പക്കല്‍ സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിയില്ല.

ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം നേടിയ ഫുട്ബോള്‍ ടീം ഏതൊക്കെ

4

പ്രോട്ടോക്കോള്‍ അനുസരിച്ച്, ഇ ഡി പണം പിടിച്ചെടുക്കുമ്പോഴെല്ലാം, പണത്തിന്റെ ഉറവിടം വിശദീകരിക്കാന്‍ പ്രതിക്ക് അവസരം നല്‍കും. നിയമാനുസൃതമായ ഉത്തരം നല്‍കി അന്വേഷണ ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്താന്‍ പ്രതി പരാജയപ്പെട്ടാല്‍, ആ പണം കണക്കില്‍പ്പെടാത്ത പണമായും അനധികൃതമായി സമ്പാദിച്ച പണമായും കണക്കാക്കും.

ഡ്രെസ് ഏതുമാകട്ടെ... ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ

5

തുടര്‍ന്ന്, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) പണം പിടിച്ചെടുത്ത് കണ്ടെടുത്ത കറന്‍സി എണ്ണാന്‍ ഇ ഡി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരെ വിളിക്കുന്നു. നോട്ട് എണ്ണല്‍ യന്ത്രത്തിന്റെ സഹായത്തോടെ നോട്ടുകള്‍ എണ്ണിക്കഴിഞ്ഞാല്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ജപ്തി പട്ടിക തയ്യാറാക്കും.

6

പിടിച്ചെടുക്കല്‍ മെമ്മോയില്‍ കണ്ടെടുത്ത മൊത്തം പണത്തിന്റെ വിശദാംശങ്ങളും 2000, 500, 100 എന്നിങ്ങനെയുള്ള കറന്‍സി നോട്ടുകളുടെ എണ്ണവും ഉള്‍പ്പെടുന്നു. പിന്നീട്, അത് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തില്‍ പെട്ടികളില്‍ അടച്ച് വെക്കും. പണം സീല്‍ ചെയ്ത് പിടിച്ചെടുക്കല്‍ മെമ്മോ തയ്യാറാക്കിക്കഴിഞ്ഞാല്‍, കണ്ടെടുത്ത പണം ആ സംസ്ഥാനത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലേക്ക് അയയ്ക്കുന്നു.

7

അവിടെ അത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പേഴ്സണല്‍ ഡെപ്പോസിറ്റ് (പിഡി) അക്കൗണ്ടിന് കീഴില്‍ നിക്ഷേപിക്കുന്നു. ഇതനുസരിച്ച് പണം കേന്ദ്ര സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കുന്നു. എന്നിരുന്നാലും, പിടിച്ചെടുത്ത പണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ ബാങ്കിനോ സര്‍ക്കാരിനോ ഉപയോഗിക്കാന്‍ കഴിയില്ല. ഏജന്‍സി ഒരു താല്‍ക്കാലിക അറ്റാച്ച്മെന്റ് ഓര്‍ഡര്‍ തയ്യാറാക്കുകയും പുറപ്പെടുവിക്കുകയും ചെയ്യുന്നു.

8

ആറ് മാസത്തിനുള്ളില്‍ അറ്റാച്ച്മെന്റ് സ്ഥിരീകരിക്കുന്നതിന് ഒരു അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി ആവശ്യമാണ്. പിടിച്ചെടുത്ത പണം ഉപയോഗിച്ചതിന്റെ ആനുകൂല്യം പ്രതിക്ക് നഷ്ടമാകുകയാണ് ഈ നടപടിയുടെ ലക്ഷ്യം. അറ്റാച്ച്‌മെന്റ് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, കേസില്‍ വിചാരണ അവസാനിക്കുന്നതുവരെ പണം ബാങ്കില്‍ കിടക്കും. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, പണം കേന്ദ്രത്തിന്റെ സ്വത്താകും, പ്രതിയെ കോടതി വെറുതെവിട്ടാല്‍ പണം തിരികെ നല്‍കും.

English summary
ED seizes Rs 100 crore in 3 months; Here's what happens to the cash seized by ED
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X